- Trending Now:
ജില്ല തിരിച്ചുള്ള കണക്കുകൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്
3 മാസമോ അതിലധികമോ തുടർച്ചയായി റേഷൻ വാങ്ങാത്തവരുടെ മുൻഗണനാ റേഷൻ കാർഡുകൾ മുൻഗണനേതര വിഭാഗത്തിലേക്ക് മാറ്റി. നിലവിൽ സംസ്ഥാനത്തെ 59,038 കുടുംബങ്ങളുടെ റേഷൻ കാർഡുകളാണ് മുൻഗണനേതര നോൺ സബ്‌സിഡി (എൻപിഎൻഎസ്) വിഭാഗത്തിലേക്ക് മാറ്റിയത്. മുൻഗണന പട്ടികയിൽ നിന്നും പുറത്താക്കിയവരുടെ ലിസ്റ്റ് കേരള പൊതുവിതരണ വകുപ്പിന്റെ വെബ്‌സൈറ്റിൽ (civilsupplieskerala.gov.in) പ്രസിദ്ധികരിച്ചിട്ടുണ്ട്.
റേഷൻ കാർഡ് ഉടമകൾക്ക് തങ്ങളുടെ പേരും വിവരവും പരിശോധിച്ച ശേഷം പരാതിയുള്ളവർ താലൂക്ക് സപ്ലൈ ഓഫീസർമാരെ അറിയിക്കാം. മുൻഗണനാ വിഭാഗത്തിൽ ഉണ്ടായിരുന്ന 48,523 കാർഡുകളും എഎവൈ വിഭാഗത്തിലുണ്ടായിരുന്ന 6,247 കാർഡുകളും എൻപിഎൻഎസ് വിഭാഗത്തിൽ നിന്നും 4,265 കാർഡുകളുമാണ് മാറ്റിയത്. ഏതൊക്കെ മാസം റേഷൻ വാങ്ങിയിട്ടില്ലെന്നും, എപ്പോൾ വരെയാണ് വാങ്ങാത്തതെന്നും തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടെ ജില്ല തിരിച്ചുള്ള കണക്കുകൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
65 രൂപ നിരക്കിൽ 9W എൽ ഇ ഡി ബൾബുകൾ കെഎസ്ഇബിയിൽ നിന്നും സ്വന്തമാക്കാം... Read More
മുൻഗണനാ വിഭാഗത്തിൽ നിന്നും ഏറ്റവും കൂടുതൽ പുറത്തായത് എറണാകുളം ജില്ലയിലും, എഎവൈ വിഭാഗത്തിൽ നിന്നും വെള്ള കാർഡിലേക്ക് മാറിയതിൽ കൂടുതൽ പേർ തിരുവനന്തപുരം ജില്ലയിലുമാണ്. സബ്‌സിഡി വിഭാഗത്തിൽ ഏറ്റവും കൂടുതൽ പേരെ വെള്ള കാർഡിലേക്ക് മാറ്റിയത് ആലപ്പുഴ ജില്ലയിലാണ്. നിലവിൽ പുറത്താക്കപ്പെട്ടവരെ മുൻഗണന വിഭാഗത്തിൽ ഉൾപ്പെടുത്താൻ അർഹതയുള്ള നീല, വെള്ള കാർഡ് ഉടമകളിൽ നിന്നും അപേക്ഷ സ്വീകരിക്കാനാണ് സർക്കാർ തീരുമാനം. ഇതിനായി ഈ മാസം 18 മുതൽ അപേക്ഷിക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.