നല്ല ഭക്ഷണം കൊടുത്തിട്ടും കുട്ടിക്ക് എന്നും അസുഖമാണ്. എപ്പോഴും ജലദോഷവും ചുമയും. നാട്ടുമരുന്നുകൾ പരീക്ഷിച്ചു. പുറത്തൊന്നും കളിക്കാൻ വിടാതെ ശ്രദ്ധിച്ചു, എന്നിട്ടും അസുഖങ്ങൾക്കു കുറവില്ല.- ഇതൊക്കെയാണ് മിക്ക അമ്മമാരുടെയും പരാതി.പോഷകാഹാരക്കുറവ്, മലിനീകരണം, വിശ്രമമില്ലാത്ത ജീവിതശൈലി, മാനസിക സംഘർഷങ്ങൾ എന്നിവയാണ് കുട്ടികളിലെ പ്രതിരോധശേഷി തകർക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്. കുട്ടികളിലെ പ്രതിരോധ ശേഷിക്കുറവിന്റെ പ്രധാന കാരണം, മാതാപിതാക്കൾ തന്നെ ഉണ്ടാക്കിയെടുത്ത കുട്ടികളിലെ ചില തെറ്റായ ശീലങ്ങളാണ്. അവയെപ്പറ്റി പറയാം
- കളികളിലൂടെയും മറ്റും ശരീരത്തിനു വ്യായാമം കിട്ടാതെ വീട്ടിലിരിക്കുന്ന കുട്ടികളിൽ രോഗത്തിനോടു പൊരുതുന്ന സെല്ലുകളുടെ പ്രവർത്തനം നിശ്ചലമാവുകയും അങ്ങനെ ശരീരത്തിന്റെ പ്രതിരോധശേഷി കുറയുകയും ചെയ്യും. വീടിനു പുറത്തു കളിക്കുമ്പോൾ വ്യായാമത്തിനു പുറമേ സൂര്യപ്രകാശത്തിൽനിന്നു വേണ്ടത്ര അളവിൽ വിറ്റാമിൻ ഡിയും ലഭിക്കുന്നു. ഇത് പ്രതിരോധ ശേഷി വർധിപ്പിക്കും. ആഴ്ചയിൽ ഒരിക്കലെങ്കിലും കുട്ടികൾക്കു പാർക്കിലോ മൈതാനങ്ങളിലോ പോയി കളിക്കാൻ അവസരം നൽകുന്നതും ഇതിനു സഹായകമാകും.
- പ്രായത്തിനനുസരിച്ച് കുട്ടികൾ 10 മുതൽ 14 വരെ മണിക്കൂർ ഉറങ്ങണം. രാത്രിയിൽ ഏറെ നേരം കംപ്യൂട്ടർ ഗെയിം കളിക്കുന്നതും സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നതും ഉറക്കം നഷ്ടപ്പെടുത്തും. ഉറക്കം കുറയുമ്പോൾ ശാരീരികമായ സമ്മർദങ്ങൾ ഉണ്ടാവുകയും അത് തലച്ചോറിലേക്കുള്ള ഓക്സിജൻറെ അനായാസ സംക്രമണത്തിനു തടസ്സമാവുകയും ചെയ്യും. ഇതുമൂലം പ്രതിരോധ സംവിധാനത്തിന്റെ പ്രവർത്തനം തകിടം മറിയുകയും ശരീരത്തിൽ രോഗാണുക്കൾ വളരുകയും ചെയ്യും. ഉറങ്ങാൻ കിടത്തുമ്പോൾ കുട്ടികൾക്കു മൊബൈൽ നൽകരുത്. ലൈറ്റ് ഓഫ് ചെയ്തു മിണ്ടാതെ അൽപനേരം കിടക്കാൻ പറഞ്ഞാൽ അവർ വേഗം ഉറങ്ങിക്കോളും.
- മക്കൾക്ക് എന്തെങ്കിലും രോഗലക്ഷണം കണ്ടാൽ ഉടൻ ഡോക്ടറുടെ അടുത്തേക്ക് ഓടുന്നവരാണ് പുതു തലമുറ മാതാപിതാക്കൾ. ഡോക്ടർ കുറേ ആന്റിബയോട്ടിക്സ് തരികകയും ചെയ്യും. അമിതമായ അളവിൽ ആന്റിബയോട്ടിക്സ് ഉപയോഗിച്ചാൽ, ശരീരത്തിന്റെ പ്രതിരോധ ശേഷി കുറയുകയും.ചെറിയ അസുഖങ്ങൾക്ക് സാധ്യമാകുന്ന നാട്ടു മരുന്നുകൾ പരീക്ഷിച്ചിട്ടും ഭേദമാകുന്നില്ലെന്നു കണ്ടാൽ മാത്രം ആന്റിബയോട്ടിക്സ് കഴിക്കുന്നതാണ് നല്ലത്.
