- Trending Now:
തന്റെ ശമ്പളം വളരെക്കൂടുതലാണെന്ന് സിഇഒക്ക് തോന്നി. ശമ്പളം കുറച്ചുകൊള്ളാൻ ആപ്പിളിനോട് ടിം കുക്ക്. പുതുക്കിയ ശമ്പളം 398 കോടി രൂപ. കോർപ്പറേറ്റ് ലോകത്തെ അതിശയിപ്പിച്ച് ടിം കുക്ക്. കമ്പനിയുടെ ലാഭം കുറഞ്ഞതിനാൽ തനിക്ക് ലഭിക്കുന്ന വളരെ ഉയർന്ന ശമ്പളം കുറച്ചുകൊള്ളാൻ കമ്പനിയോട് അഭ്യർത്ഥിച്ച് ആപ്പിൾ സിഇഒ ടിം കുക്ക്. ഇതോടെ ടിം കുക്കിന്റെ ശമ്പളം പകുതിയായി കുറയും. ഇനി ആപ്പിൾ സിഇഒയുടെ ശമ്പളം 398 കോടി രൂപയാകും.
സാധാരണയായി ഒരു കമ്പനിയുടെ സിഇഒയ്ക്ക് തന്റെ ശമ്പള പാക്കേജ് വളരെ ഉയർന്നതാണെന്ന് തോന്നുന്നത് അപൂർവ്വമാണ്. എങ്കിലും, ആപ്പിൾ സിഇഒ ടിം കുക്ക് ഇതിന് അപവാദമായി ശമ്പളം കുറക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത് ചർച്ചയാവുകയാണ്
പാക്കേജിൽ 30 ലക്ഷം ഡോളർ അടിസ്ഥാന ശമ്പളവും 60 ലക്ഷം ഡോളർ ബോണസും ഉൾപ്പെടുന്നു. 40 ലക്ഷം ഡോളറിന്റെ ഇക്വിറ്റി മൂല്യം ഉൾപ്പെടെയാണ് സിഇഒയുടെ പാക്കേജ് . ആപ്പിളിന്റെ പ്രകടനവുമായി ബന്ധപ്പെട്ടായിരിക്കും കുക്കിന്റെ കൈവശമുള്ള സ്റ്റോക്ക് യൂണിറ്റുകളുടെ എണ്ണം ഉയരുക. നേരത്തെ 50 ശതമാനത്തിൽ നിന്ന് ഇത് 75 ശതമാനമായി ഉയരും.
നേരത്തെ 805 കോടി രൂപയിലധികമായിരുന്നു ശമ്പള പാക്കേജായി ടിം കുക്കിന് ലഭിച്ചിരുന്നത്. ഇതിൽ 30 ലക്ഷം ഡോളറിന്റെ അടിസ്ഥാന ശമ്പളവും ബോണസ്, സ്റ്റോക്കുകൾ എന്നിവയും ഉൾപ്പെടുന്നു. ഏകദേശം 83 മില്യൺ യുഎസ് ഡോളർ ഇതിൽ ഉൾപ്പെടുന്നു. 2022 മുതൽ, ടിം കുക്കിന്റെ വമ്പിച്ച ശമ്പള പാക്കേജിനെക്കുറിച്ചുള്ള ആശങ്കകൾ ഉയർന്നുവന്നിരുന്നു.
യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ചസ് ഫയലിംഗ് സമയത്ത്, ആപ്പിൾ ഓഹരി ഉടമകൾ ടിം കുക്കിന് നൽകുന്ന ഉയർന്ന ശമ്പളത്തെക്കുറിച്ചുള്ള ആശങ്ക പ്രകടിപ്പിച്ചിരുന്നു. 2021, 2022-ൽ അനുവദിച്ച സ്റ്റോക്ക് യൂണിറ്റുകളുടെ എണ്ണമാണ് മറ്റ് ഓഹരി ഉടമകളെ അലോസരപ്പെടുത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.