Sections

ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയുള്ള അപകടങ്ങൾ; കാരണങ്ങളും പരിഹാരങ്ങളും

Wednesday, Jul 03, 2024
Reported By Soumya
Choking; Causes and solutions

ഏത് പ്രായക്കാർക്കും തൊണ്ടയിൽ ഭക്ഷണം കുടുങ്ങി അപകടം വരാൻ സാധ്യതയുണ്ട്. തൊണ്ടയിൽ ഭക്ഷണം കുരുങ്ങുന്നതിനെ മെഡിക്കൽ രംഗത്ത് 'ചോക്കിംഗ്' എന്നു പറയും. നാല് വയസിൽ താഴെയുള്ള കുട്ടികളിലാണ് ഇത്തരം അപകടം കൂടുതൽ ഉണ്ടാവുക. ചില കുട്ടികൾക്ക് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയും അപകടം ഉണ്ടാകാറുണ്ട്.

ഭക്ഷണം തൊണ്ടയിൽ കുടുങ്ങുന്നതിന്റെ കാരണങ്ങൾ

  • തിടുക്കത്തിൽ ഭക്ഷണം കഴിക്കുന്നതും ഭക്ഷണം ശരിയായി ചവയ്ക്കാത്തതുമാണ് തൊണ്ടയിൽ ഭക്ഷണം കുടുങ്ങാനുള്ള പ്രധാന കാരണം.
  • കുട്ടികൾക്ക് ഭക്ഷണം കൊടുക്കുമ്പോൾ ഇരുത്തി ഭക്ഷണം കൊടുക്കാതെ കിടത്തി ഭക്ഷണം കൊടുക്കുന്നത് ഒരു കാരണമാണ്.
  • മുതിർന്നവരും കുട്ടികളും ഭക്ഷണം കഴിക്കുമ്പോൾ സംസാരിക്കുന്ന ശീലം.
  • അധികം എരിവും പുളിയും കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കുമ്പോൾ.
  • അമിതമായ മദ്യപാനമുള്ളവരിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങാനുള്ള സാധ്യത കൂടുന്നു. മദ്യപാനം മൂലം തൊണ്ടയിലെ ലാരിങ്സിന്റെ (Larynx) സ്പർശന ശേഷി കുറയുന്നതാണ് ഇതിന് കാരണം.

ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയാൽ എന്താണ് ചെയുണ്ടത് എന്ന് നോക്കാം

  • തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയത് കുട്ടികൾക്കോ മുതിർന്നവർക്കോ ആകട്ടെ, അവരോട് ചുമയ്ക്കാൻ ആവശ്യപ്പെടുക. ഭക്ഷണം ലാരിങ്സിലാണ് കുടുങ്ങിയതെങ്കിൽ ചുമയ്ക്കുമ്പോഴുണ്ടാകുന്ന മർദ്ദം മൂലം അവ പുറത്തേക്ക് വരും.
  • ആ വ്യക്തിയോട് കുനിഞ്ഞ് നിൽക്കാൻ ആവശ്യപ്പെടുക, അതിനുശേഷം പുറത്ത് ശക്തിയായി ട്ടുക. തട്ടുമ്പോൾ ഉണ്ടാകുന്ന മർദത്തിലൂടെ തൊണ്ടയിൽ കുടുങ്ങി വസ്തു പുറത്തേക്ക് വരും.
  • കുട്ടികളാണെങ്കിൽ കയ്യിൽ കമഴ്ത്തി കിടത്തുക. അതിനു ശേഷം പുറത്ത് സാവധാനം തട്ടികൊടുക്കുക.
  • ഒരു വയസ്സിനു മുകളിലുള്ള കുട്ടികൾക്ക് ബോധമുണ്ടെങ്കിൽ കുട്ടിയുടെ പിന്നിൽനിന്ന് വയറ്റിൽ രണ്ടു കൈയും അമർത്തി ഭക്ഷണശകലം പുറത്താക്കാം. ബോധം നഷ്ടപ്പെട്ട കുട്ടിക്ക് ഫസ്റ്റ് എയ്ഡിന് ശ്രമിക്കരുത്. വൈകാതെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുക.
  • മുകളിൽ പറഞ്ഞിട്ടുള്ളതെല്ലാം ബോധാവസ്ഥയിൽ ആണെങ്കിൽ മാത്രം ചെയ്യാവുന്ന കാര്യമാണ്. അബോധാവസ്ഥയിൽ ആണെങ്കിൽ തീർച്ചയായും ആശുപത്രിയിൽ കൊണ്ടുപോകേണ്ടതുണ്ട്.

ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.