- Trending Now:
ഭക്ഷ്യ സുരക്ഷ പദ്ധതിയുടെ ഭാഗമായി എറണാകുളം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചക്കരമാമ്പഴം മാംഗോ ഫെസ്റ്റ് സംഘടിപ്പിച്ചു. തൃക്കാക്കര മുൻസിപ്പൽ കമ്മ്യൂണിറ്റി ഹാളിന് സമീപമുള്ള ടാക്സി സ്റ്റാൻഡിൽ സംഘടിപ്പിച്ച മാംഗോ ഫസ്റ്റ് ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു.
കാർഷികപരമായി സമ്പന്നമായ ജില്ലയുടെ കിഴക്കൻ മേഖലയിലെ കർഷകരുടെ ഉന്നമനത്തിനായി നിരവധി പദ്ധതികളാണ് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഏറ്റെടുത്ത് നടപ്പാക്കുന്നത്. ജില്ലയുടെ പല ഭാഗങ്ങളിലായി കീടനാശിനി ഉപയോഗിക്കാതെ ഉത്പാദിപ്പിച്ച ഉൽപ്പന്നങ്ങൾ കൊണ്ട് സമ്പന്നമാണ് ചക്കരമാമ്പഴം മാംഗോ ഫെസ്റ്റ് എന്ന് ഹൈബി ഈഡൻ എം.പി പറഞ്ഞു. സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സഹകരണ എക്സ്പോയിൽ ജില്ലാ പഞ്ചായത്തിന്റെ പൊക്കാളി കൃഷി, മറ്റ് മൂല്യ വർധിത ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് വലിയ പ്രാധാന്യമാണ് ലഭിച്ചതെന്നും എം.പി പറഞ്ഞു.
ജനകീയ ആസൂത്രണം 2023- 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിൽ ഫലവൃക്ഷ കൃഷി പ്രോത്സാഹിപ്പിക്കുക, കാർഷികോല്പന്നങ്ങൾക്ക് മാന്യമായ വില ഉറപ്പാക്കി കാർഷികരംഗം സജീവമാക്കുക എന്നീ ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
എറണാകുളം ജില്ലാ പഞ്ചായത്തിന്റെ ചക്കര മാമ്പഴം മാംഗോ ഫെസ്റ്റ് ജൂൺ രണ്ടിന്... Read More
ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നും ശേഖരിച്ച ഗുണമേന്മയുള്ളതും വിഷരഹിതവുമായ അൻപതോളം മാങ്ങകൾ പ്രദർശന വിപണന മേളയിൽ ഒരുക്കിരുന്നു. കൂടാതെ മാങ്ങയിൽ നിന്നുള്ള വിവിധ മൂല്യ വർധന ഉൽപ്പന്നങ്ങൾ, മാമ്പഴ ഭക്ഷണവിഭവങ്ങൾ, മേൽതരം മാവിൻ തൈകൾ, മറ്റു പഴവർഗ്ഗങ്ങൾ എന്നിവയും ഒരുക്കിയിരുന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് മുഖ്യാതിഥിയായി. തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ അജിത തങ്കപ്പൻ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫീസർ (ഇൻ ചാർജ്) പി.ഇന്ദു നായർ പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനിത റഹീം, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റാണിക്കുട്ടി ജോർജ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ.വി രവീന്ദ്രൻ, ഷൈനി ജോർജ്, ശാരദ മോഹൻ, ഷൈമി വർഗീസ്, അഡ്വ.എം.ബി ഷൈനി, തൃക്കാക്കര മുനിസിപ്പാലിറ്റി കൗൺസിലർമാരായ ഉണ്ണി കാക്കനാട്, കെ.കെ ബിജു, കൃഷി ഡെപ്യൂട്ടി ഡയറക്ടർ സെറിൻ ഫിലിപ്പ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.ജി പ്രകാശ്, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.