- Trending Now:
തുടര്‍ച്ചയായി പതിനൊന്നാം തവണയാണ് നിരക്കുകള്‍ മാറ്റമില്ലാതെ തുടരുന്നത്
എല്ലാവര്‍ക്കുമിടയില്‍ പ്രിയങ്കരമായ യുപിഐ ഉപയോഗിച്ച് എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാനുള്ള സൗകര്യം വരുന്നു. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് ഇന്ന് പണാവലോകനയോഗത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. കാര്‍ഡ് ഉപയോഗിക്കാതെ, യു പി ഐ ഉപയോഗിച്ചുള്ള പണം പിന്‍വലിക്കുന്ന രീതി എല്ലാ ബാങ്കുകളുടെയും എ ടി എംകളില്‍ നടപ്പാക്കുന്നതോടെ എടിഎം കാര്‍ഡുപയോഗിച്ചുള്ള തട്ടിപ്പുകള്‍ക്ക് വലിയൊരളവില്‍ തടയിടാനാകുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം അറിയിച്ചു.
വിപണി പ്രതീക്ഷിച്ചപോലെ തന്നെ റിസര്‍വ് ബാങ്ക് പണ നയ അവലോകനത്തില്‍ റിസര്‍വ് ബാങ്ക് റിപ്പോ നിരക്കും, റിവേഴ്സ് റിപോ നിരക്കും മാറ്റമില്ലാതെ നിലനിര്‍ത്തി.റീപോ നിരക്ക് 4 ശതമാനവും, റിവേഴ്സ് റീപോ നിരക്ക് 3 .35 ശതമാനവുമായി തുടരും.
സുസ്ഥിരമായ വളര്‍ച്ച
തുടര്‍ച്ചയായി പതിനൊന്നാം തവണയാണ് നിരക്കുകള്‍ മാറ്റമില്ലാതെ തുടരുന്നത്. മഹാമാരിയുടെ പിടിയില്‍നിന്നും കരകയറുന്ന ഈ സമയത്ത് സാമ്പത്തിക ഇടപാടുകള്‍ കൂട്ടുവാന്‍ പലിശ നിരക്കുകള്‍ കുറച്ചു നിര്‍ത്തുന്നതാണ് നല്ലതെന്ന തീരുമാനത്തിലാണ് റിസര്‍വ് ബാങ്ക് ഈ പ്രാവിശ്യവും നിരക്കുകള്‍ ഉയര്‍ത്താതിരുന്നത്. സുസ്ഥിരമായ വളര്‍ച്ചയിലേക്ക് സമ്പദ് വ്യവസ്ഥ എത്തുന്നതുവരെ റിസര്‍വ് ബാങ്ക് അതിന്റെ പണനയം ഇതുപോലെ നിലനിര്‍ത്തുമെന്ന സൂചനകള്‍ കഴിഞ്ഞ അവലോകനത്തിലും റിസര്‍വ് ബാങ്ക് പങ്കുവെച്ചിരുന്നു. പലിശ നിരക്കുകള്‍ ഉയരാത്തതിനാല്‍ വിവിധ തരത്തിലുള്ള വായ്പകള്‍ ഇപ്പോള്‍ നല്‍കുന്ന നിരക്കില്‍ തന്നെ തുടര്‍ന്നും ലഭ്യമാകും. സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്കും മാറ്റമില്ലാതെ തുടരും.
ഭവന വായ്പ പദ്ധതികള്‍
യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ക്രൂഡ് ഓയിലിന്റെയും, ഭക്ഷ്യ എണ്ണയുടെയും വില കൂടിയത് പണപ്പെരുപ്പം ഉയര്‍ത്തി. ആവശ്യമെങ്കില്‍ ഭാവിയില്‍ നിരക്കുകളില്‍ മാറ്റം വരുത്തി വീണ്ടും പണപ്പെരുപ്പ നിയന്ത്രണത്തിനുള്ള കാര്യങ്ങള്‍ റിസര്‍വ് ബാങ്ക് കൈക്കൊള്ളുമെന്ന് ഗവര്‍ണര്‍ അറിയിച്ചു. ഭവന വായ്പകള്‍ സുഗമമായി ലഭ്യമാക്കുവാനുള്ള പദ്ധതികളും ആര്‍ ബി ഐ നടപ്പിലാക്കുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.