- Trending Now:
സർക്കാർ സ്ഥാപനമായ ക്ലീൻ കേരള കമ്പനി പാലക്കാട് ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ നിന്നും ജനുവരിയിൽ 21757 കിലോ തരംതിരിച്ച പ്ലാസ്റ്റിക് ശേഖരിച്ചു. ഹരിത കർമ്മസേനാംഗങ്ങൾ വീടുകളിൽ നിന്നും വാതിൽപ്പടിയായി ശേഖരിച്ച് തരംതിരിച്ച് നൽകിയ മാലിന്യത്തിന്റെ അളവ് അടിസ്ഥാനമാക്കി ക്ലീൻ കേരള തുക നൽകി. ക്ലീൻ കേരള 108060 കിലോ നിഷ്ക്രിയ മാലിന്യങ്ങൾ നീക്കം ചെയ്തതായും ക്ലീൻ കേരള കമ്പനി് ജില്ലാ മാനേജർ ആദർശ് ആർ. നായർ പറഞ്ഞു. 3425 കിലോ പ്ലാസ്റ്റിക് പൊടിച്ചത് റോഡ് നിർമ്മാണത്തിന് കോൺട്രാക്ടർമാർക്ക് കൈമാറിയതായി അധികൃതർ അറിയിച്ചു. ഹരിത കർമ്മസേനാംഗങ്ങൾ വീടുകൾ, സ്ഥാപനങ്ങളിൽ നിന്നും അജൈവ മാലിന്യങ്ങൾ ശേഖരിച്ച് മിനി എം.സി.എഫ്, എം.സി.എഫ് മുഖേന തരംതിരിച്ച് പുനരുപയോഗത്തിനായി സാധ്യമാക്കുന്നുണ്ട്. തരംതിരിച്ച പ്ലാസ്റ്റിക്കിൽ പുനരുപയോഗവും പുന:ചംക്രമണവും സാധ്യമാവാത്തത് നിഷ്ക്രിയ പാഴ് വസ്തുക്കളായി ക്ലീൻ കേരളയ്ക്ക് കൈമാറുന്നുണ്ട്. തരംതിരിച്ച പ്ലാസ്റ്റിക്കിന് ഇനങ്ങൾക്കനുസൃതമായി കിലോയ്ക്ക് 7 മുതൽ 21 രൂപ വരെ വില തദ്ദേശ സ്ഥാപനങ്ങൾക്ക് ക്ലീൻ കേരള നൽകുന്നുണ്ട്.
പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നതിന് ഹരിത കർമസേനക്ക് യൂസർഫീ നൽകേണ്ടേ?... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.