Sections

കണ്ണൻ സ്വാമി എന്നും മിൽമയുടെ സുഹൃത്ത് നിര്യാണത്തിൽ അനുശോചിച്ച് എറണാകുളം മേഖലാ ചെയർമാൻ എം ടി ജയൻ

Thursday, Nov 21, 2024
Reported By Admin
Chef Kannan Swamy receiving honors at a Milma event in 2023

തൃശൂർ: പ്രശസ്ത പാചകവിദഗ്ധൻ കണ്ണൻ സ്വാമിയുടെ നിര്യാണത്തിൽ മിൽമ എറണാകുളം മേഖലാ യൂണിയൻ ചെയർമാൻ എം.ടി.ജയൻ അനുശോചനം രേഖപ്പെടുത്തി. എക്കാലവും മിൽമയുടെ അടുത്ത സുഹൃത്തായിരുന്നു അദ്ദേഹം.

മൂന്നു പതിറ്റാണ്ടുകളായി പാചകരംഗത്ത് നിറഞ്ഞു നിന്നിരുന്ന കണ്ണൻ സ്വാമി രുചിലോകത്തെ സാമ്രാട്ട് ആയിരുന്നു. മിൽമയുടെ പാലും, പാലുൽപ്പന്നങ്ങളും മാത്രം പാചകത്തിനായി ഉപയോഗിച്ചിരുന്ന കണ്ണൻ സ്വാമി ക്ഷീരസഹകരണ പ്രസ്ഥാനത്തിന് അഭിമാനമായിരുന്നുവെന്ന് എം.ടി.ജയൻ അനുസ്മരിച്ചു.

2023 ൽ മിൽമ എറണാകുളം മേഖലാ യൂണിയൻ സംഘടിപ്പിച്ച ചടങ്ങിൽ ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി കണ്ണൻ സ്വാമിയെ ആദരിച്ചിരുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.