- Trending Now:
ചൈനീസ് മൊബൈല്‍ ഫോണ്‍ കമ്പനികള്‍ മറ്റ് രാജ്യങ്ങളില്‍ നിര്‍മ്മാണ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ ഇന്ത്യ വിട്ടേക്കുമെന്ന് ചൈനീസ് ന്യൂസ് ഏജന്‍സി ആയ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡുകള്‍ ഇന്തോനേഷ്യ, ബംഗ്ലാദേശ്, നൈജീരിയ എന്നീ രാജ്യങ്ങളില്‍ നിക്ഷേപം നടത്തനാണ് നീക്കം.ഇന്ത്യയിലെ ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡുകളുടെ മാനേജ്മെന്റിന് ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ അടിച്ചമര്‍ത്തലും സ്മാര്‍ട്ട്ഫോണുകള്‍ പോലുള്ള അത്യാധുനിക ഇലക്ട്രോണിക്സ് നിര്‍മ്മിക്കാനുള്ള ആഭ്യന്തര കമ്പനികളുടെ കഴിവ് മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളും സ്സര്‍ക്കാറിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ല്‌ല എന്ന റിപ്പോര്‍ട്ടില്‍ പറയുന്നു.
ചൈനീസ് കമ്പനിയായ ഓപ്പോ 550 മില്യണ്‍ ഡോളര്‍ നികുതി വെട്ടിച്ചെന്ന് ഇന്ത്യ... Read More
മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളായ OPPO ഈജിപ്ത് സര്‍ക്കാരുമായി 20 മില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തിയതായി റിപ്പോര്‍ട്ട് ഉദ്ധരിച്ചു. ഈ കരാര്‍ ചൈനീസ് കമ്പനികള്‍ ഇന്ത്യയില്‍ നിന്നുള്ള പലായനത്തിന് സൂചന നല്‍കുമെന്ന് റിപ്പോര്‍ട്ട്.20 മില്യണ്‍ ഡോളറിന്റെ സ്മാര്‍ട്ട്ഫോണ്‍ സൗകര്യം സജ്ജീകരിക്കാന്‍ ഈജിപ്ഷ്യന്‍ സര്‍ക്കാരുമായുള്ള OPPO ധാരണാപത്രം ഉണ്ടാക്കി.
മഹാരാഷ്ട്രയില്‍ ഐഫോണുകള്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങി വേദാന്ത ഗ്രൂപ്പ്... Read More
വര്‍ഷങ്ങളായി ചൈനീസ് കമ്പനികള്‍ക്കെതിരെ ഇന്ത്യ ശക്തമായി അടിച്ചമര്‍ത്തുകയാണെന്നും മൂന്ന് ചൈനീസ് മൊബൈല്‍ കമ്പനികള്‍ -- OPPO, Vivo India, Xiaomi എന്നിവയുടെ നികുതി വെട്ടിപ്പ് കേസുകളുടെ പേരില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നിരന്തരം വേട്ടയാടുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.നികുതി വെട്ടിപ്പ് നടത്തിയതിന് കമ്പനികള്‍ക്ക് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) നോട്ടീസ് അയച്ചു.ടെന്‍സെന്റിന്റെ വീചാറ്റ്, ബൈറ്റ് ഡാന്‍സ് ടിക് ടോക്ക് എന്നിവയുള്‍പ്പെടെ 300-ലധികം ചൈനീസ് ആപ്പുകളും ഇന്ത്യ നിരോധിച്ചു.രാജ്യം ഇപ്പോള്‍ ആഭ്യന്തര സ്മാര്‍ട്ട്ഫോണ്‍, ചിപ്പ് നിര്‍മ്മാണ മേഖലയെ ശക്തിപ്പെടുത്തുകയാണ് എന്നതും ശ്രദ്ധേയമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.