- Trending Now:
നൂതന മത്സ്യകൃഷിയിലൂടെ സ്വയംസംരംഭകരാകാന്‍ പട്ടികജാതി കുടുംബങ്ങള്‍ക്ക് പിന്തുണയുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ). സിഎംഎഫ്ആര്‍ഐയുടെ ഷെഡ്യൂള്‍ഡ് കാസ്റ്റ് സബ് പ്ലാന്‍ പദ്ധതിയുടെ ഗുണഭോക്താക്കളായി ചേരാനെല്ലൂരിലെ പട്ടികജാതി വിഭാഗത്തില്‍പെട്ട അഞ്ച് കുടുംബങ്ങളാണ് നൂതന മത്സ്യകൃഷിരീതിയായ ബയോഫ്‌ലോക് കൃഷിക്ക് തുടക്കമിട്ടത്. മറ്റ് മത്സ്യകൃഷി രീതികളെ അപേക്ഷിച്ച് ജലത്തിന്റെ ഉപയോഗം വളരെ കുറച്ച് മാത്രം ആവശ്യമായി വരുന്ന ഈ രീതിയില്‍ 1800 ഗിഫ്റ്റ് മത്സ്യങ്ങളാണ് (ജെനറ്റിക്കലി ഇംപ്രൂവ്ഡ് ഫാംഡ് തിലാപ്പിയ) കൃഷി ചെയ്യുന്നത്. എട്ടു മാസം നീണ്ടുനില്‍ക്കുന്ന കൃഷിയില്‍ നിന്നും ചുരുങ്ങിയത് 1.35 ലക്ഷം രൂപ വരുമാനമാണ് ലക്ഷ്യമിടുന്നത്. ഒരു മീനിന് 300 ഗ്രാം തൂക്കം ലഭിച്ചാല്‍ തന്നെ മികച്ച വരുമാനം നേടാനാകും. സാധാരണഗതിയില്‍ ഇക്കാലയളവില്‍ ബയോഫ്‌ലോക്ക് കൃഷിയിലൂടെ ഗിഫ്റ്റ് മത്സ്യത്തിന് 500 ഗ്രാം വരെ തൂക്കം ലഭിക്കും.
മത്സ്യങ്ങളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്ന രീതിയില്‍ വിവിധ സൗകര്യങ്ങളോടെ നിര്‍മിച്ച ടാങ്ക്, അനുബന്ധ സൗകര്യങ്ങള്‍, മത്സ്യക്കുഞ്ഞുങ്ങള്‍, മത്സ്യത്തീറ്റ തുടങ്ങിയവ സിഎംഎഫ്ആര്‍ഐയുടെ പദ്ധതിയില്‍ കുടുംബങ്ങള്‍ക്ക് നല്‍കി. അഞ്ചു മീറ്റര്‍ വ്യാസവും 1.20 മീറ്റര്‍ ഉയരവുമുള്ള ടാങ്കില്‍ 23,500 ലീറ്റര്‍ വെള്ളം ഉള്‍ക്കൊള്ളും.
കൃഷിയുടെ ഓരോ ഘട്ടവും സിഎംഎഫ്ആര്‍ഐയിലെ ഗവേഷണ സംഘം കൃത്യമായി നിരീക്ഷിക്കും. വെള്ളത്തിന്റെ ഗുണനിലവാരം നിലനിര്‍ത്തുന്നതിനായി ജലഗുണനിലവാര കിറ്റും സിഎംഎഫ്ആര്‍ഐ കര്‍ഷകര്‍ക്ക് നല്‍കിയിട്ടുണ്ട്.
ഷെഡ്യൂള്‍ഡ് കാസ്റ്റ് സബ് പ്ലാന്‍ പദ്ധതിക്കു കീഴിലായി പട്ടികജാതി കുടുംബങ്ങള്‍ക്ക് കൂടുമത്സ്യ കൃഷി നടത്താന്‍ സിഎംഎഫ്ആര്‍ഐ നേരത്തെ തന്നെ സഹായം നല്‍കി വരുന്നുണ്ട്. എന്നാല്‍, അതിനാവശ്യമായ ജലാശയ സൗകര്യങ്ങള്‍ ലഭ്യമല്ലാത്തവരിലേക്കും ഈ പദ്ധതിയുടെ ഗുണഫലമെത്തിക്കാന്‍വേണ്ടിയാണ് വീട്ടുവളപ്പില്‍ തന്നെ നടത്താവുന്ന ബയോഫ്‌ലോക് മത്സ്യകൃഷി ഉപയോഗപ്പെടുത്തുന്നത്. എറണാകുളം ജില്ലയ്ക്ക് പുറമേ, പാലക്കാട്, തൃശൂര്‍, ഇടുക്കി, കോട്ടയം, കൊല്ലം ജില്ലകളിലും സിഎംഎഫ്ആര്‍ഐയുടെ നേതൃത്വത്തില്‍ ബയോഫ്‌ലോക് മത്സ്യകൃഷി നടന്നുവരുന്നുണ്ടെണ്ട് സിഎംഎഫ്ആര്‍ഐ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ഡോ. കെ. മധുവിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കി വരുന്നത്. മീന്‍കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന ചടങ്ങില്‍ ചേരാനെല്ലൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആരിഫ മുഹമ്മദ്, എ.എന്‍. രാധാകൃഷ്ണന്‍, വി.ബി. അന്‍സാര്‍, ഡോ. കെ. മധു എന്നിവര്‍ സംബന്ധിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.