- Trending Now:
കുടപ്പനക്കുന്ന് ലൈവ്സ്റ്റോക്ക് മാനേജ്മെന്റ് ട്രെയിനിങ് സെന്ററിൽ നടത്തിവരുന്ന ചിക്ക് സെക്സിംഗ് ആൻഡ് ഹാച്ചറി മാനേജ്മെന്റ് കോഴ്സ് 2025 ലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
കോഴ്സ് കാലാവധി അഞ്ചുമാസം ഫീസ് 500 രൂപ. പട്ടികജാതി പട്ടികവർഗ്ഗത്തിൽ പെട്ടവർക്ക് ഫീസ് നൽകേണ്ടതില്ല. പ്രായപരിധി 01.01 2025 ന് 25 വയസ്സ് കവിയരുത്. അപേക്ഷകർ 18 വയസ്സ് പൂർത്തിയായിരിക്കണം.
എസ്എസ്എൽസി/ തത്തുല്യ കോഴ്സ് പാസ്സായിരിക്കണം. VHSC പൗൾട്രി ഹസ്ബൻന്ററി പാസായവർക്ക് മുൻഗണന. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 15.04.2025 വൈകിട്ട് 5 മണി. അപേക്ഷ അയക്കുന്ന കവറിനു മുകളിൽ ചിക്ക് സെക്സിംഗ് ആൻഡ് ഹാച്ചറി മാനേജ്മെന്റ് കോഴ്സ് 2025 എന്ന് രേഖപ്പെടുത്തിയിരിക്കണം.
കൂടുതൽ വിവരങ്ങൾക്ക് 0471 2732918 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക. അപേക്ഷ അയക്കേണ്ട മേൽവിലാസം പ്രിൻസിപ്പൽ ട്രെയിനിങ് ഓഫീസർ, ലൈവ് സ്റ്റോക്ക് മാനേജ്മെന്റ് ട്രെയിനിങ് സെന്റർ, കുടപ്പനക്കുന്ന്, പി ഒ.,തിരുവനന്തപുരം 695043. Email - ptotvm.ahd@kerala.gov.in.
ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.