- Trending Now:
കഴിഞ്ഞ മാര്‍ച്ച് 26നും പദ്ധതി ആറ് മാസത്തേക്ക് കൂടി നീട്ടി വച്ചിരുന്നു
ഭക്ഷ്യധാന്യങ്ങള്‍ ഉള്‍പ്പെടെയുള്ള ആവശ്യസാധനങ്ങള്‍ വിലക്കയറ്റത്തിലേക്ക് കുതിക്കുന്ന സാഹചര്യത്തില്‍ ആശ്വാസമേകുന്ന വാര്‍ത്തയാണ് കേന്ദ്ര സര്‍ക്കാരില്‍ നിന്നും വരുന്നത്. നിര്‍ധനരായ ജനങ്ങള്‍ക്ക് അഞ്ച് കിലോ സൗജന്യ ഭക്ഷ്യധാന്യം മാസം തോറും നല്‍കുന്ന പ്രധാനമന്ത്രി ഗരീബ് കല്യണ്‍ അന്നയോജന പദ്ധതി (പിഎം- ജികെവൈ) കേന്ദ്ര സര്‍ക്കാര്‍ മൂന്നു മാസത്തേക്ക് കൂടി നീട്ടി.
ഇതുപ്രകാരം, കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ സാധാരണക്കാര്‍ക്ക് അഞ്ച് കിലോ അരി സൗജന്യമായി ലഭിക്കും. കഴിഞ്ഞ ദിവസം ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് പദ്ധതി നീട്ടുന്നതിനുള്ള തീരുമാനമെടുത്തത്. ഈ മാസം 30ന് പദ്ധതി അവസാനിക്കാനിരിക്കെയാണ് വിവിധ സംസ്ഥാനങ്ങള്‍ പിഎം- ജികെവൈ നീട്ടണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. ഇത് കണക്കിലെടുത്താണ് പുതിയ തീരുമാനം. കഴിഞ്ഞ മാര്‍ച്ച് 26നും പദ്ധതി ആറ് മാസത്തേക്ക് കൂടി നീട്ടി വച്ചിരുന്നു.
മൂന്ന് മാസത്തേക്ക് കൂടി പദ്ധതിയുടെ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് ലഭിക്കുമെന്ന് അറിയിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും. എന്നാല്‍ ഇതുവഴി ഖജനാവിന് 45,000 കോടി രൂപയുടെ അധിക ബാധ്യത ഉണ്ടായേക്കാമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.