- Trending Now:
കേരള സര്‍വകലാ ശാല കാര്യവട്ടം ക്യാംപസിലെ കംപ്യൂട്ടേഷനല്‍ ബയോളജി ആന്‍ഡ് ബയോ ഇന്‍ഫര്‍മാറ്റിക് വിഭാഗം വിദ്യാര്‍ഥികള്‍ക്ക് ഇന്നു മുതല്‍ കെഎസ്ആര്‍ടിസി ബസില്‍ ഇരുന്ന് പഠിക്കാം. കെഎസ്ആര്‍ടിസി കേരള സര്‍വകലാശാലയ്ക്കു നല്‍കിയ ബസില്‍ ഇരുന്നു പഠിക്കാനുള്ള സൗകര്യം ഒരുക്കി ഡിപ്പാര്‍ട്‌മെന്റിനു മുന്നിലെ വൃക്ഷച്ചുവട്ടിനു സമീപമാണു സ്ഥാപിച്ചിരിക്കുന്നത്. കെഎസ്ആര്‍ടിസി ബസിന്റെ തനിമ നിലനിര്‍ത്തിക്കൊണ്ടാണ് ക്ലാസ് റൂം ഒരുക്കിയിരിക്കുന്നത്.
കെഎസ്ആര്‍ടിസി ബസിന്റെ സീറ്റിനു മുകളിലായി കൈയ്യും തലയും പുറത്തിടരുതെങ്കിലും കണ്ടക്ടര്‍, അന്ധര്‍, മുതിര്‍ന്ന പൗരന്‍മാര്‍, സ്ത്രീകള്‍, ഭിന്നശേഷിക്കാര്‍ എന്നൊക്കെ എഴുതിവച്ചിട്ടുണ്ട് . ഡിപ്പാര്‍ട്‌മെന്റിലെ വിദ്യാര്‍ഥികള്‍ ചെറിയ മാറ്റങ്ങള്‍ വരുത്തി മുന്‍വിധി പുറത്തിടരുത്', 'പഠിപ്പിസ്റ്റ്', 'ബുദ്ധിജീവി', 'സര്‍വ വിജ്ഞാന കോശം', 'മാവേലി', 'സംശയാലു എന്നൊക്കെ ആക്കിയിട്ടുണ്ട്. ഡിപ്പാര്‍ട്‌മെന്റില്‍ ഓരോ ക്ലാസിനും 16നു താഴെ വിദ്യാര്‍ഥികളാണ് ഉള്ളത്. ബസില്‍ താല്‍ക്കാലിക സ്മാര്‍ട്ട് ക്ലാസും ഒരുക്കിയിട്ടുണ്ട്. ബസ് ക്ലാസ് റൂമിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10ന് മന്ത്രിആന്റണി രാജു നിര്‍വഹിച്ചു. ഡിപ്പാര്‍ട്‌മെന്റ് മേധാവി അച്യുത് ശങ്കര്‍ നായര്‍,ബിജു പ്രഭാകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കഴക്കൂട്ടം കാര്യവട്ടം ക്യാംപസിലെ ബസ് ക്ലാസ് മുറിയുടെ ഭാഗമായി ആനവണ്ടിയില്‍ പൈത്തോണ്‍ പ്രോഗ്രാമിങ് ക്ലാസ് നടത്തുന്നു.കംപ്യൂട്ടേഷനല്‍ ബയോളജി ആന്‍ഡ് ബയോ ഇന്‍ഫര്‍മാറ്റിക്‌സ് വകുപ്പ് സംഘടിപ്പിക്കുന്ന ക്ലാസില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. വിവരങ്ങള്‍ക്ക് ഡിപ്പാര്‍ട്ടുമെന്റുമായി ബന്ധപ്പെടുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.