Sections

കുറഞ്ഞ ബജറ്റില്‍ ലഭിക്കുന്ന അടിപൊളി ബൈക്കുകള്‍

Monday, Nov 28, 2022
Reported By MANU KILIMANOOR

ബൈക്കുകള്‍ വാങ്ങാന്‍ നില്‍ക്കുന്നവര്‍ക്ക് ചില മികച്ച ഓപ്ഷനുകള്‍ ഇതാ

നിലവില്‍, കുറഞ്ഞ ബജറ്റില്‍ ഉയര്‍ന്ന പെര്‍ഫോമന്‍സ് ബൈക്കുകള്‍ വിപണിയില്‍ ലഭ്യമാണ്. ഇത്തരത്തിലുള്ള ബൈക്കുകള്‍ വാങ്ങാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് അത് വാങ്ങാം. ഇപ്പോള്‍ നിങ്ങളുടെ ബജറ്റ് ഏകദേശം രണ്ട് ലക്ഷം രൂപയാണെങ്കില്‍, സമാനമായ ഒരു ബൈക്ക് വാങ്ങാന്‍ നിങ്ങള്‍ ആലോചിക്കുന്നുണ്ടെങ്കില്‍ ഇതാ അത്തരം ചില മികച്ച ഓപ്ഷനുകളെക്കുറിച്ചുള്ള വിവരങ്ങള്‍ നിങ്ങള്‍ക്ക് നല്‍കുന്നു. ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്ന ബൈക്കുകള്‍ ദൈനംദിന ഉപയോഗത്തിനും മികച്ചതാണ്. ഇതാ ഈ ബൈക്കുകളെക്കുറിച്ച് അറിയാം.

ബജാജ് പള്‍സര്‍ RS 200

ബജാജ് ഓട്ടോയുടെ പള്‍സര്‍ സീരീസ് വളരെ ജനപ്രിയമാണ്. നിരവധി പതിപ്പുകള്‍ ഈ ശ്രേണിയില്‍ തുടര്‍ച്ചയായി ചേര്‍ത്ത് ബജാജ് പുതുക്കിക്കൊണ്ടിരിക്കുന്നു. നിങ്ങളുടെ ബജറ്റ് രണ്ട് ലക്ഷം രൂപയാണെങ്കില്‍, ബജാജ് ഓട്ടോയുടെ പള്‍സര്‍ RS 200 നിങ്ങള്‍ക്ക് ഒരു നല്ല ഓപ്ഷനാണ്. ഈ ബൈക്കിന്റെ സ്‌പോര്‍ട്ടി ലുക്ക് തീര്‍ച്ചയായും അതിന്റെ പ്ലസ് പോയിന്റാണ്. കൂടാതെ, അതിന്റെ പ്രകടനം നിങ്ങളെ നിരാശരാക്കില്ല. എഞ്ചിനെക്കുറിച്ച് പറയുകയാണെങ്കില്‍, ഈ ബൈക്കിന് 199.5 സിസി എയര്‍ കൂള്‍ഡ് എഞ്ചിന്‍ ലഭിക്കുന്നു, ഇത് 24.5 ബിഎച്ച്പി കരുത്തും 18.7 എന്‍എം ടോര്‍ക്കും സൃഷ്ടിക്കുന്നു. 1.71 ലക്ഷം രൂപയാണ് ഈ ബൈക്കിന്റെ എക്‌സ് ഷോറൂം വില.

യമഹ FZ25

ഈ ബൈക്കിന്റെ ലുക്ക് തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. യുവാക്കളെ ആകര്‍ഷിക്കാനുള്ള ശക്തി ഇതിന് ഉണ്ട്. കാഴ്ചയില്‍ തികച്ചും മസിലനാണ് ഈ ബൈക്ക്.എഞ്ചിനെക്കുറിച്ച് പറയുകയാണെങ്കില്‍, ബൈക്കിന് 249 സിസി ലിക്വിഡ് കൂള്‍ഡ് എഞ്ചിന്‍ ഉണ്ട്. ഈ എഞ്ചിന്‍ 20.8 ബിഎച്ച്പി കരുത്തും 20.1 എന്‍എം ടോര്‍ക്കും സൃഷ്ടിക്കുന്നു. ട്യൂബ്ലെസ് ടയറുകള്‍, ഡബിള്‍ ഡിസ്‌ക് ബ്രേക്കുകള്‍, ഡ്യുവല്‍ ചാനല്‍ എബിഎസ് തുടങ്ങിയ സവിശേഷതകളുണ്ട്. 1.48 ലക്ഷം രൂപയാണ് യമഹ FZ25 ന്റെ എക്‌സ് ഷോറൂം വില.

