Sections

100 കോടി കടന്ന് അമൃതാഞ്ജന്റെ ആർത്തവ ശുചിത്വ ബ്രാൻഡായ കോംഫി

Saturday, Mar 08, 2025
Reported By Admin
Comfy: Affordable and High-Quality Menstrual Hygiene Products Transforming Women's Health

  • കൂടുതൽ നിക്ഷേപത്തിനും ലോകോത്തര സാനിറ്ററി നാപ്കിൻ നിർമ്മാണ പ്ലാന്റിനും പദ്ധതി
  • താഴെത്തട്ടിലുള്ള ഇടപെടലും ഉപഭോക്താക്കളും വിതരണ ശൃംഖലയുമായുള്ള ആഴത്തിലുള്ള ബന്ധവും വളർച്ചയ്ക്ക് ആക്കം കൂട്ടി

കൊച്ചി: മികച്ചതും താങ്ങാനാവുന്നതുമായ സ്ത്രീ ശുചിത്വ ഉൽപന്നങ്ങളുടെ ആവശ്യകത മുന്നിൽകണ്ട് അമൃതഞ്ജൻ ഹെൽത്ത്കെയർ 2011ൽ ആരംഭിച്ച 'കോംഫി' ഇന്ന് 100 കോടി രൂപ മൂല്യമുള്ള ബ്രാൻഡായി വളർന്നു. സാനിറ്ററി നാപ്കിനുകൾ, ടാംപോണുകൾ, ആർത്തവ കപ്പുകൾ, പിരീഡ് പെയിൻ റോൾ-ഓണുകൾ എന്നിവയുൾപ്പടെ ആർത്തവ സമയത്ത് ദശലക്ഷക്കണക്കിന് സ്ത്രീകൾക്കാണ് ഇതിന്റെ സേവനം ലഭിക്കുന്നത്.

ഇന്ത്യയിലെ 355 ദശലക്ഷം ആർത്തവമുള്ള സ്ത്രീകളിൽ 36% മാത്രമാണ് നിലവിൽ സാനിറ്ററി നാപ്കിനുകൾ ഉപയോഗിക്കുന്നത്.

ബാക്കിയുള്ളവരിൽ ഏറെയും ആർത്തവ സുരക്ഷ ഉത്പ്പന്നങ്ങളെക്കുറിച്ച് അറിവില്ലാത്ത ഉൾഗ്രാമങ്ങളിൽ നിന്നുള്ള സ്ത്രീകളും പെൺകുട്ടികളുമാണ്. ഇവരടക്കമുള്ളവരുടെ ആവശ്യങ്ങൾ പരിഹരിക്കാൻ രൂപകൽപ്പന ചെയ്തതാണ് കോംഫി.

സ്ത്രീ ശുചിത്വത്തിൽ മുൻനിരയിലുള്ള ബെല്ല പ്രീമിയർ ഹാപ്പി ഹൈജീൻ കെയർ പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച് വടക്കേ അമേരിക്കയിൽ നിന്നും ഇറക്കുമതി ചെയ്ത പൾപ്പ് ഉപയോഗിച്ച് തയ്യാറാക്കിയ കോംഫി ഇന്ത്യയിലെ മറ്റ് മുൻനിര ബ്രാൻഡുകളെ അപേക്ഷിച്ച് 80% മെച്ചപ്പെട്ട ആഗിരണം വാഗ്ദാനം ചെയ്യുന്നുണ്ട്. താങ്ങാവുന്ന വിലയും മികച്ച സാങ്കേതിക വിദ്യയുമുള്ള കോംഫി വ്യത്യസ്ത സാമ്പത്തിക പശ്ചാത്തലങ്ങളിലുള്ള സ്ത്രീകൾക്ക് ഗുണമേന്മയുള്ള ആർത്തവ പരിചരണം ലഭ്യമാക്കുന്നുണ്ട്.

