- Trending Now:
കേരളത്തിലെ ഭക്ഷ്യ വിപണിയിലെ ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒരു വിഭവമാണ് ഇറച്ചി കോഴി.തട്ടുകടകള്‍ മുതല്‍ ആഡംബര ഹോട്ടലുകളില്‍ വരെ പലതരം വിഭവങ്ങളായി അത് മലയാളിയുടെ വിശപ്പുമാറ്റുന്നു.തമിഴ്‌നാട്ടില്‍ നിന്നാണ് കേരളത്തിലേക്കുള്ള കോഴി ഇറച്ചിയുടെ ഭൂരിഭാഗവും എത്തുന്നത്.ഇറച്ചി കോഴി വിലയില്‍ വലിയ മാറ്റങ്ങളാണ് അടുത്തിടെ നടന്നുകൊണ്ടെരിക്കുന്നത്. കിലോയ്ക്ക് 160 രൂപ കടന്ന ഇറച്ചിക്കോഴിവില സമീപകാലത്തെ റെക്കാഡ് വില തകര്‍ച്ചയായ 90 ലേക്ക് നിലം പൊത്തുകയായിരുന്നു. ആടിമാസത്തില്‍(കര്‍ക്കടകം) നോണ്‍വെജ് വിഭവങ്ങളോട് തമിഴ്‌നാട്ടുകാര്‍ക്കുള്ള താത്പര്യ കുറവ് കാരണം വന്‍തോതില്‍ കേരളത്തിലേക്ക് കോഴി എത്തിയതാണ് വില കുറയാന്‍ കാരണം.
തമിഴ്‌നാട്ടിലെ കമ്പം, തേനി, ഉത്തമപാളയം, ഗൂഡല്ലൂര്‍, രായപ്പന്‍പെട്ടി, നാമക്കല്‍,തെങ്കാശി തുടങ്ങിയ സ്ഥലങ്ങളിലെ ഫാമുകളില്‍ നിന്നാണ് കേരളത്തിലേക്ക് കൂടുതലായി ഇറച്ചിക്കോഴികളെ എത്തിക്കുന്നത്. കര്‍ക്കടകമാസത്തില്‍ കേരളത്തിലും ഇറച്ചി വിഭവങ്ങളോട് പ്രിയം കുറവാണ്. വിവാഹ സീസണല്ലാത്തതും വില ഇടിവിന് കാരണമായി.90 നും 100നും ഇടയിലാണ് ഇപ്പോള്‍ കടകളില്‍ കോഴിയുടെ വില.അതേസമയം ഇറച്ചിക്കോഴിയുടെ വില കുത്തനെ ഇടിഞ്ഞിട്ടും ഹോട്ടലുകളില്‍ ചിക്കന്‍ വിഭവങ്ങള്‍ക്ക് പൊള്ളുന്ന വിലതന്നെയാണുള്ളത്.
ചിക്കന്‍ കറി, ഫ്രൈ, ഷവര്‍മ്മ, ഷവായ് തുടങ്ങിയ വിഭവങ്ങള്‍ക്ക് നഗരത്തിലെയും ഗ്രാമങ്ങളിലെയും ഹോട്ടലുകളിലും തട്ടുകടകളിലും ഒരു രൂപപോലും കുറവ് വന്നിട്ടില്ല. കോഴിമുട്ട മൊത്തവില അഞ്ചുരൂപയില്‍ താഴ്ന്നിട്ടും ഓംലറ്റ്, ബുള്‍സ് ഐ എന്നിവയുടെ വിലയും കുറച്ചിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.