Sections

നാളികേര വികസന ബോർഡിൻറെ 45ാമത് സ്ഥാപക ദിനാഘോഷവും, കേര കർഷക സെമിനാറും

Saturday, Jan 11, 2025
Reported By Admin
Coconut Development Board’s 45th Foundation Day and Kerala Farmer Seminar

നാളികേര വികസന ബോർഡിൻറെ 45ാമത് സ്ഥാപക ദിനാഘോഷവും, കേര കർഷക സെമിനാറും 2025 ജനുവരി 12ന് നാളികേര വികസന ബോർഡിൻറെ കൊച്ചി ആസ്ഥാനത്ത് എറണാകുളം എംഎൽഎ ടി. ജെ. വിനോദ് ഉദ്ഘാടനം ചെയ്യും. 200 ഓളം കർഷകർ പങ്കെടുക്കുന്ന സെമിനാറിൽ നാളികേര വികസന ബോർഡിലെയും, കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനത്തിലെയും മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുക്കും.

ശാസ്ത്രീയ തെങ്ങ് കൃഷി രീതികൾ, രോഗ കീട നിയന്ത്രണ മാർഗ്ഗങ്ങൾ, നാളികേര സംസ്ക്കരണവും മൂല്യവർദ്ധനവും, മാർക്കറ്റിംഗും നാളികേര ഉൽപ്പന്നങ്ങളുടെ കയറ്റുമതി, കേര സുരക്ഷ ഇൻഷുറൻസ് പദ്ധതി എന്നീ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസുകൾ നയിക്കും.

നാളികേര കൃഷിയും വ്യവസായവും ശാക്തീകരിക്കുന്നതിനും, വികസിപ്പിക്കുന്നതിനുമായി നാളികേര വികസന ബോർഡ് നടപ്പിലാക്കുന്ന വിവിധ പദ്ധതികളെ കുറിച്ച് കർഷകരിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സെമിനാർ സംഘടിപ്പിക്കുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.