- Trending Now:
ഭക്തിയും വീട്ടിലേക്ക് പോസിറ്റീവ് എനര്‍ജി എത്തിക്കാനുമായി ജാതിമത ഭേതമന്യേ കേരളത്തില്‍ വലിയ ഡിമാന്റുള്ള വസ്തുവാണ് ചന്ദനത്തിരി അഥവ അഗര്‍ബത്തീസ്.ഈ ചന്ദനത്തിരിയുടെ 80 % മറ്റ് ഉല്‍പന്നങ്ങള്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവയാണ്.കേരളത്തില്‍ ചന്ദനത്തിരി ഉല് പാദനം ഇപ്പോഴും കുടില്‍ വ്യവസായമാണ്.ആവശ്യമായ ബ്രാന്‍ഡിംഗും മാര്‍ക്കറ്റിങ്ങും നടത്തി വ്യവസായിക അടിസ്ഥാനത്തിലുള്ള ഉല്പാദ യൂണിറ്റുകള്‍ ആരംഭിച്ചാല്‍ വളരെ വേഗം മുന്നേറാന്‍ കഴിയുന്ന ഒരു മേഖലയാണിത്.
ചെറിയ തുകയ്ക്ക് വാങ്ങാന്‍ കഴിയുന്ന ഉല്പന്നം ആണെങ്കിലും വലിയ വിപണി വിഹിതം അഗര്‍ബത്തിയ്ക്കുണ്ട്.ലോക അഗര്‍ബത്തിവിപണിയുടെ പകുതിയിലധികം കൈയടക്കി വെച്ചിരിക്കുന്നത് ഇന്ത്യയാണെന്ന് മറക്കരുത് .ലോകത്തിലെ പ്രധാനപ്പെട്ട രാജ്യങ്ങളിലെല്ലാം അഗര്‍ബത്തികള്‍ കയറ്റി അയക്കുന്നത് ഇവിടെ നിന്നാണ് .ഇത്രയധികം സാധ്യതകളുള്ള ഈ വ്യവസായത്തില്‍ കേരളത്തിന്റെ പങ്ക് വളരെ ചെറുതാണ്.
നമ്മുടെ നാട്ടില്‍ കൈതൊഴിലായി പരിശീലിച്ചുപോന്ന അഗര്‍ബത്തി നിര്‍മ്മാണത്തില്‍ പ്രൊഫഷണലിസവും മാനേജ്മെന്റും സംയോജിപ്പിച്ച് അത്യന്താധുനിക യന്ത്രങ്ങള്‍ നൂതന സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി പുതിയ ഒരു നിര്‍മ്മാണ സംസ്‌കാരം രൂപപ്പെടുത്തിയെടുക്കാന്‍ സാധിക്കും .കേരളത്തില്‍ ഇത്തരത്തിലുള്ള യൂണിറ്റുകള്‍ വിരളമാണെന്നതും ഈ വ്യവസായത്തിന്റെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു .5 ലക്ഷം രൂപയില്‍ താഴെ മുതല്‍ മുടക്കുള്ള ഒരു വേറിട്ട വ്യവസായം എന്ന നിലയില്‍ വളരെ വേഗം മുടക്ക് മുതല്‍ തിരിച്ച് പിടിക്കുന്നതിനും സാധിക്കും .വലിയ സങ്കീര്‍ണ്ണമായ സാങ്കേതിക വിദ്യകളോ , ടെക്നീഷ്യന്‍മാരോ ആവശ്യമില്ല എന്നുള്ളതും ഈ വ്യവസായത്തെ കൂടുതല്‍ സംരംഭക സൗഹൃദ വ്യവസായ രംഗമാക്കി മാറ്റുന്നു .
അഗര്‍ബത്തികള്‍ നമ്മുടെ നാട്ടിലെ ചില്ലറ വില്പനശാലകള്‍ മുതല്‍ മാളുകളിലും ഹൈപ്പര്‍ മാര്‍ക്കറ്റില്‍ വരെ ലഭ്യമാണ് .ഈ രംഗത്ത് മുന്തിയ ബ്രാന്റുകള്‍ ഒന്നു തന്നെ ഇല്ലാത്തതിനാല്‍ വലിയ മത്സരം നേരിടാതെ തന്നെ വിപണിയുറപ്പിക്കാം . നേരിട്ടുള്ള വിതരണമോ ,വിതരണക്കാര്‍ വഴിയുള്ള വില്പന രീതിയോ തിരഞ്ഞെടുക്കാം .വലിയ ക്ഷേത്രങ്ങളും മറ്റുമായി ഒരു സപ്ലൈ കരാര്‍ ഉണ്ടാകുന്നതും മാര്‍ക്കറ്റിങ്ങിനെ സഹായിക്കും .പുതിയ ബ്രാന്റ് എന്ന നിലയില്‍ വില്പനക്കാരുടെ കമ്മീഷന്‍ കൂടി നല്‍കിയും ,ഗുണമേന്മ ഉറപ്പുവരുത്തിയും മാര്‍ക്കറ്റ് പിടിച്ചെടുക്കാം ,
അഗര്‍ബത്തി നിര്‍മ്മിക്കുന്നതിനുള്ള റെഡിമിക്സുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്.ഓട്ടോമാറ്റിക് മെഷീന്‍ ഉപയോഗിച്ചുള്ള നിര്‍മ്മാണത്തില്‍ ഒരു ദിവസം 150 കി .ഗ്രാം വരെ നിര്‍മ്മിക്കാന്‍ സാധിക്കും.
ഇതിനൊക്കെ ചേര്‍ത്ത് രണ്ട് ലക്ഷം രൂപയോളം ചെലവാക്കിയാല്‍ പോലും ലാഭം പ്രതിദിനം പതിനായിരം രൂപയിലേറെ വരും.അഗര്‍ബത്തി നിര്‍മ്മാണത്തിലും സൂക്ഷിക്കുന്നതിലും മാര്‍ക്കറ്റിംഗിലും പാരമ്പര്യ രീതികളില്‍ നിന്നും വ്യത്യസ്ഥമായി ശാസ്ത്രീയ പരിശീലനം നേടുന്നത് സംരംഭത്തിന്റെ വിജയത്തിനു സഹായിക്കും.ഉദ്യോഗ് ആധാര്‍, ഗുഡ്‌സ് സര്‍വീസ് ടാക്സ് തുടങ്ങിയ ലൈസന്‍സുകള്‍ നേടണം.സ്ഥിര മൂലധന നിക്ഷേപത്തിന് അനുബന്ധമായി വ്യവസായ വകുപ്പില്‍ നിന്ന് സബ്സിഡി ലഭിക്കും.കാര്‍ഷിക ഭക്ഷ്യ സംസ്‌കരണ ചെറുകിട വ്യവസായങ്ങള്‍ക്കുള്ള ഇന്‍ക്യൂബേഷന്‍ സെന്റുകളില്‍ നിന്ന് ലഭിക്കുകയും ചെയ്യും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.