Sections

സി.എന്‍.ജി വില വര്‍ധന

Tuesday, May 17, 2022
Reported By MANU KILIMANOOR

ഏപ്രിലില്‍ മാത്രം കിലോക്ക് 7.50 രൂപയുടെ വര്‍ധനയുണ്ടായി  


പെട്രോള്‍, ഡീസല്‍, പാചക വാതകം എന്നിവയുടെ വില റെക്കോഡിലെത്തി നില്‍ക്കെ സമ്മര്‍ദിത പ്രകൃതി വാതകത്തിന് (സി.എന്‍.ജി) സര്‍ക്കാര്‍ വീണ്ടും വില കൂട്ടി. കിലോക്ക് രണ്ടു രൂപയാണ് വര്‍ധിപ്പിച്ചത്. രണ്ടുമാസത്തിനിടെ 12-ാമത്തെ വര്‍ധനയാണിത്. ഇതോടെ കിലോ 71.61 രൂ പയുണ്ടായിരുന്ന സി.എന്‍.ജി ഡല്‍ഹിയില്‍ 73.61 രൂപയായി ഉയര്‍ന്നു. 12 തവണയായി കിലോക്ക് 17.60 രൂപയാണ് വര്‍ധിച്ചത്. ഏപ്രിലില്‍ മാത്രം കിലോക്ക് 7.50 രൂപയുടെ വര്‍ധനയുണ്ടായി.

സാധാരണ പ്രകൃതിവാതകത്തില്‍ മീഥെയ്ന്‍ ചേര്‍ത്ത് സമ്മര്‍ദം ചെലുത്തി സൃഷ്ടിക്കുന്നതാണ് സി. എന്‍.ജി. പെട്രോള്‍, ഡീസല്‍ എന്നിവ സൂക്ഷിക്കാനാവശ്യമായതിനെക്കാള്‍ ഒരു ശതമാനം കുറഞ്ഞ സ്ഥലമേ സി.എന്‍.ജിക്ക് ആവശ്യ മായി വരൂ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.