- Trending Now:
ചെറിയ സംരംഭങ്ങള്‍ തുടങ്ങി മെച്ചപ്പെട്ട ജീവിതം നയിക്കാന്‍ ഉപദേശിക്കുന്ന ഒരുപാട് പേരുണ്ട്.ഈ പറയുന്നത് പോലെ അത്ര സിംപിളല്ല ബിസിനസ് ലോകം.തീരെ മുടക്കുമുതല്‍ കുറഞ്ഞൊരു ബിസിനസ് തുടങ്ങിയാലും രക്ഷപ്പെടാനുള്ള സാധ്യത കുറവാണ്.നമ്മുടെ ചുറ്റിലുമുള്ളവരൊക്കെ ചെറുസംരംഭങ്ങള്‍ ആരംഭിക്കാനാണ് ഇഷ്ടപ്പെടുന്നത്.അതിനുള്ള കാരണവും ചെറിയ മുതല്‍ മുടക്ക് മതിയെന്നത് തന്നെ.നല്ല നിലയില്‍ മുമ്പോട്ട് കൊണ്ടുപോകാന്‍ സാധിച്ചാല്‍ ഭാവിയില്‍ ബിസിനസ് വിപുലീകരണം നടത്താം. അതുകൊണ്ടാണ് ചെറിയ സംരംഭങ്ങള്‍ ആരംഭിക്കുന്നവര്‍ കൂടിക്കൊണ്ടിരിക്കുന്നത്.
എന്നാല്‍ വിചാരിക്കുന്നത് പോലെ കാര്യം നിസാരമല്ല.സംരംഭം ആരംഭിച്ച് ആദ്യത്തെ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ പലവിധ വെല്ലുവിളികളാണ് ചെറുകിട സംരംഭകര്‍ നേരിടുന്നത്. ഇത്തരം സംരംഭങ്ങളില്‍ 20 ശതമാനമെങ്കിലും ആദ്യത്തെ വര്‍ഷത്തിന്റെ അവസാനത്തോടെയാണ് പരാജയപ്പെടുന്നത്. ആദ്യത്തെ അഞ്ച് പത്ത് വര്‍ഷം അതിജീവിക്കാനായാല്‍ വലിയ ലാഭത്തില്‍ തന്നെ സംരംഭങ്ങള്‍ വളരുമെന്ന് ഉറപ്പാണ്.ആദ്യവര്‍ഷങ്ങളില്‍ ചെറുകിട സംരംഭങ്ങള്‍ എല്ലാം ഒരു ഭയത്തോടെയാണ് നോക്കികാണുക. വേണ്ടത്ര ധൈര്യം പല തീരുമാനങ്ങളും കൈക്കൊള്ളാന്‍ കാണിക്കില്ല.
ചെറു ബിസിനസുകള്‍ ഉപഭോക്താക്കളെ കണ്ടെത്തുന്നതില്‍ വലിയ പ്രയാസങ്ങള്‍ നേരിടാറുണ്ട്.ആപ്പിള്‍,ടൊയോട്ട,മക്ഡൊണാള്‍ഡ് പോലുള്ള വന്‍കിട കമ്പനികള്‍ പോലും ദിനംപ്രതി ഉപഭോക്താക്കളെ കണ്ടുപ്പിടിക്കാനായി നന്നായി പരിശ്രമിക്കേണ്ടി വരുന്നുണ്ട്. ചുറ്റുമുള്ള ബിസിനസുകള്‍ എങ്ങിനെയാണ് അവരുടെ ഉപഭോക്താക്കളെ സൃഷ്ടിക്കുന്നതെന്ന് കണ്ടുപിടിക്കുക.നല്ലൊരു ബ്രാന്റ് നെയിമില്ലെങ്കില്‍ എങ്ങിനെ ഉപഭോക്താക്കളെ കണ്ടെത്താന്‍ സാധിക്കും. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ വിപണിയില്‍ പുതിയ ഉപഭോക്താക്കളെ കണ്ടെത്താനുള്ള സംരംഭങ്ങളുടെ ചെലവ് ഏകദേശം അറുപത് ശതമാനമായി വര്‍ധിച്ചിട്ടുണ്ട്. 49 ശതമാനം കമ്പനികളും തങ്ങളുടെ പ്രാഥമികമായി മാര്‍ക്കറ്റിങ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ഉപഭോക്താക്കളെ കണ്ടെത്തുക എന്നതാണ്.ഒരു ചെറു സംരംഭത്തിന് മുതല്‍മുടക്കും നിക്ഷേപവുമൊക്കെ വളരെ പരിമിതമാണ്. അതുകൊണ്ട് തന്നെ ഉപഭോക്താക്കളിലേക്ക് ഇറങ്ങിച്ചെല്ലാനായി പരസ്യങ്ങള്‍ക്കും മറ്റും ചെലവഴിക്കുന്നതില്‍ പരിമിതികളുണ്ടാകും.
കടം തിരിച്ചടക്കാന്‍ ജാമ്യവസ്തുക്കളോ മതിയായ ആസ്തികളോ ഇല്ലാത്തതാണ് ഇത്തരം സംരംഭങ്ങളെ ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പിന് സഹായിക്കാതെ പൂട്ടിപോകാന്‍ ഇടയാക്കുന്നത്. റിസ്‌ക് മാനേജ്മെന്റ് സംവിധാനങ്ങള്‍ ഉറപ്പുവരുത്താന്‍ പലപ്പോഴും ചെറുകിട സംരംഭകര്‍ മറന്നുപോകുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.