Sections

സംസ്ഥാനത്ത് കോഴിയിറച്ചി വില കുതിച്ചുയരുന്നു

Sunday, May 28, 2023
Reported By admin
kerala

ചൂട് അധികമാകുമ്പോൾ കോഴികൾ വെള്ളം മാത്രം ശീലമാക്കും


സംസ്ഥാനത്ത് കോഴിയിറച്ചി വില കുതിച്ചുയരുന്നു. കനത്ത ചൂട് മൂലം ഉൽപാദനം കുറഞ്ഞതാണ് വില ഉയരാൻ കാരണമായത്. വെയിൽ കൂടിയതോടെ കോഴികൾ കഴിയ്ക്കുന്ന തീറ്റയുടെ അളവ് കുറഞ്ഞു.

ഇതോടെ ഇവയുടെ തൂക്കവും കുറയുന്നു. ഇത്തരത്തിൽ തൂക്കം കുറയുന്നതിൽ നഷ്ടം വരാതിരിക്കാനാണ് കർഷകർ ഉൽപാദനം കുറയ്ക്കുന്നത്. കൂടാതെ, ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള കോഴി ഇറക്കുമതിയും ചുരുങ്ങി. ഇതോടെ വില വർധിച്ചു.

ചൂട് അധികമാകുമ്പോൾ കോഴികൾ വെള്ളം മാത്രം ശീലമാക്കും. ഇതിന്റെ ഫലമായി 30 ദിവസം എടുക്കേണ്ട സ്ഥാനത്ത് 45 ദിവസമെടുത്താണ് കോഴികൾ നിശ്ചിത തൂക്കം വയ്ക്കുന്നത്. ഉൽപാദനം അധികമായ സമയത്ത് കേരളത്തിൽ കോഴി ഇറക്കുമതി കൂടിയിരുന്നു. ആ സമയത്ത് വിലയും കുറഞ്ഞിരുന്നു. സാധാരണ ചൂട് കാലത്ത് 90 മുതൽ 100 രൂപ വരെയാണ് വില വരുന്നത്. എന്നാൽ നിലവിൽ പല ജില്ലകളിലും 140 മുതൽ 160 രൂപ വരെയാണ് വില. ഇതിനുമുമ്പ് വർഷാരംഭത്തിലും കോഴിയിറച്ചിയ്ക്ക് വില കൂടിയിരുന്നു.

ഇന്ത്യയിൽ നിലവിൽ കോഴിയ്ക്ക് ഏറ്റവും കൂടുതൽ വില ലഭിക്കുന്നത് അസമിലാണ്. 146 രൂപയാണ് വില ഈടാക്കുന്നത്. ചില്ലറവിൽപനയിൽ നേരിയ വ്യത്യാസമുണ്ട്. തമിഴ്‌നാട്ടിൽ 112 രൂപ, കർണാടകയിൽ 103 രൂപ, മധ്യപ്രദേശിൽ 114 രൂപ എന്നിങ്ങനെയാണ് നിലവിൽ വില. ചൂട് തുടരുന്ന സാഹചര്യമാണെങ്കിൽ വില ഇനിയും ഉയരാനാണ് സാധ്യത.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.