Sections

സിവിൽ സർവീസ് കോച്ചിങ് ക്ലാസിന് അപേക്ഷ ക്ഷണിച്ചു

Wednesday, Apr 26, 2023
Reported By Admin
Kile Civil Service Academy

കിലെ സിവിൽ സർവീസ് അക്കാദമിയിൽ സിവിൽ സർവീസ് കോച്ചിങ് ക്ലാസുകൾ ആരംഭിക്കുന്നു


കേരളാ ഷോപ്സ് ആന്റ് കമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് തൊഴിലാളി ക്ഷേമനിധി ബോർഡിലെ അംഗങ്ങളുടെ മക്കൾക്കും ആശ്രിതർക്കും കേരളാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റിന് കീഴിൽ പ്രവർത്തിക്കുന്ന കിലെ സിവിൽ സർവീസ് അക്കാദമിയിൽ 2023 ജൂൺ 20 മുതൽ സിവിൽ സർവീസ് പ്രിലിമിനറി/മെയിൻ പരീക്ഷകൾക്കുള്ള കോച്ചിങ് ക്ലാസുകൾ ആരംഭിക്കുന്നു. കോഴ്സിൽ ചേരാൻ താല്പര്യമുള്ള ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലാളികളുടെ ആശ്രിതർ ബന്ധപ്പെട്ട ബോർഡിൽ നിന്ന് വാങ്ങിയ ആശ്രിതത്വ സർട്ടിഫിക്കറ്റ് ഉൾപ്പടെ അപേക്ഷിക്കണം. ബിരുദമാണ് പ്രവേശനത്തിന് വേണ്ട അടിസ്ഥാന യോഗ്യത. 2023 മെയ് 20 വരെ അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കേണ്ട ലിങ്ക് www.kile.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 7907099629, 0471-2479966.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.