- Trending Now:
ജിഎസ്ടിയില്‍ നിന്നുള്ള വരുമാനം നിലവില്‍ 50- 50 അനുപാതത്തിലാണ്
സംസ്ഥാനങ്ങള്‍ക്ക് 17,000 കോടി ജിഎസ്ടി നഷ്ട പരിഹാരം അനുവദിച്ച് കേന്ദ്രം. ചരക്ക് സേവന നികുതി നടപ്പാക്കിയത് മൂലമുള്ള വരുമാന നഷ്ടം പരിഹരിക്കുന്നതിനായാണ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി കേന്ദ്ര സര്‍ക്കാര്‍ 17,000 കോടി രൂപ അനുവദിച്ചത്. 2022 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കുടിശ്ശിക തുകയാണ് കേന്ദ്രം അനുവദിച്ചത്. ജി എസ് ടി നഷ്ടപരിഹാര കുടിശ്ശിക അടക്കമുള്ളവ നല്‍കണമെന്ന് കേന്ദ്ര ധനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ നേരത്തെ കേരളം ആവശ്യപ്പെട്ടിരുന്നു.
ഇപ്പോള്‍ അനുവദിച്ച തുക ഉള്‍പ്പെടെ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ആകെ 1,15,662 കോടി രൂപയാണ് ജിഎസ്ടി നഷ്ട പരിഹാരമായി അനുവദിച്ചതെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ സാമ്പത്തിക സ്വാതന്ത്ര്യം അനുവദിക്കണമെന്ന് കേന്ദ്ര ബജറ്റിന് മുന്നോടിയായി ധനമന്ത്രാലയം സംസ്ഥാനങ്ങളുമായി നടത്തുന്ന പ്രത്യേക ചര്‍ച്ചകളില്‍ ആവശ്യപ്പെട്ടതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ആവശ്യപ്പെട്ടു. കടമെടുപ്പ് പരിധി കുറച്ചതിലെ പുനരാലോചനയടക്കം ധനമന്ത്രി മുന്നോട്ട് വെച്ചു. സംസ്ഥാനത്തിന് കിട്ടാനുള്ള പണം വിട്ടു നല്‍കണമെന്നതായിരുന്നു യോഗത്തില്‍ ഉയര്‍ത്തിയ പ്രധാന ആവശ്യം.
ജിഎസ്ടി കോംപന്‍സേഷന്‍ അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടണം. ജിഎസ്ടിയില്‍ നിന്നുള്ള വരുമാനം നിലവില്‍ 50- 50 അനുപാതത്തിലാണ്. ഇത് 60 ശതമാനം സംസ്ഥാനങ്ങള്‍ക്കും 40 കേന്ദ്രത്തിനുമെന്ന രീതിയിലേക്ക് മാറ്റണം. കെ- റെയില്‍ നിര്‍മ്മാണത്തിന് അനുമതി നല്‍കണമെന്നും യോഗത്തില്‍ മന്ത്രി ആവശ്യപ്പെട്ടു. കേന്ദ്രത്തില്‍ നിന്നുള്ള വരുമാനം 25,000 കോടി കുറഞ്ഞുവെന്നും അതിനാല്‍ സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധിയിലടക്കം പുനരാലോചന വേണ്ടതാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.