- Trending Now:
നമ്മുടെ രാജ്യത്ത് അത്ര സുപരിചിതമല്ലാത്ത ഒരു ബാങ്കിംഗ് ടേം ആണ് ലെന്‍ഡിംഗ് ലോണ്‍.ഗ്രാമീണ മേഖലയെ ലക്ഷ്യമിട്ട് വായ്പ ആവശ്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ ആര്‍ബിഐയുടെ നിരീക്ഷണത്തില്‍ നടപ്പിലാക്കിയിട്ടുള്ള ഈ വായ്പ എന്താണെന്ന് വിശദീകരിക്കുകയാണ് ഈ ലേഖനത്തിലൂടെ...
അടുത്തിടെ ഇന്ത്യ ബുള്‍സ് ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ് എച്ച്ഡിഎഫ്‌സി ലിമിറ്റഡുമായി തന്ത്രപരമായ സഹ വായ്പ അഥവ കോ ലെന്‍ഡിംഗ് വായ്പ പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടു.അതായത് ബാങ്കുകളും നോണ്‍ ബാങ്കിംഗ് ധനകാര്യസ്ഥാപനങ്ങളും സഹവായ്പ അവസരങ്ങള്‍ ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കുന്നുണ്ട്.ഇതിലൂടെ രണ്ട് സ്ഥാപനങ്ങളും യോജിച്ച് വായ്പ വിതരണം ചെയ്യുകയാണ് ചെയ്യുന്നത്.
ബാങ്കിംഗ് ശാഖകള്‍ ഇല്ലാതെ ബാങ്കിംഗ് ഇടപാടോ, അറിയാം നിയോ ബാങ്കിനെ കുറിച്ച്... Read More
ഇത്തരം സഹ വായ്പകള്‍ ആവശ്യക്കാര്‍ക്ക് നല്‍കാന്‍ 2020ല്‍ ആര്‍ബിഐ പുറത്തിറക്കിയ നിര്‍ദ്ദേശം അനുസരിച്ച് ഏതെങ്കിലും ബാങ്കും കേന്ദ്ര ബാങ്കില്‍ രജിസ്‌ട്രേഷനുള്ള ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനവും ചേര്‍ന്നാണ് ഈ പദ്ധതി നടപ്പാക്കുന്നത്.ഇത്തരത്തിലുള്ള സംയുക്ത സംരംഭങ്ങള്‍ ആണ് സഹവായ്പ അനുലദിക്കുന്നത്.
ഇത്തരം സംവിധാനങ്ങളിലൂടെയുള്ള പ്രധാന നേട്ടം ബാങ്കുകള്‍ക്കാണ്.ബാങ്കുകള്‍ നേരിട്ട് രംഗത്തെത്താതെ മറഞ്ഞിരിക്കുന്നു.വായപകള്‍ നല്‍കുന്നതും അത് പിരിച്ചെടുക്കുന്നതും ഒക്കെ ബാങ്കിംഗ് ഇതര ധനകാര്യസ്ഥാപനങ്ങളുടെ ജോലിയായിരിക്കും.
വനിതകള്‍ക്ക് സ്വയം തൊഴില്‍ വായ്പ... Read More
പ്രധാനമായും ബാങ്കിംഗ് സേവനങ്ങള്‍ പരിമിതമായ മേഖലകളില്‍ ഭവന വായ്പ ആവശ്യമുള്ളവരെ കണ്ടെത്തി ഡേറ്റകളൊക്കെ സംഘടിപ്പിച്ച് വായ്പ അനുവദിക്കും.ബാങ്കുകള്‍ വായ്പ തുക ബാങ്കിംഗ് ഇതര ധനകാര്യസ്ഥാപനങ്ങള്‍ക്ക് കൈമാറും അവര്‍ വായ്പ എടുക്കുന്ന ആളിലേക്ക് കൈമാറുന്നു.ഇത്തരം സഹവായ്പ ഇടപാടുകളില്‍ ബാങ്കുകള്‍ വായ്പ അപേക്ഷകനുമായി നേരിട്ട് സംവദിക്കുന്നില്ല.
സഹ വായ്പകളുടെ 80 ശതമാനം വായ്പ തുക ബാങ്കുകളുടെ ബാലന്‍സ് ഷീറ്റിലും ബാക്കി 20 ശതമാനം ധനകാര്യ സ്ഥാപനങ്ങളുടെ ബാലന്‍സ് ഷീറ്റിലും പ്രതിഫലിക്കും.ചുരുക്കി പറഞ്ഞാല്‍ ധനകാര്യസ്ഥാപനങ്ങളുടെ ഉത്തരവാദിത്തത്തിലായിരിക്കും ഇത്തരം സഹവായ്പകള്‍.
വായ്പ തിരിച്ചടവ് മുടങ്ങി; പേടിക്കാന്‍ ഇല്ല
... Read More
രാജ്യത്ത് ബാങ്കിംഗ് സേവനങ്ങള്‍ കുറവുള്ള മേഖലകളില്‍ പക്ഷെ ധാരാളം ബാങ്കിംഗ് ഇതര ധനകാര്യസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.ഇവിടുത്തെ ആളുകള്‍ക്ക് വായ്പകള്‍ മിതമായ പലിശനിരക്കില്‍ നല്‍കാനായി ബാങ്കുകള്‍ ധനകാര്യസ്ഥാപനങ്ങളുടെ പങ്കാളിത്തം രൂപീകരിക്കുന്നു.എസ്ബിഐ ഇതിനോടകം നിരവധി ധനകാര്യസ്ഥാപനങ്ങളുമായി സഹവായ്പ പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്.
സഹവായ്പ പദ്ധതികളില്‍ നിശ്ചിത ശതമാനം എംഎസ്എംഇ മേഖലയ്ക്കും കാര്‍ഷിക ഭവന മേഖലയ്ക്കും അനവദിക്കണം എന്ന് കര്‍ശനമായി ആര്‍ബിഐ പറയുന്നുണ്ട്.യെസ് ബാങ്ക് പോലുള്ള നിരവധി പ്രമുഖ ബാങ്കുകള്‍ സഹവായ്പ പങ്കാളിത്തത്തിന് താല്‍പര്യം പ്രകടിപ്പിക്കുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.