- Trending Now:
നിർമിത ബുദ്ധിയിൽ അധിഷ്ഠിതമായി പുറത്തിറക്കിയ ചാറ്റ്ബോട്ട് ചാറ്റ് ജിപിടി പ്ലസ് സബ്സ്ക്രിപ്ഷൻ ഇന്ത്യയിലും ആരംഭിച്ചതായി ഓപ്പൺ എഐ. മൈക്രോസോഫ്റ്റ് പിന്തുണയോടെ പ്രവർത്തിക്കുന്ന ഗവേഷണ സ്ഥാപനമാണ് ഓപ്പൺ എഐ.
ജിപിടിയുടെ പരിഷ്കരിച്ച പതിപ്പായ ജിപിടി-4 ഇതിൽ ലഭ്യമാണെന്ന് ഓപ്പൺ എഐ ട്വീറ്റ് ചെയ്തു. കൂടുതൽ സേവനങ്ങളുമായി പുറത്തിറക്കിയ ജിപിടി-4 കഴിഞ്ഞയാഴ്ചയാണ് അവതരിപ്പിച്ചത്. ജിപിടി- 3.5 ൽ നിന്ന് വ്യത്യസ്തമായി ചിത്രങ്ങളുടെയും സ്ക്രീൻഷോട്ടുകളുടെയും അടിസ്ഥാനത്തിലും മറുപടി ലഭിക്കുന്ന വിധമാണ് വിധമാണ് ഇതിൽ സാങ്കേതികവിദ്യ ക്രമീകരിച്ചിരിക്കുന്നത്.
അമേരിക്കയിൽ ഫെബ്രുവരിയിലാണ് ജിപിടി പ്ലസ് അവതരിപ്പിച്ചത്. തുടക്കം എന്ന നിലയിൽ മാസം 20 ഡോളറാണ് സേവനങ്ങൾക്ക് ഈടാക്കുന്നത്. പീക്ക് അവറിൽ പോലും വരിക്കാർക്ക് സേവനം നൽകുന്ന വിധമാണ് ഇതിൽ സംവിധാനം.
വരിസംഖ്യ അടയ്ക്കാൻ ആഗ്രഹമില്ലാത്തവർക്ക് നിലവിലെ പോലെ ചാറ്റ് ജിപിടി സേവനം ലഭ്യമാണ്. ചില പരിമിതികൾ ഉണ്ടെന്നത് ഒഴിച്ചാൽ ചാറ്റ് ജിപിടി സേവനം ഉപഭോക്താക്കൾക്ക് മികച്ചരീതിയിൽ ആസ്വദിക്കാവുന്നതാണെന്നും കമ്പനി അവകാശപ്പെടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.