Sections

പേരന്റിങ്ങിലെ അഥവാ രക്ഷകർതൃത്വത്തിലെ വെല്ലുവിളികൾ

Tuesday, Apr 23, 2024
Reported By Soumya
Challenges in Parenting

പേരെന്റിങ് അഥവാ രക്ഷകർതൃത്വം എന്നത് ഏറെ വെല്ലുവിളി നിറഞ്ഞ ഒന്നാണ്. പ്രത്യേകിച്ച് കുട്ടികൾ അൽപം വികൃതിയുളള കൂട്ടത്തിലാണെങ്കിൽ മാതാപിതാക്കൾ ശെരിക്കും വലയും.

കുട്ടികളെ വരുതിയ്ക്ക് നിർത്താൻ വഴക്കും തല്ലും ഒക്കെ നാം പരീക്ഷിക്കാറും ഉണ്ട്. എന്നാൽ ഒരു പുതിയ പഠനം അനുസരിച്ച്, മാതാപിതാക്കളുടെ രക്ഷാകർതൃ രീതികൾ കുട്ടികളുടെ മാനസികാരോഗ്യത്തിൽ സ്വാധീനം ചെലുത്തും. മാതാപിതാക്കൾ മക്കളുടെ മേൽ സമ്മർദം ചെലുത്തുന്നത് കുട്ടികളിൽ മാനസിക പിരിമുറക്കം വർദ്ധപ്പിക്കാൻ കാരണമാകുന്നു. കുട്ടികളുടെ ആത്മഹത്യയിലേക്ക് വരെ മാതാപിതാക്കളുടെ സമ്മർദം കൊണ്ടെത്തിക്കാറുണ്ടെന്നാണ് കൗൺസിലിംഗ് വിദഗ്ധർ പറയുന്നത്. പ്രശ്നപരിഹാരത്തിന് പ്രതിവിധി മരുന്നില്ലെന്നും കുട്ടികളെ അടുത്തറിയുക മാത്രമാണ് വേണ്ടതെന്നുമാണ് ഡോക്ടർമാരുടെ അഭിപ്രായം. അണുകുടംബങ്ങളിലേക്ക് നാം മാറിയതോടെയാണ് കുട്ടികളിൽ മാനസിക പരിമുറക്കം വർദ്ധിച്ചതെന്നാണ് വിദഗ്ധർ പറയുന്നത്.

ഒരു കുട്ടി ജനിക്കുമ്പോൾ തന്നെ മാതാപിതാക്കൾ അവന്റെ പാത നിശ്ചയിക്കുന്നു. അവർ വരച്ച വഴിയേ നടക്കാൻ പ്രേരിപ്പിക്കുന്നു. അങ്ങനെ നടക്കാതെ വരുമ്പോൾ മാതാപിതാക്കൾ അവർക്ക് മേൽ അധിക സമ്മർദ്ദം ചെലുത്തുന്നു. ഈ സാഹചര്യം കുട്ടികളിൽ കുറച്ചൊന്നുമല്ല മാനസിക പരിമുറക്കത്തിലേക്ക് എത്തിക്കുന്നത്. എല്ലാ രംഗത്തും മുൻപന്തിയിലെത്തണമെന്ന മാതാപിതാക്കളുടെ ആഗ്രഹം കുട്ടികളെ അമിത ഭാരം അടിച്ചേൽപ്പിക്കുന്നു. താല്പര്യമുള്ള വിഷയങ്ങൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കാൻ പല മാതാപിതാക്കളും ഇന്ന് ശ്രമിക്കാറില്ല. പലപ്പോഴും ഇത് കുട്ടികളുടെ ആത്മഹത്യവരെ എത്തിക്കുന്നു. സമൂഹവുമായി പൊരുത്തപ്പെടാൻ പോലും സാധിക്കാതെ അവസ്ഥയിലേക്ക് കുട്ടികളെ ചില മാതാപിതാക്കളുടെ ലാളനകൾ കൊണ്ടെത്തിക്കുന്നുമുണ്ട്. ആയതിനാൽ കുട്ടികളെ അടുത്തറിയുക എന്നൊരു പോംവഴി മാത്രമാണ് ഇതിന് പ്രതിവിധിയായി ഡോക്ടർമാർ പോലും കാണുന്നത്.

കുട്ടികളോട് സംസാരിക്കുന്നത് അവരുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഇത് വളരെ പ്രധാനപെട്ടതാണ്. അവരുമായി ആശയവിനിമയം നടത്തുക, അവരുടെ ആഗ്രഹങ്ങൾ ചോദിച്ചറിയുക. ക്ഷീണം, കിടക്കയിൽ മൂത്രമൊഴിക്കൽ, വയറുവേദന, എപ്പോഴും ദേഷ്യം തുടങ്ങിയവയാണ് കുട്ടികളിലെ സമ്മർദ്ദത്തിന്റെ ചില ലക്ഷണങ്ങൾ.



ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.