Sections

ക്രോമ സൂപ്പർ എക്സ്ചേഞ്ച് ഓഫർ അവതരിപ്പിച്ചു

Saturday, Dec 28, 2024
Reported By Admin
Chroma Super Exchange Offer New Year 2024: Trade in old electronics for new with 3X benefits.

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രോണിക്സ് റീട്ടെയിലറായ ക്രോമ പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി സൂപ്പർ എക്സ്ചേഞ്ച് ഓഫർ അവതരിപ്പിച്ചു. സൂപ്പർ എക്സ്ചേഞ്ച് ഓഫറിൻറെ ഭാഗമായി ഉപയോക്താക്കൾ അവരുടെ കാലഹരണപ്പെട്ട ഇലക്ട്രോണിക്സ് ഉപകരണങ്ങൾ പുതിയതും ഊർജ്ജക്ഷമതയുള്ളതുമായ ഉപകരണങ്ങളുമായി കൈമാറ്റം ചെയ്യുമ്പോൾ മൂന്നിരട്ടി ആനുകൂല്യങ്ങളാണ് ക്രോമ ലഭ്യമാക്കുന്നത്.

സൂപ്പർ എക്സ്ചേഞ്ചിന് കീഴിൽ, തിരഞ്ഞെടുത്ത ഗൃഹോപകരണങ്ങളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും കൈമാറ്റം ചെയ്യുന്ന ഉപഭോക്താക്കൾക്ക് 3 മടങ്ങ് വരെ എക്സ്ചേഞ്ച് ആനുകൂല്യങ്ങളും പുതിയ ഉത്പന്നങ്ങളിൽ എക്സ്ക്ലൂസീവ് റിവാർഡുകളും കിഴിവുകളും ലഭിക്കും. കൂടാതെ, പഴയ ലാപ്ടോപ്പുകളും മൊബൈലുകളും കൈമാറ്റം ചെയ്യുമ്പോൾ 21,000 രൂപ വരെ ലാഭിക്കാം.

സൂപ്പർ എക്സ്ചേഞ്ച് ഓഫറിൻറെ ഭാഗമായി, ഉപയോക്താക്കൾക്ക് ഏത് പഴയ ഉപകരണവുമായി വന്നാലും ഏത് പുതിയ ഉത്പന്നവുമായും അത് കൈമാറ്റം ചെയ്യാനാകും. പ്രവർത്തിക്കാത്ത ഉത്പന്നങ്ങളാണെങ്കിൽ കൂടി ഇവ ക്രോമ സ്റ്റോറിൽ നൽകിയാൽ 500 രൂപയുടെ ക്രോമ വൗച്ചർ ലഭിക്കും.

രാജ്യത്തുടനീളമുള്ള 550-ലധികം ക്രോമ സ്റ്റോറുകളിലും സൂപ്പർ എക്സ്ചേഞ്ച് ഓഫർ ലഭ്യമാണ്. അംഗീകൃത റീസൈക്കിൾ പങ്കാളികളുമായി സഹകരിച്ച് പഴയ ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾ റീസൈക്കിൾ ചെയ്യുന്നതിനായി ശേഖരിക്കുന്ന ഒരു ഡിസ്പോസൽ ഏരിയ ഓരോ ക്രോമ സ്റ്റോറിലും ഒരുക്കിയിട്ടുണ്ട്.

പുതുവർഷത്തെ സ്വാഗതം ചെയ്യുന്ന ഈ അവസരത്തിൽ സൂപ്പർ എക്സ്ചേഞ്ച് ഓഫർ പുതിയ തുടക്കങ്ങൾ സൃഷ്ടിക്കാൻ സഹായിക്കുകയാണെന്ന് ഇൻഫിനിറ്റി റീട്ടെയിൽ ലിമിറ്റഡിൻറെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഷിബാഷിഷ് റോയ് പറഞ്ഞു. ആളുകൾക്ക് എക്സ്ചേഞ്ച് ഓഫർ പ്രയോജനപ്പെടുത്തുമ്പോൾ പുതിയ ഉപകരണങ്ങൾ ലഭിക്കുക മാത്രമല്ല, ഉത്തരവാദിത്തത്തോടെ വാങ്ങുന്നതിനെക്കുറിച്ച് അവർ ചിന്തിക്കുക കൂടിയാണ്. ചെറിയ മാറ്റങ്ങൾ ഭൂമിയെ ജീവിക്കാൻ കൂടുതൽ നല്ല സ്ഥലമാക്കി മാറ്റുമെന്ന് തിരിച്ചറിയുന്ന ആളുകളുടെ കൂട്ടത്തിലേക്ക് അവരും കൂടി ചേരുകയാണെന്നും അദ്ദേഹം പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.