Sections

മുത്തൂറ്റ് ചെയർമാൻ ജോർജ് ജേക്കബ് മുത്തൂറ്റ് ഏഷ്യൻ മൗണ്ടൻ ബൈക്ക് ചാമ്പ്യൻഷിപ്പ് ജേതാക്കളെ ആദരിച്ചു

Wednesday, Nov 01, 2023
Reported By Admin
George Jacob Muthoot

പൊന്മുടി: തിരുവനന്തപുരത്തെ പൊന്മുടിയിൽ നാലു ദിവസമായി നടന്ന 28-ാമത് സീനിയർ, 14-ാമത് ജൂനിയർ ഏഷ്യൻ മൗണ്ടൻ ബൈക്ക് ചാമ്പ്യൻഷിപ്പ് സമാപിച്ചു. 20 രാജ്യങ്ങളിൽ നിന്നുള്ള 250 ഓളം സൈക്കിളിസ്റ്റുകളാണ് വരുന്ന പാരീസ് ഒളിമ്പിക്‌സിനുള്ള സെലക്ഷൻ ട്രയൽസായ ചാമ്പ്യൻഷിപ്പിൽ ഒന്നിച്ചത്. സ്‌പോർട്ട്‌സിനോടുള്ള പ്രതിബദ്ധത ഭാഗമായി കേരളത്തിൻറെ കായിക വളർച്ചയെ പിന്തുണയ്ക്കുന്ന മുത്തൂറ്റ് ഫിനാൻസ് ചാമ്പ്യൻഷിപ്പുമായി സഹകരിച്ചു.

മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ ജോർജ് ജേക്കബ് മുത്തൂറ്റ് സമാപന ചടങ്ങിൽ മുഖ്യ അതിഥിയായി. വനിത വിഭാഗത്തിൽ വിജയികളായവരെ ആദരിച്ചത് ചടങ്ങിൽ ശ്രദ്ധേയമായി. വിജയികൾക്ക് ജോർജ് ജേക്കബ് മുത്തൂറ്റ് മെഡലുകൾ വിതരണം ചെയ്തു. ഇന്തോനേഷ്യയ്ക്കാണ് സ്വർണം. ഉസ്‌ബെക്കിസ്ഥാൻ വെള്ളിയും ചൈനീസ് തായ്‌പേയി വെങ്കലവും കരസ്ഥമാക്കി.

സ്‌പോർട്ട്‌സ് ഡയറക്ടർ രാജീവ് കുമാർ ചൗധരി ഐഎഎസ്, സൈക്കിളിങ് ഫെഡറേഷൻ ട്രഷററും കേരള സൈക്കിളിങ് അസോസിയേഷൻ പ്രസിഡൻറുമായ സുധീഷ് കുമാർ, മുത്തൂറ്റ് ഗ്രൂപ്പ്  സ്റ്റാഫ് അംഗങ്ങൾ, വിവിധ രാജ്യങ്ങളിൽ നിന്നുള്ള സൈക്കിളിങ് ഉദ്യോഗസ്ഥർ, പ്രമുഖ കായിക താരങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. സൈക്കിളിങ് ഫെഡറേഷൻ ട്രഷററും കേരള സൈക്കിളിങ് അസോസിയേഷൻ പ്രസിഡൻറുമായ സുധീഷ് കുമാർ ചെയർമാൻ ജോർജ് ജേക്കബ് മുത്തൂറ്റിന് മെമൻറോ നൽകി ആദരിച്ചു.

കായിക ഇനങ്ങളെ പ്രോൽസാഹിപ്പിക്കുന്നതിൽ മുത്തൂറ്റ് അഭിമാനിക്കുന്നു. ഇതുവഴി സ്‌പോർട്ട്‌സിനെ പ്രോൽസാഹിപ്പിക്കുകയും ആരോഗ്യകരവും സജീവവുമായൊരു ജീവിത ശൈലിക്ക് അടിത്തറ നൽകി അത്‌ലറ്റുകളെ രാജ്യാന്തര മൽസരങ്ങൾക്കായി ഒരുക്കുന്നു. ഏഷ്യൻ മൗണ്ടൻ ബൈക്ക് ചാമ്പ്യൻഷിപ്പിൽ വിജയിച്ചവരെയും പങ്കെടുത്ത എല്ലാവരെയും മുത്തൂറ്റ് അഭിനന്ദിച്ചു. ലോക കായിക രംഗത്തെ ഇവരുടെ വിജയങ്ങളിലേക്ക് ഉറ്റുനോക്കുകയാണെന്നും അറിയിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.