Sections

ചൈനീസ് മണി ആപ്പുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം

Monday, Oct 31, 2022
Reported By MANU KILIMANOOR

നിയമപരമായ പഴുതുകള്‍ ചൂഷണം ചെയ്താണ് ഇവ പ്രവര്‍ത്തിക്കുന്നത്

ചൈനീസ് മണി ആപ്പുകള്‍ ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാ ന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേ ഷണ ഏജന്‍സികളോടാവശ്യപ്പെട്ടു. പണം തിരിച്ചടക്കാത്തവരെ ഭീഷണിപ്പെടുത്തുകയും ക്രൂരമായ രീതിയില്‍ പെരുമാറുകയും ബ്ലാക്ക് മെയില്‍ ചെയ്യുകയും ചെയ്യുന്നതായ പരാതികള്‍ വ്യാപകമായ പശ്ചാത്തലത്തിലാണ് മന്ത്രാലയത്തിന്റെ ഇടപെടല്‍.ഈ ആപ്പുകളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഭീഷണിയെത്തുടര്‍ന്ന് നിരവധി ആത്മഹത്യകളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. സാധാരണക്കാരാണ് പലപ്പോഴും ഇ വരുടെ വലയിലകപ്പെടുന്നത്.അമിതമായ പലിശ നിരക്കിലാണ് വായ്പകള്‍.

മറഞ്ഞിരിക്കുന്ന പല ചാര്‍ജുകളും പിന്നീട് ഇവര്‍ ഈടാക്കും. കോണ്‍ഡാക്റ്റുകള്‍, ലൊക്കേഷന്‍, ഫോട്ടോകള്‍, വിഡിയോകള്‍ എന്നിവയടക്കം കടം വാങ്ങുന്നവരുടെ രഹസ്യസ്വഭാവമുള്ള സ്വകാര്യ വിവരങ്ങള്‍ ബ്ലാക്ക് മെയിലിങ്ങിനും ഭീഷ ണിക്കും പിന്നീട് ഉപയോഗിക്കും.വ്യാജ ഇ-മെയിലുകള്‍, ഫോണ്‍ നമ്പറു കള്‍ എന്നിവയുടെയെല്ലാം അടിസ്ഥാന ത്തില്‍ ശൃംഖലയായാണ് ആസൂത്രിത തട്ടിപ്പ് നടക്കുന്നത്. ഇത്തരം ആപ്പുകള്‍ ദേ ശീയ സുരക്ഷയെയും സമ്പദ്വ്യവസ്ഥ യെയും ബാധിക്കുന്ന തരത്തില്‍ ഗൗരവ മുള്ളതാണെന്ന് ആഭ്യന്തര മന്ത്രാലയം പ റഞ്ഞു.നിയമപരമായ പഴുതുകള്‍ ചൂഷണം ചെയ്താണ് ഇവ പ്രവര്‍ത്തിക്കുന്നത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അടുത്ത കാലത്ത് ചൈനീസ് നിയന്ത്രിത മണി ആപ്പുകളുടെ 9.82 കോടി രൂപ മരവിപ്പി ച്ചിരുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.