Sections

ആഭ്യന്തര ഉൽപാദനം വർധിപ്പിക്കാൻ അലൂമിനിയം ഫോയിൽ ഇറക്കുമതിക്ക് നിയന്ത്രണ തീരുവ ഏർപ്പെടുത്തി 

Monday, Sep 20, 2021
Reported By Admin
aluminium foil

ഹിൻഡാൽകോ, ജിൻഡാൽ തുടങ്ങിയ ഇന്ത്യൻ കമ്പനികൾ സർക്കാരിനു പരാതി നൽകിയിരുന്നു

 

ന്യൂഡൽഹി: ആഭ്യന്തര ഉത്പാദനം വർധിപ്പിക്കാൻ ചൈന, തായ്‌ലൻഡ്, മലേഷ്യ, ഇന്തോനീഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള 80 മൈക്രോണിൽ താഴെയുള്ള അലൂമിനിയം ഫോയിലിന് ഇറക്കുമതി നിയന്ത്രണ തീരുവ (ആന്റി ഡംപിങ് ഡ്യൂട്ടി– എഡിഡി) ചുമത്തി കേന്ദ്ര സർക്കാർ വിജ്ഞാപനമിറക്കി. ടണ്ണിന് 95.53 മുതൽ 976.99 ഡോളർ (7,021 രൂപ–71,736 രൂപ) വരെയാണ് വിവിധ ഉൽപാദകർക്കും രാജ്യങ്ങൾക്കുമായി ചുമത്തിയത്.

ആഭ്യന്തര ഉൽപാദകരെ സഹായിക്കുന്നതിനാണു നടപടി. ആന്റി ഡംപിങ് നികുതി ഏർപ്പെടുത്തണമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ട്രേഡ് റെമഡീസ് (ഡിജിടിആർ) ശുപാർശ ചെയ്തിരുന്നു. ആഭ്യന്തര ഉൽപാദകരുടേതിനെക്കാൾ വളരെ കുറഞ്ഞ വിലയ്ക്കാണ് ഈ രാജ്യങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങൾ ഇന്ത്യയിൽ വിറ്റിരുന്നത്. ഇതു സംബന്ധിച്ച് ഹിൻഡാൽകോ, ജിൻഡാൽ തുടങ്ങിയ ഇന്ത്യൻ കമ്പനികൾ സർക്കാരിനു പരാതി നൽകിയിരുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.