ഹീറോ എക്‌സ്ട്രീം 200എസ്

ഹീറോ മോട്ടോകോര്‍പ്പിന്റെ ഏറ്റവും സ്‌പോര്‍ട്ടി ബൈക്കാണിത്. കാഴ്ചയിലും ഈ ബൈക്ക് വളരെയധികം മതിപ്പുളവാക്കുന്നു. ദൈനംദിന ഉപയോഗത്തിന് പുറമേ, നിങ്ങള്‍ക്ക് ഇത് ദീര്‍ഘദൂരങ്ങളിലും ഉപയോഗിക്കാം. 1,34,360 രൂപയാണ് ഇതിന്റെ എക്‌സ് ഷോറൂം വില. 17.8 bhp കരുത്തും 16.45 Nm ടോര്‍ക്കും നല്‍കുന്ന 199.6 സിസി എഞ്ചിനാണുള്ളത്. അഞ്ച് സ്പീഡ് ഗിയര്‍ബോക്‌സാണ് ഇതില്‍ സജ്ജീകരിച്ചിരിക്കുന്നത്. യുവാക്കളെ ലക്ഷ്യമിട്ടാണ് ഈ ബൈക്ക് നിര്‍മ്മിച്ചിരിക്കുന്നത്.

യമഹ R15 V4

ശൈലിയും ഡിസൈനും കാരണം യമഹ ബൈക്കുകള്‍ക്ക് ഇന്ത്യയില്‍ മികച്ച ഡിമാന്‍ഡാണ്. യുവാക്കളെ ആകര്‍ഷിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.ഈ ബൈക്കിന് 155 സിസി ലിക്വിഡ് കൂള്‍ഡ് എഞ്ചിന്‍ ഉണ്ട്. ഈ എഞ്ചിന്‍ 18.4 bhp കരുത്തും 14.2Nm ടോര്‍ക്കും സൃഷ്ടിക്കുന്നു. നഗരത്തിലും ഹൈവേയിലും ഈ ബൈക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. ഈ ബൈക്കില്‍ നിങ്ങള്‍ക്ക് ഡ്യുവല്‍ ചാനല്‍ എബിഎസും ലഭിക്കും. എക്‌സ് ഷോറൂം 1.79 ലക്ഷം രൂപ മുതലാണ് ഇതിന്റെ വില. ഈ ബൈക്കിന്റെ ശൈലിയും പ്രകടനവും നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടേക്കാം.

സുസുക്കി ജിക്‌സര്‍ SF 250

സുസുക്കിയുടെ ബൈക്കുകള്‍ വളരെ മികച്ചതാണ്. യുവാക്കള്‍ക്കിടയില്‍ ഇത് വളരെ ജനപ്രിയമാണ്. ജിക്‌സര്‍ SF 250 ബൈക്കിന്റെ രൂപം തികച്ചും സ്‌പോര്‍ട്ടി ആണ്. ഈ ബൈക്കിന്റെ ഡിസൈന്‍ നിങ്ങള്‍ തീര്‍ച്ചയായും ഇഷ്ടപ്പെടും. ഫീച്ചറുകളും കരുത്തുറ്റ എഞ്ചിനുമാണ് ഇതിന്റെ പ്ലസ് പോയിന്റുകള്‍. എഞ്ചിനെക്കുറിച്ച് പറയുകയാണെങ്കില്‍, 26.5 ബിഎച്ച്പി കരുത്തും 22.2 എന്‍എം ടോര്‍ക്കും സൃഷ്ടിക്കുന്ന 249 സിസി എഞ്ചിനാണ് ഈ ബൈക്കിന്റെ ഹൃദയം. 1.92 ലക്ഷം രൂപ മുതലാണ് ഈ ബൈക്കിന്റെ എക്‌സ് ഷോറൂം വില. നിത്യോപയോഗത്തിനും മികച്ചൊരു ബൈക്കാണിത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.