Sections

കൊക്കൂണ്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

Thursday, Aug 25, 2022
Reported By MANU KILIMANOOR

സൈബര്‍ സുരക്ഷയ്ക്ക് പരിശീലനം നേടാന്‍ അവസരം


സൈബര്‍ സുരക്ഷയ്ക്ക് വേണ്ടി കേരള പോലീസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന രാജ്യത്തെ തന്നെ ഏറ്റവും വലിയ സൈബര്‍ സുരക്ഷ കോണ്‍ഫറന്‍സ് ആയ കൊക്കൂണിന്റെ 15 മത് എഡിഷന് വേണ്ടിയുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. കൊച്ചിയിലെ ഹോട്ടല്‍ ഗ്രാന്റ് ഹയാത്തില്‍ വെച്ച് സെപ്തംബര്‍ 23,24 തീയതികളില്‍ നടക്കുന്ന കോണ്‍ഫറിലും, 21, 22 തീയതികളിലും നടക്കുന്ന പ്രീ കോണ്‍ഫറണ്‍സിലേക്കുമുള്ള രജിസ്‌ട്രേഷനാണ് ആരംഭിച്ചത്.

സൈബര്‍ രംഗത്ത് വര്‍ദ്ധിച്ച് വരുന്ന കുറ്റകൃത്യങ്ങള്‍ തടയുന്നതിനും, ബാങ്കിം?ഗ് , സ്വകാര്യ മേഖലകളിലെ സൈബര്‍ തട്ടിപ്പുകളില്‍ പ്രതിരോധം തീരക്കുന്നതിനുമായുള്ള പരിശീലനങ്ങളും ഈ ദിവസങ്ങളിലെ കോണ്‍ഫറണ്‍സിനോട് അനുബന്ധിച്ച് നല്‍കുകയും ചെയ്യും. വിദ്യാര്‍ത്ഥികള്‍, സ്വകാര്യ വ്യക്തികള്‍, കോപ്പറേറ്റുകള്‍  തുടങ്ങിയ വിഭാഗക്കാര്‍ക്ക് വേണ്ടിയുള്ള രജിസ്‌ട്രേഷനുകള്‍ തുടരുകയാണ്. രജിസ്‌ട്രേഷന് വേണ്ടി https://india.c0c0n.org/2022/registration സന്ദര്‍ശിക്കാം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.