Sections

ക്രിപ്റ്റോ എക്സ്ചേഞ്ച് കോയിൻബേസ് ഇന്ത്യ വിടുന്നു ?| Coinbase planning to move india

Sunday, Jul 10, 2022
Reported By admin
crypto

രാജ്യത്ത് ഈ മേഖല നിരവധി നിയന്ത്രണങ്ങള്‍ അഭിമുഖീകരിക്കുന്ന സമയത്താണ് കോയിന്‍ബേസിന്റെ നടപടി

 


കഴിഞ്ഞ ഒന്ന് രണ്ട് മാസങ്ങളായി രാജ്യത്തെ ക്രിപ്‌റ്റോ വ്യാപാരമേഖലയില്‍ ചര്‍ച്ചയാകുന്ന കാര്യമാണ് കോയിന്‍ബേസിന്റെ ഇന്ത്യ വിടാനുള്ള തീരുമാനം.ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകളില്‍ ഒന്നായ കോയിന്‍ ബേസ് ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. കോയിന്‍ബേസ് ഇന്ത്യ മേധാവി പങ്കജ് ഗുപ്ത യുഎസിലേക്ക് മാറുകയാണെന്നാണ് കഴിഞ്ഞ മാസം പുറത്തുവന്ന റിപ്പോര്‍ട്ട്. 

രാജ്യത്ത് ഈ മേഖല നിരവധി നിയന്ത്രണങ്ങള്‍ അഭിമുഖീകരിക്കുന്ന സമയത്താണ് കോയിന്‍ബേസിന്റെ നടപടി. ക്രിപ്‌റ്റോ കറന്‍സികളില്‍ നിന്നുള്ള നേട്ടത്തിന് ഉയര്‍ന്ന ആദായ നികുതി ഏര്‍പ്പെടുത്തിയത് മുതല്‍ സര്‍ക്കാരിന്റെ വിവിധ സമീപനങ്ങള്‍ രാജ്യത്തെ ക്രിപ്‌റ്റോ ഇടപാടുകളെ ബാധിച്ചിട്ടുണ്ട്.

ലോഞ്ച് ചെയ്യുന്നതിന് മുമ്പ് തന്നെ കോയിന്‍ബേസ് ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി നിരവധി ജീവനക്കാരെ നിയമിച്ചിരുന്നു. എന്നാല്‍ ലോഞ്ചിംഗിനു ശേഷം, ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തുന്നതോടെ 100 മുതല്‍ 150-ഓളം ജീവനക്കാരെ എങ്ങനെ പിരിച്ചുവിടുമെന്ന ആശയക്കുഴപ്പത്തിലാണ് കമ്പനി.നിലവില്‍, കോയിന്‍ബേസിന് ഇന്ത്യയില്‍ 400 പേരുടെ ടീം ഉണ്ടെന്നാണ് കണക്കാക്കുന്നത്. യുഎസല്‍ ഏറ്റവുമധികം ക്രിപ്‌റ്റോ ഇടപാടുകള്‍ നടക്കുന്ന എക്‌സ്‌ചേഞ്ചുകളില്‍ ഒന്നാണ് കോയിന്‍ ബേസ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.