Sections

എന്റെ കേരളം പ്രദർശന വിപണന മേള സഹകരണ സംഘങ്ങളുടെ സ്റ്റാളുകളിലെ വരുമാനം 3,10,000 രൂപ

Saturday, Apr 29, 2023
Reported By Admin
Ente Keralam 2023

സഹകരണ സംഘങ്ങളുടെ സ്റ്റാളുകളിലെ വരുമാനം 3,10,000 രൂപ


ഏപ്രിൽ ഒൻപത് മുതൽ 15 വരെ ഇന്ദിരാഗാന്ധി മുൻസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന എന്റെ കേരളം 2023 പ്രദർശന വിപണന മേളയിൽ നെന്മാറ ബ്ലോക്ക് യുവ സഹകരണ സൊസൈറ്റി സജ്ജമാക്കിയ സ്റ്റാളിൽ നിന്ന് ലഭിച്ച വരുമാനം 3,10,000 രൂപ. പല്ലശ്ശന കുടുംബശ്രീ ആൻഡ് കാറ്ററിങ് സഹകരണ സൊസൈറ്റിക്ക് 35,000 രൂപയും പല്ലശ്ശന സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്കിന് 98,000 രൂപയും ചിറ്റൂർ ബ്ലോക്ക് യുവസഹകരണ സൊസൈറ്റിക്ക് 19,900 രൂപയുമാണ് വരുമാനമായി ലഭിച്ചത്. നെന്മാറ ബ്ലോക്ക് യുവ സഹകരണ സൊസൈറ്റി ആഡിനിയം, ഡാലിയ, ട്യർനഷ്യ, ദയന്തസ്, ഫിലോഷ്യ, ജമന്തി, റോസ്, തെച്ചി തുടങ്ങിയ പുഷ്പങ്ങളുടെ പ്രദർശനവും വിൽപനയുമാണ് സ്റ്റാളിൽ സജ്ജീകരിച്ചത്. പുഷ്പങ്ങൾക്ക് പുറമേ പയർ, വെണ്ട, അവര, പടവലം, മുളക്, ചീര, വഴുതിന തുടങ്ങിയ പച്ചക്കറി വിത്തുകളും ഓറഞ്ച്, ഞാവൽ, സപ്പോട്ട, പ്ലാവ്, മാവ്, പേരയ്ക്ക തുടങ്ങിയ ഫലവൃക്ഷത്തെകളും കറിവേപ്പ്, പുതിന, കറ്റാർവാഴ, ആര്യവേപ്പ് തുടങ്ങിയ ഔഷധസസ്യങ്ങളും സ്റ്റാളിൽ എത്തിച്ചിരുന്നു. ചിറ്റൂർ ബ്ലോക്ക് യുവസഹകരണ സൊസൈറ്റി വാഴപ്പൂവ് അച്ചാർ, വാഴപ്പിണ്ടി സ്‌ക്വാഷ് എന്നിവയും പല്ലശ്ശന കുടുംബശ്രീ ആൻഡ് കാറ്ററിങ് സഹകരണ സൊസൈറ്റി കൈത്തറിത്തുണികൾ, പല്ലശ്ശന സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് വിവിധതരം കത്തികൾ, മറ്റ് കാർഷിക ഉപകരണങ്ങൾ എന്നിവയാണ് സ്റ്റാളിൽ ഒരുക്കിയത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.