Sections

സീ ടെക്‌നോളജി ആൻറ് ഇന്നൊവേഷൻ സെൻറർ കോഡത്തോൺ ഇവൻറ് സംഘടിപ്പിച്ചു

Tuesday, May 09, 2023
Reported By Admin
Zee

60 മണിക്കൂർ നീണ്ട കോഡത്തോൺ-ജസ്റ്റ് കോഡിൽ 400-ൽ ഏറെ പേർ പങ്കെടുത്തു


കൊച്ചി:  സീ എൻറർടൈൻമെൻറ് എൻറർപ്രൈസസ് സംഘടിപ്പിച്ച 60 മണിക്കൂർ നീണ്ട കോഡത്തോണിന് മികച്ച പ്രതികരണം ലഭിച്ചു. മെയ് മൂന്നു മുതൽ അഞ്ചു വരെ സംഘടിപ്പിച്ച കോഡത്തോൺ പരിപാടിയായ ജസ്റ്റ്‌കോഡിൽ 30-ൽ ഏറെ വിഭാഗങ്ങളിലായി നാന്നൂറിൽ ഏറെ പേരാണ് പങ്കെടുത്തത്. 

സീയുടെ ടെക്‌നോളജി ആൻറ് ഇന്നൊവേഷൻ സെൻറർ സംഘടിപ്പിച്ച ഈ പരിപാടി പ്രോഗ്രാമിങ് കഴിവുകൾ, പുതിയ ആശയങ്ങൾക്കായുള്ള ചർച്ചകൾ, പുതിയ വെല്ലുവിളികൾ സ്വീകരിക്കൽ തുടങ്ങിയവയ്ക്കുള്ള മികച്ച അവസരമായി മാറി. സമാന മനസ്‌കരായ വ്യക്തികളുമായി ചേർന്ന് കോഡിങ് രംഗത്തെ തങ്ങളുടെ കഴിവുകൾ തുറന്നു കാട്ടാനുള്ള അവസരമാണ് കോഡത്തോൺ ഒരുക്കിയത്.

അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഈ ലോകത്ത് സാങ്കേതികവിദ്യാ മുന്നേറ്റങ്ങളുടെ കാര്യത്തിൽ നേതൃസ്ഥാനത്തു നിൽക്കാനുള്ള തങ്ങളുടെ പ്രതിബദ്ധതയാണ് ഈ പരിപാടിയിലൂടെ കാണാനായതെന്ന് സീ5 ചീഫ് ടെക്‌നോളജി ഓഫിസർ എ കെ കിഷോർ പറഞ്ഞു. ആഗോള തലത്തിൽ 1.3 ബില്യൺ പ്രേക്ഷകരുമായി മൂന്നു ദശാബ്ദങ്ങളിലേറെയായി മുന്നോട്ടു പോകുന്ന തങ്ങൾ നിർമിതബുദ്ധി, മിഷ്യൻ ലാംഗ്വേജ് എന്നീ രംഗങ്ങളിലെ ഏറ്റവും പുതിയ മുന്നേറ്റങ്ങളാണ് പ്രയോജനപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

എൻറർടൈൻമെൻറ് വ്യവസായത്തിൽ വിപ്ലവങ്ങൾ സൃഷ്ടിക്കാൻ ഉതകുന്ന നിരവധി നവീന നീക്കങ്ങളാണ് കോഡത്തോണിൽ ഉയർന്നു വന്നത്. പരിപാടിയുടെ വിജയത്തിനായി ആമസോൺ, കോൺവിവ എന്നിവരുമായും കമ്പനി സഹകരിച്ചിരുന്നു. ടെക്‌നോളജി ആൻറ് ഇന്നൊവേഷൻ സെൻററിൻറെ അത്യാധുനീക സൗകര്യങ്ങളും കോഡത്തോണിൽ പങ്കെടുത്തവർ ഉപയോഗിച്ചിരുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.