- Trending Now:
സുരക്ഷിതമായ നിക്ഷേപം എന്ന നിലയിലും സര്‍ക്കാര്‍ അറിവോടെയുള്ള ഇടപാടുകളും ഒക്കെയാണ് ഇന്ന് പോസ്റ്റ് ഓഫീസ് അക്കൗണ്ടുകളിലേക്ക് ജനശ്രദ്ധയാകര്‍ഷിക്കുന്നത്.റെക്കറിങ് നിക്ഷേപം, ടേം ഡെപ്പോസിറ്റ്, മന്ത്‌ലി ഇന്‍കം സ്‌കീം തുടങ്ങിയ ഏതെങ്കിലും അക്കൗണ്ടുകള്‍ തുടങ്ങിയവര്‍ അത് ക്ലോസ് ചെയ്യണമെങ്കില്‍ ഇനി പോസ്റ്റോഫീസ് പാസ്ബുക്ക് നല്‍കേണ്ടി വരും.
തപാല്‍ വകുപ്പ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. അക്കൗണ്ട് തുടങ്ങി വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ പാസ്ബുക്ക് നഷ്ടപ്പെടാറുണ്ട്. ഇങ്ങനെ പാസ്ബുക്ക് നഷ്ടമായാല്‍ ഇനി അക്കൗണ്ട് ക്ലോസ് ചെയ്യല്‍ സാധ്യമാകില്ല.
സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം ,കിസാന്‍ വികാസ് പത്ര ,സുകന്യ സമൃദ്ധി യോജന തുടങ്ങിയ ചെറുകിട സേവിംഗ് സ്‌കീം അക്കൗണ്ടുകള്‍ നിര്‍ത്തലാക്കാനും, മെച്യുരിറ്റി കാലാവധി പൂര്‍ത്തിയാകുമ്പോള്‍ നിക്ഷേപം അവസാനിപ്പിക്കാനും അക്കൗണ്ട് ഉടമകള്‍ അപ്ഡേറ്റ് ചെയ്ത പാസ്ബുക്ക് പോസ്റ്റ് ഓഫീസില്‍ സമര്‍പ്പിക്കേണ്ടതുണ്ട്. ഇത് സംബന്ധിച്ച് കഴിഞ്ഞയാഴ്ച സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു.
ഏത് ബ്രാഞ്ചില്‍ നിന്ന് അക്കൗണ്ട് ക്ലോസ് ചെയ്താലും പാസ്ബുക്ക് ആവശ്യമാണ്.പാസ്ബുക്കില്‍ അവസാന ഇടപാട് രേഖപ്പെടുത്തിയ ശേഷം പോസ്റ്റ് ഓഫീസ് മുഖേന അക്കൗണ്ട് ക്ലോസ് ചെയ്യാം.അക്കൗണ്ട് ക്ലോസ് ചെയ്യുന്നത് പരിശോധിച്ചതിന് അക്കൗണ്ട് ക്ലോഷര്‍ റിപ്പോര്‍ട്ട്' ജനറേറ്റ് ചെയ്യുകയും പ്രിന്റ് അക്കൗണ്ട് ഉടമയ്ക്ക് കൈമാറുകയും ചെയ്യും.
ഏതെങ്കിലും നിക്ഷേപകന്‍ അക്കൗണ്ട് സ്റ്റേറ്റ്മെന്റ് ആവശ്യപ്പെടുകയാണെങ്കില്‍ സ്റ്റേറ്റ്‌മെന്റ് നല്‍കും.ഇതിന് ചാര്‍ജുകളൊന്നും നല്‍കേണ്ടതില്ല. അക്കൗണ്ട് ക്ലോസ് ചെയ്തതിന് ശേഷം, ക്ലോസ് ചെയ്ത ടിഡിഎ വിഭാഗത്തിലുള്ള അക്കൗണ്ടുകളുടെ പാസ്ബുക്കുകള്‍ അക്കൗണ്ട് ക്ലോഷര്‍ ഫോമിനൊപ്പം അറ്റാച്ച് ചെയ്യുകയും രേഖകള്‍ സൂക്ഷിയ്ക്കുകയും ചെയ്യും.അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഇതിനുളള അപേക്ഷാ ഫോം പൂരിപ്പിച്ച് നല്‍കണം. ഫോം പൂര്‍ണ്ണമായും പൂരിപ്പിക്കേണ്ടതുണ്ട്. അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യുന്നതിനായി പാസ്ബുക്കിനൊപ്പം ഈ അപേക്ഷാ ഫോമും സമര്‍പ്പിക്കണം. ബ്രാഞ്ച് ഓഫീസ് സന്ദര്‍ശിച്ച് ഇവ കൈമാറാം.
കൂടുതല്‍ വിവരങ്ങള്‍ക്കായി ഞായറാഴ്ചയും അവധി ദിനങ്ങളും ഒഴികെ രാവിലെ ഒന്‍പത് മുതല്‍ ആറ് വരെ കസ്റ്റമര്‍ കെയര്‍ ടോള്‍ ഫ്രീ നമ്പറായ 1800 266 6868-എന്ന നമ്പറിലേക്ക് വിളിക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.