- Trending Now:
കൊച്ചി: സോണി ഇന്ത്യ പുതിയ ബ്രാവിയ 7 മിനി എൽഇഡി സീരീസിന്റെ അവതരണം പ്രഖ്യാപിച്ചു. വിപുലമായ ഫീച്ചറുകളും അത്യാധുനിക സാങ്കേതികവിദ്യയും ഉൾപ്പെടുത്തിയ പുതിയ മോഡലുകൾ സമാനതകളില്ലാത്ത കാഴ്ച്ചാ-ശബ്ദ അനുഭവമാണ് വാഗ്ദാനം ചെയ്യുന്നത്. സിനിമാറ്റിക് ഉള്ളടക്കങ്ങൾ യാഥാർഥ്യ മികവോടെ തന്നെ വീട്ടിലിരുന്ന് ആസ്വദിക്കാൻ ഈ സീരീസ് സഹായിക്കും. നെക്സ്റ്റ് ജെൻ കോഗ്നിറ്റീവ് പ്രോസസർ എക്സ്ആർ, മിനി എൽഇഡി, എക്സ്ആർ ട്രൈലുമിനോസ് പ്രോ ടെക്നോളജി എന്നിവ സംയോജിപ്പിച്ച് മികച്ച ചിത്രവും ശബ്ദ നിലവാരവും ബ്രാവിയ 7 മിനി എൽഇഡി സീരീസ് നല്കുന്നു.
ഗൂഗിള് ടിവി ഇന്റഗ്രേഷൻ, സോണി പിക്ചേഴ്സ് കോർ, ബ്രാവിയ കാം, സ്റ്റുഡിയോ കാലിബ്രേറ്റഡ് മോഡുകൾ തുടങ്ങിയ സ്മാർട്ട് ഫീച്ചറുകളും പുതിയ സീരിസിൽ ഉൾപ്പെടുന്നു. ഡോൾബി വിഷൻ, ഡോൾബി അറ്റ്മോസ്, അക്കോസ്റ്റിക് മൾട്ടി ഓഡിയോ സംവിധാനങ്ങളെ പിന്തുണയ്ക്കുന്ന ബ്രാവിയ 7 സീരീസിൽ എക്സ്ആർ ബാക്ക്ലൈറ്റ് മാസ്റ്റർ ഡ്രൈവ് ഫീച്ചറുമുണ്ട്. 140 സെ.മീ (55 ഇഞ്ച്) 165 സെ.മീ (65), 189 സെ.മീ (75) സ്ക്രീൻ വലുപ്പങ്ങളിൽ പുതിയ ബ്രാവിയ 7 സീരീസ് ലഭ്യമാണ്.
കെ-55എക്സ്ആർ 70 മോഡലിന് 1,82,990 രൂപയും, കെ-65എക്സ്ആർര്70 മോഡലിന് 2,29,990 രൂപയുമാണ് വില. ഇരുമോഡലുകളും 2024 ജൂലൈ ഒന്ന് മുതൽ ഇന്ത്യയിലെ എല്ലാ സോണി സെന്ററുകളിലും പ്രധാന ഇലക്ട്രോണിക് സ്റ്റോറുകളിലും ഇ-കൊമേഴ്സ് പോർട്ടലുകളിലും വില്പനക്ക് ലഭ്യമാവും. കെ-75എക്സ്ആർ70 മോഡലിന്റെ വില്പനയും, വില്പന തീയതിയും പിന്നീട് പ്രഖ്യാപിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.