- Trending Now:
സംസ്ഥാനത്തെ കയര്‍ തൊഴിലാളികളുടെ അടിസ്ഥാന ശമ്പളം 667 രൂപയാക്കി വര്‍ദ്ധിപ്പിച്ചതായി മന്ത്രി പി.രാജീവ്.കയറ്റുമതി പ്രതിനിധികളുമായും ട്രേഡ് യൂണിയനുകളുമായും നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് തീരുമാനം.കയർ ഫാക്ടറി തൊഴിലാളികളുടെ കൂലി വർദ്ധനവും വേതന ഘടന പരിഷ്ക്കരണവും സാധ്യമാക്കിയതോടെ ചരിത്രപരമായ ഒരു മാറ്റമാണ് കയർ മേഖലയിലുണ്ടായിരിക്കുന്നത്. 60 വർഷക്കാലമായി കേവലം മൂന്ന് രൂപയായിരുന്നു തൊഴിലാളികളുടെ അടിസ്ഥാന ശമ്പളമായി നിലനിന്നിരുന്നതെങ്കിൽ ഇനിമുതൽ പുരുഷ തൊഴിലാളികൾക്ക് 667 രൂപയും സ്ത്രീ തൊഴിലാളികൾക്ക് 533 രൂപയുമായിരിക്കും അടിസ്ഥാന ശമ്പളം ലഭിക്കുക.
വെളിപ്പെടുത്താത്ത വിദേശ നിക്ഷേപം : 14,8,000 കോടി രൂപ ... Read More
നിത്യവേതന മേഖലയിൽ ജോലി ചെയ്യുന്ന സ്ത്രീകളുടെയും പുരുഷന്മാരുടെയും വേതനം 9% വീതം വർധിപ്പിക്കാനുള്ള തീരുമാനം നടപ്പിലാകുന്നതോടെ ഡിഎ ഉൾപ്പെടെ യഥാക്രമം 681 രൂപയും 815 രൂപയുമായി വേതനം ഉയരും. ജീവിതച്ചിലവ് സൂചികയിലെ പോയിന്റിൽ ഓരോ പോയിന്റ് വർദ്ധനവിൽ ഒരു രൂപ വർദ്ധിക്കുന്നതും, CLI പോയിന്റ് കുറയുന്നപക്ഷം ഒരു രൂപ വീതം കുറവ് വരുന്നതുമാണ്. ഈ തീരുമാനങ്ങൾക്കനുസൃതമായി കയർ വ്യവസായത്തിലെ മറ്റു സമസ്ത മേഖലയിലും കൂലി ഘടന പരിഷ്ക്കരിക്കുന്നതിനും തീരുമാനിച്ചു. പുതിയ DA വ്യവസ്ഥകൾ നിശ്ചയിക്കുന്നതിന് ഒരു സബ്കമ്മറ്റിയെ തെരഞ്ഞെടുക്കുന്നതിനും തീരുമാനമായിട്ടുണ്ടെന്നും മന്ത്രി വിശദമാക്കി. പുതിയ കൂലി നിരക്കുകൾ 2022 ആഗസ്റ്റ് 1-ാം തീയതി മുതൽ പ്രാബല്യത്തിൽ വരും.
പാല് അളക്കുന്ന കര്‍ഷകര്‍ക്ക് 28 കോടി രൂപ മാറ്റിവെച്ച് ക്ഷീരവികസന വകുപ്പ്... Read More
2022 മാർച്ച് 1 മുതൽ ജൂലൈ 31 വരെയുള്ള കൂലി കുടിശിക മേൽ നിശ്ചയിച്ച ക്രമത്തിൽ കയറ്റുമതി സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് കരാർ പ്രാബല്യ തിയതി മുതൽ 30 ദിവസത്തിനകം നൽകും. അതോടൊപ്പം തന്നെ കൂലി പുതുക്കി നിശ്ചയിക്കുന്നതിന്റെ കാലതാമസം പരിഗണിച്ച് 30 ദിവസം സമയം അനുവദിച്ചിട്ടുണ്ട്. കയർ വ്യവസായത്തിലെ മറ്റ് എല്ലാ തൊഴിലാളികൾക്കും 4% കൂലി വർദ്ധനവ് ലഭ്യമാക്കാനും തീരുമാനിച്ചിട്ടുണ്ട്. പായ നെയ്ത്ത്, അനുബന്ധ തൊഴിൽ തടുക്ക് നെയ്ത്ത്, അനുബന്ധ തൊഴിൽ, കരാർ തൊഴിലുകൾ ഫിനിഷിംഗ് മേഖല എന്നീ വിഭാഗം തൊഴിലാളികൾക്കു കൂടി നിലവിലുള്ള അടിസ്ഥാന വേതനത്തിൽ നിന്ന് 9% വർദ്ധനവ് നൽകാൻ തീരുമാനിച്ചതായും മന്ത്രി.
