- Trending Now:
ഈ വർഷത്തോടെ ഹരിത ഇന്ധനത്തിലേക്ക് മാറുകയെന്ന കെഎസ്ആർടിസിയുടെ സ്വപ്നത്തിന് ചിറകുനൽകി കേന്ദ്രസർക്കാർ. രണ്ട് പദ്ധതികളിലായി 1000 ഇലക്ട്രിക് ബസുകൾ കേന്ദ്രം കെ എസ് ആർ ടി സിക്ക് നൽകും. ഇതിൽ ഡ്രൈവർ ഉൾപ്പെടെ ദീർഘദൂര സർവീസിന് ഉപയോഗിക്കാവുന്ന 750 ബസുകൾ വാടക അടിസ്ഥാനത്തിൽ നൽകും. നഗരകാര്യ വകുപ്പിന്റെ ഓഗ്മെന്റേഷൻ ഓഫ് സിറ്റി സർവീസ് സ്കീമിൽ ഉൾപ്പെട്ട 250 ബസുകൾ സൗജന്യമാണ്. അന്തരീക്ഷ മലിനീകരണം, ശബ്ദ മലിനീകരണം എന്നിവ ഒഴിവാക്കുന്നതിനൊപ്പം സാമ്പത്തിക സുരക്ഷയും ലക്ഷ്യമിട്ടാണിത്. ഒരു ബസിന്റെ ശരാശരി വില ഒരു കോടി രൂപയാണ്. ഈ വർഷത്തോടെ ഫോസിൽ ഇന്ധനത്തോട് പൂർണമായും വിടപറയാൻ ലക്ഷ്യമിട്ടാണ് കേന്ദ്ര സർക്കാരിന്റെ ഈ നടപടി.
ദീർഘദൂരസർവീസുകൾക്കുളള 750 ഇ-ബസുകൾക്ക് ഒറ്റ ചാർജിൽ 400 കിലോമീറ്ററിലധികം ഓടാനാകും. സിറ്റി സർവീസുകൾക്ക് ഉപയോഗിക്കുന്ന ബസുകൾക്ക് ഒറ്റ ചാർജിൽ 300 കിലോമീറ്റർ സഞ്ചരിക്കാം.
ഊർജ വകുപ്പിന്റെ നാഷണൽ ബസ് പ്രോഗ്രാമിന് കീഴിൽ ലഭിക്കുന്ന 750 ബസുകൾക്ക് ഡ്രൈവറുടെ ശമ്പളം ഉൾപ്പെടെ കിലോമീറ്ററിന് 43 രൂപ വാടക നൽകണം. ഡ്രൈവറെ നിയമിക്കുന്നത് ഒഴിവാക്കി വാടക നിരക്ക് കുറയ്ക്കണമെന്ന് സംസ്ഥാന ഗതാഗത വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ ബസുകൾ CNGയിലേക്കും LNGയിലേക്കും മാറ്റുന്ന പദ്ധതിയും ഗതാഗത വകുപ്പിനുണ്ട്. CNG വില കുറയുന്നതിനുസരിച്ച് 3000 ഡീസൽ ബസുകൾ കൂടി CNGയിലേക്ക് മാറ്റും. പരീക്ഷണാടിസ്ഥാനത്തിൽ 5 ബസുകൾ സിഎൻജിയിലേക്ക് മാറ്റിയത് വിജയം കണ്ടതോടെയാണ് ഗതാഗതവകുപ്പിന്റെ ഈ നീക്കം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.