Sections

കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്ലാപ്സ് ലേൺ, എൻവിഡിയ സ്റ്റാർട്ടപ്പ് ഇൻസെപ്ഷൻ പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

Sunday, Sep 22, 2024
Reported By Admin
CLAPS LEARN Edtech startup selected for NVIDIA’s Inception Program

മൂന്ന് വർഷം മുൻപ് കോഴിക്കോട് ജില്ലയിൽ പ്രവർത്തനം ആരംഭിച്ച 'ക്ലാപ്സ് ലേൺസ്' എന്ന വിദ്യാഭ്യാസ സ്റ്റാർട്ട്പ്പ് സംരംഭം, ലോകത്തിലെ മൂല്യമേറിയ കമ്പനികളിലൊന്നായ 'എൻവിഡിയ'യുടെ സ്റ്റാർട്ടപ്പ് ഇൻസെപ്ഷൻ പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കെ.ജി മുതൽ പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള കുട്ടികൾക്ക് വ്യക്തിഗത അഭിരുചിക്കനുസരിച്ച് ഒരു കുട്ടിക്ക് ഒരു ടീച്ചർ എന്ന രീതിയിൽ ക്ലാസുകൾ നൽകി പഠിപ്പിക്കുകയാണ് ഈ എഡ്യൂക്കേഷണൽ സ്ഥാപനം. 'ക്ലാപ്സ് ലേൺ' അവതരിപ്പിക്കാനൊരുങ്ങുന്ന നൂതനമായ വിദ്യാഭ്യാസ ആശയങ്ങൾക്ക് കരുത്തേകുന്നതായിരിക്കും 'എൻവിഡിയ'യുടെ ഈ അംഗീകാരം.

മികച്ച സ്റ്റാർട്ടപ്പുകൾക്കു മാത്രം ലഭിക്കുന്ന ഈ അംഗത്വത്തിലൂടെ നിർമിത ബുദ്ധിയുടെ സഹായവും, പുതിയ പ്രൊജെക്ടുകൾ വികസിപ്പിക്കാനുള്ള സോഫ്റ്റ്വെയർ സംവിധാനങ്ങളുമെല്ലാം ക്ലാപ്സ് ലേണിന് ലഭിക്കും.

ഇന്ത്യക്കു പുറമെ യു.എ.ഇ, ഒമാൻ, ഖത്തർ, ന്യൂസിലാൻഡ്, കാനഡ തുടങ്ങി പന്ത്രണ്ടോളം രാജ്യങ്ങളിലെ കുട്ടികളും രക്ഷിതാക്കളും ക്ലാപ്സ് ലേണിന്റെ സേവനം പ്രയോജനപ്പെടുത്തുന്നു.

Clap Lean EdTech

എം.എസ്.സി പഠനത്തിന് ശേഷം ബി.എഡ് പൂർത്തിയാക്കിയ റിഷാദ്, ഫാസിൽ, മുഫ്സിർ, അംനാസ് എന്നീ യുവാക്കളാണ് 2020-ൽ ഈ എഡ്ടെക് കമ്പനി സ്ഥാപിച്ചത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.