Sections

വെളിച്ചെണ്ണയുടെ ആരോഗ്യഗുണങ്ങൾ: ഹൃദയാരോഗ്യം മുതൽ ചർമ്മസംരക്ഷണം വരെ

Tuesday, Apr 01, 2025
Reported By Soumya
Health Benefits of Coconut Oil: From Heart Health to Skin Care

വീടുകളിൽ പണ്ടുമുതൽക്കെ തന്നെ പാചക ആവശ്യങ്ങൾക്കായി വെളിച്ചെണ്ണ ഉപയോഗിച്ചു വരുന്നു. സ്ക്രബുകൾ, മോയ്സ്ചുറൈസറുകൾ, ഓയിൽ, സോപ്പ് തുടങ്ങി തേങ്ങ പ്രധാന ചേരുവയായി അടങ്ങിയിട്ടുള്ള നിരവധി ഉൽപ്പന്നങ്ങൾ നാം ഉപയോഗിക്കാറുണ്ട്. വെളിച്ചെണ്ണയുടെ മറ്റ് ആരോഗ്യ ഗുണങ്ങളെക്കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?വെളിച്ചെണ്ണയിൽ ഏതാണ്ട് 100 ശതമാനം കൊഴുപ്പാണ്, അതിൽ 90 ശതമാനവും പൂരിത കൊഴുപ്പാണ്. കൊഴുപ്പ് ഫാറ്റി ആസിഡുകൾ എന്നറിയപ്പെടുന്ന ചെറിയ തന്മാത്രകളാൽ നിർമ്മിതമാണ്. വെളിച്ചെണ്ണയിൽ നിരവധി തരം പൂരിത ഫാറ്റി ആസിഡുകൾ ഉണ്ട്. വെളിച്ചെണ്ണയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന കൊഴുപ്പ് മീഡിയം ചെയിൻ ഫാറ്റി ആസിഡുകൾ (എംസിഎഫ്എ) എന്നറിയപ്പെടുന്ന കൊഴുപ്പാണ്, പ്രത്യേകിച്ച് ലോറിക് ആസിഡിന്റെ രൂപത്തിൽ. ലോംഗ് ചെയിൻ ട്രൈഗ്ലിസറൈഡുകളെ (എൽസിടി) അപേക്ഷിച്ച് ഇത് ശരീരത്തിൽ കൊഴുപ്പിന്റെ രൂപത്തിൽ അടിഞ്ഞുകൂടുന്നത് ബുദ്ധിമുട്ടാണ്.മാത്രമല്ല വളരെ വേഗത്തിൽ തന്നെ എരീച്ചുകളയായും സാധിക്കും.കൂടാതെ, കൊഴുപ്പ് ലയിക്കുന്ന വിറ്റാമിനുകളായ എ, ഡി, ഇ, കെ എന്നിവ ആഗിരണം ചെയ്യാൻ ശരീരത്തെ സഹായിക്കുകയും ചെയ്യുന്നു.

  • വെളിച്ചെണ്ണയിൽ സ്വാഭാവിക പൂരിത കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ ശരീരത്തിൽ എച്ച്ഡിഎൽ (നല്ല) കൊളസ്ട്രോൾ വർദ്ധിപ്പിക്കും.എച്ച്ഡിഎൽ വർദ്ധിപ്പിക്കുന്നതിലൂടെ, മറ്റ് പല കൊഴുപ്പുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഹൃദയാരോഗ്യം വർദ്ധിപ്പിക്കുവാൻ സഹായിക്കുന്നു.വെളിച്ചെണ്ണ പതിവായി കഴിക്കുന്നത് രക്തത്തിൽ രക്തചംക്രമണം നടത്തുന്ന ലിപിഡ് അഥവാ കൊഴുപ്പുകളുടെ അളവ് മെച്ചപ്പെടുത്തുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യും.
  • പ്രകൃതിദത്തമായി തൈറോയ്ഡ് പ്രവർത്തനം മെച്ചപ്പെടുത്തി അതുവഴിയുള്ള ആരോഗ്യപ്രശ്നങ്ങളെ ചെറുക്കുന്നു.
  • വിശപ്പ് കുറയ്ക്കാൻ വെളിച്ചെണ്ണയിൽ അടങ്ങിയിട്ടുള്ള എംസിടികൾ സഹായിക്കുന്നു. ഇതിലെ കെറ്റോണുകൾ വിശപ്പ് കുറയ്ക്കുന്നതിനാൽ നിങ്ങളുടെ ശരീരം കൊഴുപ്പുകളെ ഉപാപചയം ചെയ്യുന്ന രീതിക്ക് ഇതായിരിക്കാം കാരണം. കീറ്റോ ഡയറ്റിലെ പ്രധാന ചേരുവകളിലൊന്നാണ് വെളിച്ചെണ്ണ.
  • മറവിരോഗം പിടിപെട്ടവർക്ക് വെളിച്ചെണ്ണ ഉപയോഗിച്ചുള്ള ഭക്ഷ്യവസ്തുക്കൾ സ്ഥിരമായി നൽകിയാൽ, രോഗത്തിന് ആശ്വാസം ലഭിക്കുകയും ചിലരിൽ നന്നായി കുറയുന്നതായും കണ്ടെത്തിയിട്ടുണ്ട്.
  • ശുദ്ധമായ വെളിച്ചെണ്ണ ദേഹത്ത് പുരട്ടുന്നത് ചർമത്തിന്റെ സൗന്ദര്യത്തിനും സംരക്ഷണത്തിനും നല്ലതാണ്.
  • ഏത് തരം വെളിച്ചെണ്ണയാണ് ഉപയോഗിക്കുന്നത് എന്ന് മനസിലാക്കേണ്ടത് പ്രധാനമാണ്. വിർജിൻ കോക്കനട്ട് ഓയിൽ അഥവാ ഉരുക്ക് വെളിച്ചെണ്ണയുടെ ചൂടാകാനുള്ള താപനില 350° F ആണ്. ഇത് ബേക്കിംഗിനും വഴറ്റുന്നതിനും ഉത്തമമാണ്. റിഫൈൻഡ് കോക്കനട്ട് ഓയിൽ അഥവാ ശുദ്ധീകരിച്ച വെളിച്ചെണ്ണയുടെ ചൂടാകാനുള്ള താപനില 400 ° F ആണ്, ഇത് ഉയർന്ന താപനിലയിൽ പാചകം ചെയ്യുവാനും വിഭവങ്ങൾ വറുക്കാനുമൊക്കെ ഉള്ള മികച്ച തിരഞ്ഞെടുപ്പാണ്.
  • മുടിയുടെ സംരക്ഷണത്തിന് വെളിച്ചെണ്ണയേക്കാൾ നല്ലൊരു മരുന്ന് വേറെയില്ല. സ്ഥിരമായി വെളിച്ചെണ്ണ തേച്ച് കഴുകുന്നത്, മുടികൊഴിച്ചിലും താരനും ഒഴിവാക്കി, കൂടുതൽ മൃദുത്വവും അഴകും നൽകുന്നു. കൂടാതെ ആരോഗ്യമുള്ള മുടി നന്നായി തഴച്ചുവളരുന്നതിനും ഇത് സഹായിക്കും.
  • വിഷാദം, ഉത്കണ്ഠ, മാനസികസമ്മർദ്ദം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെടുന്നവർക്ക് ഏറെ ആശ്വാസം നൽകുന്നതാണ് വെളിച്ചെണ്ണയുടെ ഉപയോഗം.

ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.

പുതിനയിലയുടെ ആരോഗ്യ ഗുണങ്ങൾ... Read More

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.