Sections

കേരളത്തിൽ കോഴിയിറച്ചി വില കുറയുന്നു

Friday, Jul 14, 2023
Reported By admin
kerala

മൺസൂൺ ആരംഭിച്ചതോടെ കോഴിഫാമുകളുടെ പ്രവർത്തനവും സജീവമായി


ആശ്വാസമായി കേരളത്തിൽ കോഴിയിറച്ചി വില കുറയുന്നു. തുടർച്ചയായ 3 മാസത്തോളം കുതിച്ചുയർന്ന വിലയാണ് ഇപ്പോൾ ഇടിഞ്ഞത്. 170 രൂപ വരെ വില ഈടാക്കിയിരുന്ന ചിക്കന്റെ വില ഇപ്പോൾ 115ൽ എത്തി. ഉൽപാദനം കൂടിയതും ഡിമാൻഡ് കുറഞ്ഞതും ചിക്കൻ വില ഉയരാൻ കാരണമായി. മൺസൂൺ ആരംഭിച്ചതോടെ കോഴിഫാമുകളുടെ പ്രവർത്തനവും സജീവമായി.

കനത്ത ചൂട് മൂലം ഉൽപാദനം കുറഞ്ഞതാണ് വില ഉയരാൻ കാരണമായത്. വെയിൽ കൂടിയതോടെ കോഴികൾ കഴിയ്ക്കുന്ന തീറ്റയുടെ അളവും കുറഞ്ഞു. ചൂട് കൂടുന്നതുമൂലം ഫാമുകളിൽ കോഴിക്കുഞ്ഞുങ്ങൾ ചത്തൊടുങ്ങുന്നതായിരുന്നു വില ഉയരാനുള്ള മറ്റൊരു കാരണം. കോഴിത്തീറ്റയുടെ വില ഉയർന്നതും ഇറച്ചി വില ഉയരാനുള്ള കാരണമായി. 50 കിലോ കോഴിത്തീറ്റയ്ക്ക് 700 രൂപയോളം വില ഉയർന്നു. തമിഴ്‌നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് സാധാരണ കേരളത്തിലേക്ക് കോഴി ഇറക്കുമതി ചെയ്യുന്നത്.

ഒരു കോഴിക്കുഞ്ഞിന് 15 മുതൽ 20 രൂപ വരെയാണ് വില. 40 ദിവസത്തെ പരിചരണം ഇവയ്ക്ക് ആവശ്യമാണ്. കർണാടകയിൽ നിന്നാണ് തീറ്റ ഇറക്കുമതി ചെയ്യുന്നത്. ഈ സാഹചര്യത്തിലും കർഷകർ ചൂഷണം അനുഭവിക്കുന്നുണ്ട്. തീറ്റ, പരിചരണം എന്നിവ കണക്കിലെടുക്കുമ്പോൾ വളർത്തു ചിലവ് മാത്രമാണ് കർഷകർക്ക് ലഭിക്കുന്നത്. കാലാവസ്ഥ ഏതായാലും കോഴിക്കർഷകർ നേരിടുന്നത് പ്രതിസന്ധി മാത്രമാണ്. കേരളത്തിൽ തീറ്റ ഉൽപാദന കേന്ദ്രമില്ലാത്തതും കർഷകരെ വലയ്ക്കുന്നുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.