എല്ലാവരും ചോക്ലേറ്റ് ഇഷ്ടപ്പെടുന്നവരാണ് പിന്നെ കുട്ടിയുടെ കാര്യം പറയേണ്ടതില്ലല്ലോ.വല്ലപ്പോഴും പരിമിതമായ അളവിൽ ചോക്ലേറ്റ് കഴിക്കുന്നത് കുട്ടികളുടെ ആരോഗ്യത്തിന് ഹാനികരമാവില്ല. പരിമിതമായ അളവിൽ കറുത്ത ചോക്ലേറ്റ് കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. ഇത്തരം ചോക്ലേറ്റ് കുട്ടികളുടെ ആരോഗ്യത്തിന് ഗുണം ചെയ്യുമെന്ന സൂചനയാണിത് നൽകുന്നത്. എന്നാൽ, സാധാരണയായി നമ്മൾ കുട്ടികൾക്ക് കറുത്ത ചോക്ലേറ്റ് അധികം നൽകാറില്ല. പകരം പഞ്ചസാര കൂടിയ മിൽക് ചോക്ലേറ്റാണ് കൂടുതലായി അവർ കഴിക്കുന്നത്. ഇത് കുട്ടികളുടെ ആരോഗ്യത്തിന് നല്ലതല്ല. മറ്റ് ആരോഗ്യദായകങ്ങളായ ലഘുഭക്ഷണങ്ങളേക്കാൾ കുട്ടി ചോക്ലേറ്റാണ് കൂടുതൽ കഴിക്കുന്നതെങ്കിൽ, നിയന്ത്രണം വരുത്തേണ്ട സമയമായി എന്നാണർത്ഥം.കുട്ടികൾ അമിതമായി ചോക്ലേറ്റ് കഴിക്കുന്നത് മൂലം ആരോഗ്യത്തിലുണ്ടാകുന്ന പ്രശ്നങ്ങൾ ജീവിതകാലം മുഴുവൻ നീണ്ടു നിൽക്കും.
ചോക്ലേറ്റ് കുട്ടികളിലുണ്ടാക്കുന്ന പാർശ്വഫലങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
- ചോക്ലേറ്റ് അമിതമായി കഴിക്കുന്നത് മൂലം കുട്ടികൾക്കുണ്ടാകുന്ന പ്രശ്നങ്ങളിൽ പ്രധാനപ്പെട്ടതാണ് പൊണ്ണത്തടി.
- ടിൻ ഫുഡിന്റെയും ചോക്ലേറ്റിന്റെയും ഉപയോഗം ഉയർന്നതാണ് ഇതിന് പ്രധാന കാരണം. ദീർഘകാലം അമിതമായ അളവിൽ ചോക്ലേറ്റ് കഴിക്കുന്നത് ഇൻസുലീന്റെ സംവേദന ക്ഷമതയെ ബാധിക്കും. ഇത് ടൈപ്പ് 2 പ്രമേഹത്തിലേക്ക് നയിക്കും.
- ചോക്ലേറ്റിൽ കാണപ്പെടുന്ന സംസ്കരിച്ച പഞ്ചസാര രക്തത്തിൽ പ്രവേശിക്കുന്നത് രക്തതതിലെ പഞ്ചസാരയുടെ അളവ് ഉയർത്തും. ഇത് അഡ്രിനാലിന്റെ ഉത്പാദനം കൂട്ടുകയും കുട്ടികളെ അമിത പ്രസരിപ്പുള്ളവരാക്കി തീർക്കുകയും ചെയ്യും.
- സ്ഥിരമായ ചോക്ലേറ്റ് കഴിക്കുന്നത് ഇതിനോട് ആസക്തി ഉണ്ടാവാൻ കാരണമാകും. ഇത്തരം സാഹചര്യം തരണം ചെയ്യാൻ ബുദ്ധിമുട്ടുണ്ടാകും. സ്ഥിരമായി ചോക്ലേറ്റ് കഴിക്കുന്നതിന്റെ ദോഷഫലങ്ങളിൽ ഒന്നാണിത്.
- ഒരു ഔൺസ് മിൽക് ചോക്ലേറ്റിൽ 5 എംജി കഫീൻ അടങ്ങിയിട്ടുണ്ട്. കഫീന് മൂത്രോത്പാദനം ഉയർത്താനുള്ള കഴിവുള്ളതിനാൽ കൂടുതൽ ചോക്ലേറ്റ് കഴിക്കുന്ന കുട്ടികൾ ഇടയ്ക്കിടെ മൂത്രം ഒഴിക്കുന്നത് കൂടും.
- കുട്ടികൾ ചോക്ലേറ്റിന് അടിമപ്പെട്ടിട്ടുണ്ടെങ്കിൽ മറ്റ് ആരോഗ്യദായകങ്ങളായ ഭക്ഷണങ്ങളും പോഷകാഹാരങ്ങളും കഴിക്കാൻ അവർ വിമുഖത കാണിക്കും. ഇത് അവരുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കും.
- ചോക്ലേറ്റിൽ അടങ്ങിയിട്ടുള്ള കഫീന്റെ അളവ് കുറവാണെങ്കിലും ഇത് കൂടുതലായി കഴിക്കുന്നത് കുട്ടികളിൽ ഉറക്കവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ ഉണ്ടാക്കും.
ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.
കരൾവീക്കവും മഞ്ഞപ്പിത്തവും സംബന്ധിച്ച കാരണങ്ങൾ, ലക്ഷണങ്ങൾ, ചികിത്സയും പ്രതിരോധവും... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.