തിരുവനന്തപുരം നഗരസഭക്ക് 353 കോടി രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം ... Read More
ഈ കരാറിന് 2022 ആഗസ്റ്റ് 1 മുതൽ മൂന്ന് വർഷത്തേയ്ക്ക് പ്രാബല്യം ഉണ്ടായിരിക്കും. വ്യവസ്ഥകൾ CIRC യിൽ റിപ്പോർട്ട് ചെയ്ത് അംഗീകാരം നേടിയെടുക്കുക എന്ന ഘട്ടം എത്രയും പെട്ടെന്ന് മറികടക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ സേവന വേതന വ്യവസ്ഥകൾ സംബന്ധിച്ച് ദീർഘകാല കരാർ നിലവിലുള്ള ഇനം ജോലികൾക്ക് കൂലി വർദ്ധനവ് ഇപ്പോൾ വരുന്നില്ലെങ്കിലും ദീർഘകാല കരാർ അവസാനിക്കുന്ന മുറയ്ക്ക് അവരുടെ വേതനം സംബന്ധിച്ച് ചർച്ച ചെയ്ത് കൂലി പുതുക്കി നിശ്ചയിക്കുന്നതാണ്. ദീർഘകാല കരാറിൽ ഉൾപ്പെട്ട തൊഴിലാളികളിൽ മിനിമം വേതനം ലഭിക്കാത്തവർക്ക് ഈ വേതനം ഉറപ്പുവരുത്തുകയും ചെയ്യും.
കിഫ്ബിയില്‍ മുളയ്ക്കുന്ന വികസനം ; 70,762 കോടി രൂപയുടെ പദ്ധതികൾക്ക് അനുമതി ... Read More
കയര്‍ മേഖലയിലെ പ്രതിസന്ധി പരിഹരിച്ച് സുഗമമായി മുന്നോട്ടു പോകുന്നതിന് സമഗ്രമായ മാറ്റം അനിവാര്യമാണ്. പ്രതിസന്ധി പരിഹരിക്കുന്നതിന് കയര്‍ മേഖലയുമായി ബന്ധപ്പെട്ട എല്ലാവരുടെയും സഹകരണം ഉറപ്പാക്കിക്കൊണ്ടുള്ള പദ്ധതികളാണ് സര്‍ക്കാര്‍ മുന്നോട്ടു വയ്ക്കുന്നത്. സര്‍ക്കാര്‍ ചിലവഴിക്കുന്ന തുകയ്ക്ക് ആനുപാതികമായ മാറ്റം തൊഴിലാളികളുടെ ജീവിതത്തില്‍ ഉണ്ടാകുന്നില്ല. ഈ സാഹചര്യത്തില്‍ മാറ്റം വന്നേ തീരൂ. കഴിഞ്ഞ സര്‍ക്കാര്‍ നടപ്പാക്കിയ രണ്ടാം പുനഃസംഘടന വലിയ മാറ്റത്തിന് വഴിതെളിച്ചിട്ടുണ്ട്. ചകിരിയുടെയും കയറിന്‍റെയും ഉത്പാദനം വര്‍ധിച്ചു. തൊഴിലാളികളുടെ വരുമാനം ഉയര്‍ന്നു. സൊസൈറ്റികള്‍ പ്രതിസന്ധിയില്‍ നിന്ന് കരകയറിത്തുടങ്ങി. രണ്ടാം പുനഃസംഘടനയുടെ തുടര്‍ച്ചയെന്നോണം നടപ്പാക്കേണ്ട പ്രവര്‍ത്തനങ്ങളുണ്ട്. ഇത് നടപ്പിലാക്കി ഉത്പാദനച്ചിലവ് കുറയ്ക്കാനും ഗുണനിലവാരം ഉയര്‍ത്താനും വൈവിധ്യവത്കരണം ഫലപ്രദമായി നടപ്പാക്കാനും സാധിച്ചാല്‍ മാത്രമേ കയര്‍ മേഖലയ്ക്ക് ഗണ്യമായ മുന്നേറ്റം നടത്താന്‍ സാധിക്കൂ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.