- ഭക്ഷണം കഴിക്കുന്നതിനു മുൻപും ശേഷവും കൈകൾ വൃത്തിയായി കഴുകാതിരിക്കുക, മലമൂത്ര വിസർജ്ജനം നടത്തിയ ശേഷം കൈകൾ സോപ്പിട്ടു കഴുകാതിരിക്കുക, ശരിയായി പല്ല് തേക്കാതിരിക്കുക, നഖങ്ങളിൽ അഴുക്ക് നിറഞ്ഞാലും വെട്ടി കളയാതിരിക്കുക തുടങ്ങിയ ആരോഗ്യകരമല്ലാത്ത ശീലങ്ങൾ രോഗാണുക്കൾ ശരീരത്തിൽ പ്രവേശിക്കാനും പ്രതിരോധ ശേഷി കുറയാനും കാരണമാകുന്നു. കുട്ടികളെ ചെറുപ്പം മുതൽ ആരോഗ്യ ശീലങ്ങൾ പാലിക്കാൻ പഠിപ്പിക്കണം.
- മാതാപിതാക്കളോട് എന്തും തുറന്നു സംസാരിക്കാം എന്ന തോന്നൽ കുട്ടികളിൽ ഉണ്ടായാൽ മാത്രമേ അവർക്കു സ്വന്തം കാര്യങ്ങൾ പങ്കുവയ്ക്കാൻ ഒരിടം ലഭിക്കുകയുള്ളൂ. കുട്ടിയിലെ കഴിവിനനുസരിച്ചു മാത്രമേ അവരിൽ നിർബന്ധങ്ങൾ ചെലുത്താൻ പാടുള്ളൂ. മറ്റുള്ളവരുമായി താരതമ്യപ്പെടുത്തി കൊണ്ടുള്ള സംസാരം, കുട്ടികൾ ഇഷ്ടപ്പെടുന്നില്ല. തുടർച്ചയായ കുറ്റപ്പെടുത്തലുകൾ കുട്ടികളെ ഉൾവലിഞ്ഞ സ്വഭാവമുള്ളവരാക്കും.അവരുടെ പ്രശ്നങ്ങളും മറ്റും ആരോടും തുറന്നുപറയാതെ ഉള്ളിലൊതുക്കും. അതും ആരോഗ്യത്തെ ബാധിക്കും.
- ആരോഗ്യകരമായ ഭക്ഷണക്രമവും പോഷകാഹാരവുമാണ് കുട്ടികളിലെ പ്രതിരോധി ശേഷി ദൃഢപ്പെടുത്തുന്നതിൽ പ്രധാന പങ്കു വഹിക്കുന്നത്. പാക്കറ്റിൽ കിട്ടുന്നതും ടിന്നിൽ അടച്ചു കേടുവരാതെ സൂക്ഷിക്കുന്നതുമായ ഭക്ഷണങ്ങളോ മധുരമോ ധാരാളമായി കുട്ടികൾ കഴിക്കുന്നുണ്ടെങ്കിൽ അത് ദഹനപ്രക്രിയയെ ദോഷകരമായി ബാധിക്കുകയും അസിഡിറ്റി ക്രമാതീതമായി കൂടുകയും തൽഫലമായി പ്രതിരോധശേഷി കുറയുകയും ചെയ്യും.
- പുകവലിക്കാരുള്ള ചുറ്റുപാടും കുട്ടികളിലെ പ്രതിരോധശേഷി കുറയാൻ കാരണമാകുന്നു. കുട്ടികളിലെ ശ്വാസകോശം വികസിക്കുന്ന ഘട്ടത്തിലായതിനാൽ, സമീപത്തുള്ള ആരെങ്കിലും പുക വലിച്ചാലും അതു കുട്ടികളുടെ ശ്വാസകോശത്തെ അപകടകരമായി ബാധിക്കും. വീട്ടിലുള്ളവരുടെ നിരന്തരമായ പുകവലി കുട്ടികളിൽ ആസ്മ, ശ്വാസനാള രോഗങ്ങൾ തുടങ്ങി കാൻസറിനു വരെ കാരണമാകാം.
- ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് ഒരു ശീലമാക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുക. ജങ്ക് ഫുഡുകൾ, സോഡാ ഐറ്റംസ്, റെഡ് മീറ്റ്, ടിന്നിലടച്ചു കേടുവരാതെ സൂക്ഷിക്കുന്ന ഭക്ഷണ സാധനങ്ങൾ, കന്നുകാലി മാംസം, ശുദ്ധീകരിച്ച ധാന്യങ്ങൾ, പഞ്ചസാര തുടങ്ങിയവയുടെ അമിത ഉപയോഗവും കുട്ടികളിലെ പ്രതിരോധ ശേഷി കുറയാൻ കാരണമാകുന്നു.
ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.
മുടികൊഴിച്ചിൽ, താരൻ തുടങ്ങിയ പ്രശ്നങ്ങൾക്ക് സ്വാഭാവിക പരിഹാരങ്ങൾ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.