- Trending Now:
കൊച്ചി: മുരുഗപ്പ ഗ്രൂപ്പിൻറേയും ജപ്പാനിലെ മിറ്റ്സുയി സുമിറ്റോമോ ഇൻഷുറൻസ് കമ്പനിയുടേയും സംയുക്ത സംരംഭമായ ചോള എംഎസ് ജനറൽ ഇൻഷുറൻസ് മഹീന്ദ്ര ഫിനാൻസുമായി സഹകരിച്ച് മോട്ടോർ ഇൻഷുറൻസും മറ്റ് ലൈഫ് ഇതര ഇൻഷുറൻസ് പദ്ധതികളും വിതരണം ചെയ്യും. മുൻനിര എൻബിഎഫ്സി ആയ മഹീന്ദ്ര ഫിനാൻസിൻറെ 10 ദശലക്ഷത്തിലേറെ ഉപഭോക്താക്കൾക്ക് ഇതിൻറെ ഗുണം ലഭിക്കും.
ഈ സഹകരണം തങ്ങളുടെ വിതരണ ശൃംഖലയെ കൂടുതൽ ശക്തമാക്കുമെന്നും 26 സംസ്ഥാനങ്ങളിലായി 600-ലധികം ടച്ച് പോയിൻറുകളുമായി വൈവിധ്യമാർന്ന ഇൻഷുറൻസ് പദ്ധതികൾ വിതരണം ചെയ്യാൻ തങ്ങൾ സജ്ജരാണെന്നും ചോള എംഎസ് മാനേജിങ് ഡയറക്ടർ വി സൂര്യനാരായണൻ പറഞ്ഞു.
തങ്ങളുടെ ഉപഭോക്താക്കൾക്കായി പ്രത്യേകമായി ക്രമീകരിച്ച ഇൻഷുറൻസ് പദ്ധതികൾ ലഭ്യമാക്കാൻ ഈ സഹകരണം സഹായകമാകുമെന്ന് മഹീന്ദ്ര ഫിനാൻസ് മാനേജിങ് ഡയറക്ടറും സിഇഒയുമായ റൗൾ റെബെല്ലോ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.