Sections

ചപ്പാത്തിയും ഭാരം കുറയ്ക്കലും: അറിഞ്ഞിരിക്കേണ്ട 10 പ്രധാന കാര്യങ്ങൾ

Friday, Jul 19, 2024
Reported By Soumya
Chapati and Weight Loss

നമുക്ക് ചോറും ചപ്പാത്തിയും ഭക്ഷണത്തിൽ ഒഴിവാക്കാനാവാത്ത ഭക്ഷണമാണ്. ഇന്ത്യൻ ഭക്ഷണരീതിയുടെ രണ്ടു അഭിവാജ്യഘടകങ്ങളെന്ന് ചോറിനെയും ചപ്പാത്തിയെയും വിശേഷിപ്പിക്കാം. സാധാരണ ഭാരം കുറക്കുവാൻ ശ്രമിക്കുന്നവർ കാർബോഹൈഡ്രേറ്റിനെ കുറിച്ച് ബോധവാൻമാരാവുകയും ചോറ് ഒഴിവാക്കുകയും ചപ്പാത്തി കുറക്കുകയും ചെയ്യും. എന്നാൽ ഭാരം കുറയ്ക്കാനായി ചപ്പാത്തി കഴിച്ചാൽ മതിയോ. ഇതിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങൾ വിശദീകരിക്കാം.

  • ചപ്പാത്തിയിലും ചോറിലും കാർബോഹൈഡ്രേറ്റ് (അന്നജം) അളവ് ഒരേതരത്തിലാണ്.
  • ചപ്പാത്തിയിലും ചോറിലും നിന്ന് ലഭിക്കുന്ന കലോറിയും തുല്യമാണ്. ഒരു ചപ്പാത്തിയും അര കപ്പ് ചോറും ലഭിക്കുന്ന കലോറി: 100-120 kcal.
  • ചോറുമായി നോക്കുമ്പോൾ ചപ്പാത്തിയിൽ പ്രോട്ടീനുകളും നാരും ധാരാളമായി അടങ്ങിയിട്ടുണ്ട് . അത് കൊണ്ട് പോഷക ഗുണം പരിഗണിക്കുമ്പോൾ ചപ്പാത്തിയാണ് മുന്നിൽ.
  • ചപ്പാത്തിയിൽ പ്രോട്ടീനുകളും നാരുകളും ധാരാളമായി അടങ്ങിയിട്ടുള്ളത് കൊണ്ട് വയർ വേഗം നിറയുകയും കുറേ നേരത്തേക്ക് വിശക്കാതിരിക്കുകയും ചെയ്യും. അതിനാൽ ഭാരം കുറക്കാൻ ഇത് സഹായിക്കുന്നു.
  • ചോറിൽ അന്നജമടങ്ങിയതിനാൽ അതിവേഗം ദഹിക്കും. ചോറിൽ കലോറി കൂടുതലുണ്ടെങ്കിലും കഴിച്ചാൽ ചപ്പാത്തിപോലെ വിശപ്പ് മാറുകയില്ല.
  • അരിയിൽ കാൽസ്യം ഇല്ലെങ്കിലും വളരെ പ്രധാനമായ ഒരു വിറ്റാമിൻ ഉണ്ട്-ഫോളിക് ആസിഡ്.
  • ഗോതമ്പുപൊടിയിൽ വൈറ്റമിൻ ബി1, ബി2, ബി3, ബി6, ബി9 എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.
  • ഗോതമ്പിൽ സോഡിയം വളരെ കൂടുതലാണ്. 120 ഗ്രാം ഗോതമ്പിൽ 190 മില്ലിഗ്രാം സോഡിയമുണ്ട്. അതിനാൽ സോഡിയം ഒഴിവാക്കേണ്ടവർ ചപ്പാത്തി കഴിക്കരുത്.
  • ചപ്പാത്തിയിൽ കാത്സ്യം, പൊട്ടാസ്യം, ഇരുമ്പ് , ഫോസ് ഫറസ് എന്നിവയുണ്ട്. ചോറിൽ കാത്സ്യമില്ലെന്ന് മാത്രമല്ല, പൊട്ടാസ്യത്തി ന്റെയും ഫോസ്ഫറസി ന്റെയും അളവ് കുറവാണ്.
  • ചപ്പാത്തി ദഹിക്കാൻ കൂടുതൽ സമയം എടുക്കുന്നതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവും ക്രമീകരിച്ച് നിലനിർത്താൻ സഹായിക്കും. അത് കൊണ്ട് പ്രമേഹമുള്ളവർക്ക് ചപ്പാത്തിയാണ് നല്ലത്.

ഹെൽത്ത് ടിപ്സുകൾക്കും രുചികരവും ആരോഗ്യപ്രദായകവുമായ ഭക്ഷണങ്ങളെക്കുറിച്ചറിയുവാനും ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.