''ഇന്നത്തെ കോംഫി 100 കോടി രൂപ മൂല്യമുള്ള ബ്രാൻഡാണെന്ന് അമൃതാഞ്ജൻ ഹെൽത്ത്കെയർ ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എസ്. ശംഭു പ്രസാദ് പറഞ്ഞു. തങ്ങളുടെ വനിതാ ഹൈജീൻ ബിസിനസ്സ് ഉയർന്ന സ്വീകാര്യത നേടിക്കൊണ്ട് ഇരട്ട അക്ക വളർച്ചയാണ് രേഖപ്പെടുത്തുന്നത്. അതുല്യമായ ഡിസൈനിലുള്ള സാനിറ്ററി പാഡുകൾ വിപണിയിൽ അവതരിപ്പിച്ചതിന്റെ ഫലമായാണ് ഈ വളർച്ച കൈവരിക്കാൻ സാധിച്ചത്. സാനിറ്ററി നാപ്കിൻ ബിസിനസ് വികസിപ്പിക്കുന്നതിനായി ലോകോത്തര നിലവാരത്തിലുള്ള ഒരു സാനിറ്ററി നാപ്കിൻ നിർമ്മാണ പ്ലാന്റ് സജ്ജമാക്കാൻ ഞങ്ങൾ നിക്ഷേപം നടത്തുകയാണ്. മുഴുവൻ സ്ത്രീകൾക്കും താങ്ങാവുന്ന വിലയിൽ ഉയർന്ന ഗുണമേന്മയുള്ള ആർത്തവ സംരക്ഷണം ഒരുക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ദിശ പദ്ധതി പോലെ താഴെത്തട്ടിലുള്ള സംരംഭങ്ങളിലൂടെ സ്ത്രീകളെ ആത്മവിശ്വാസത്തോടെയും ആർജവത്തോടെയും ജീവിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിൽ തങ്ങൾ പ്രതിജ്ഞാബദ്ധരാണ്. കോംഫി പിരീഡ് ട്രാക്കർ പോലുള്ള ആപ്ലിക്കേഷനുകളിലൂടെയും സോഷ്യൽ മീഡിയ- ഓൺലൈൻ വിപണികളിലൂടെയും ഉപഭോക്താക്കളുമായുള്ള തങ്ങളുടെ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

വിപുലമായ വിപണന ശൃംഖല അമൃതാഞ്ജൻ ഹെൽത്ത്കെയർ ലിമിറ്റഡിന്റെ പ്രധാന നേട്ടമാണ്. 10,000ൽ താഴെ ജനസംഖ്യയുള്ള ഗ്രാമങ്ങളിൽ പോലും ഉൽപ്പന്നങ്ങൾ ഉറപ്പാക്കുന്ന മൊത്ത- ചെറുകിട വിപണന ശൃംഖലയാണ് കമ്പനിയുടേത്. വിപണി കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി ആറ് യൂണിറ്റുകൾ ഉൾക്കൊള്ളുന്ന പ്രത്യേക കോംബോ പാക്കും കോംഫി അവതരിപ്പിച്ചിട്ടുണ്ട്. 'പവർ ടു ബി യു' എന്ന ആശയത്തിൽ ഉറച്ച് ബ്രാൻഡ് അവബോധം വർധിപ്പിക്കാനാണ് അമൃതാഞ്ജൻ എന്നും ലക്ഷ്യമിടുന്നത്. ഉപഭോക്താക്കൾക്ക് ആശങ്കകളില്ലാതെ അവരുടെ ലക്ഷ്യത്തെ പിന്തുടരാനാണ് കോംഫി എന്നും പ്രേരിപ്പിക്കുന്നത്. ബ്രാൻഡിന്റെ സാന്നിധ്യം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി പ്രമുഖ ബോളിവുഡ് താരം ശ്രദ്ധ കപൂറിനെയാണ് ബ്രാൻഡ് അംബാസഡറായി തിരഞ്ഞെടുത്തിട്ടുള്ളത്.

ആർത്തവ സംബന്ധ ആരോഗ്യത്തെക്കുറിച്ചുള്ള ബോധവത്ക്കരണവും വ്യക്തി ശുചിത്വ ശീലങ്ങളുടെ പ്രചാണവും ലക്ഷ്യമിട്ടുള്ള ദിശ പദ്ധതിയിലൂടെ താഴെത്തട്ടിൽ വരെയുള്ളവർക്കിടയിൽ വലിയ മാറ്റം കൊണ്ടുവരാൻ കോംഫിക്ക് സാധിച്ചു. അഞ്ച് വർഷങ്ങൾക്ക് മുൻപ് തുടക്കമിട്ട ദിശ പദ്ധതിയിലൂടെ ഇന്ത്യയിലെ 1800ലധികം നഗരങ്ങളിലെ ഏഴ് ലക്ഷത്തോളം ഉപഭോക്താക്കൾക്ക് മികച്ച വ്യക്തിശുചിത്വം ഉൾപ്പടെ ഈ സംരംഭം ഗുണകരമായി ബാധിച്ചിട്ടുണ്ട്.

ഭാവിയിലും ഇതേ ദൗത്യവുമായി കോംഫി മുന്നോട്ട് പോകും. ആർത്തവ ആരോഗ്യത്തിൽ കൂടുതൽ ബോധവത്ക്കരണം നടത്തുന്നതിനൊപ്പം ഉയർന്ന നിരവാരത്തിലുള്ള ആർത്തവ ശുചീകരണ വസ്തുക്കളും വിപണിയിലെത്തിക്കും. കാരണം, ഇത് വെറുമൊരു സാനിറ്ററി നാപ്കിനിലുപരി ഓരോ സ്ത്രീക്കും അവരുടേതായ ജീവിതശൈലി സ്വീകരിക്കാനുള്ള അധികാരം കൂടിയാണ് നൽകുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.