Sections

ഒരു രൂപയ്ക്ക് ഭൂമി കൊടുത്ത് കേരളം വളര്‍ത്തിയ കമ്പനി കേന്ദ്രം വില്‍ക്കുന്നത് കോടികള്‍ക്ക്‌

Thursday, Mar 10, 2022
Reported By admin
HLL Lifecare

കോടികള്‍ ലാഭം ഉണ്ടാക്കുന്ന കമ്പനിയാണ് എച്ച്എല്‍എല്‍.കേരളത്തിന് ഈ കമ്പനി ഏറ്റെടുക്കാന്‍ താല്‍പര്യമുണ്ടെന്ന് അറിയിച്ചെങ്കിലും വിട്ടുനല്‍കാന്‍ വിമുഖതകാട്ടുകയാണ് കേന്ദ്രം.

 

കേന്ദ്രം ധനസമാഹരണത്തിനായി പൊതുമേഖലയിലുള്ള പല കമ്പനികളും സ്വകാര്യമേഖലയ്ക്ക് വില്‍പ്പന നടത്തിക്കൊണ്ടിരിക്കുകയാണ്.നവംബറില്‍ സാമ്പത്തിക നയങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി തന്നെ എച്ച്എല്‍എല്‍ ലൈഫ് കെയര്‍ എന്ന സ്ഥാപനവും വിറ്റൊഴിക്കാന്‍ കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്.കോടികള്‍ ലാഭം ഉണ്ടാക്കുന്ന കമ്പനിയാണ് എച്ച്എല്‍എല്‍.കേരളത്തിന് ഈ കമ്പനി ഏറ്റെടുക്കാന്‍ താല്‍പര്യമുണ്ടെന്ന് അറിയിച്ചെങ്കിലും വിട്ടുനല്‍കാന്‍ വിമുഖതകാട്ടുകയാണ് കേന്ദ്രം.

ഇന്ത്യയില്‍ ലൈഫ്‌കെയര്‍ ഉല്‍പന്നങ്ങളുടെ നിര്‍മ്മാണ രംഗത്ത് പ്രവര്‍ത്തിക്കുന്ന പൊതുമേഖല സ്ഥാപനമാണ് എച്ച്എല്‍എല്‍.കഴിഞ്ഞ സാമ്പത്തിക വര്‍ഷം 5375 കോടി രൂപ വാര്‍ഷിക ടേണ്‍ ഓവര്‍ നേടിയ കമ്പനിയില്‍ 51 ശതമാനം ഓഹരി കേന്ദ്രത്തിന്റേതായുണ്ട്.145 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം എച്ച്എല്‍എല്‍ നേടിയ ലാഭം.നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ 500 കോടി രൂപയാണ് കമ്പനിയുടെ ലാഭം.ഇത്രയധികം ലാഭം നേടുന്ന മിനി രത്‌ന പദവിയിലുള്ള കമ്പനിയാണ് കേരളത്തിനു നല്‍കാതെ സ്വകാര്യമേഖലയിലേക്ക് വിറ്റഴിക്കാന്‍ കേന്ദ്രം നീക്കങ്ങള്‍ നടത്തുന്നത്.

തിരുവനന്തപുരം പൂജപ്പുരയില്‍ ആണ് എച്ച്എല്‍എല്‍ ലൈഫ്‌കെയര്‍ ലിമിറ്റഡിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത്.കമ്പനി വില്‍്കാനുള്ള തീരുമാനത്തെ എതിര്‍ത്ത് കേരളം ആദ്യം രംഗത്തെത്തിയിരുന്നു പക്ഷെ കേന്ദ്രം നടപടികളുമായി മുന്നോട്ട് പോയതോടെ ലേലത്തില്‍ പങ്കെടുത്ത് കമ്പനി ഏറ്റെടുക്കാനുള്ള തയ്യാറെടുപ്പുകളിലായിരുന്നു കേരളം.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ എച്ച്എല്‍എല്ലിന്റെ ആസ്ഥാനത്തിന് പുറമെ നാല് ഫാക്ടറികളും സ്ഥിതി ചെയ്യുന്നത് കേരളത്തിലാണ്.1969 ലാണ് കമ്പനി ആരംഭിച്ചത്. സ്ഥാപനത്തിന് പൊതുതാത്പര്യം കണക്കിലെടുത്ത് വെറും ഒരു രൂപ വാങ്ങിയാണ് 19 ഏക്കര്‍ ഭൂമി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കൈമാറിയത്.

പക്ഷെ ലേലത്തില്‍ പങ്കെടുക്കാന്‍ സര്‍ക്കാരിന്  അനുമതിയില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന് കത്തയച്ചു. കെഎസ്‌ഐഡിസിയെയാണ് കേരളം ലേല നടപടികള്‍ക്കായി ചുമതലപ്പെടുത്തിയത്. എന്നാല്‍ ഈ നീക്കങ്ങള്‍ക്ക് തിരിച്ചടിയായിട്ടാണ് കേന്ദ്രസര്‍ക്കാരിന്റെ മറുപടി. സര്‍ക്കാരിന് നേരിട്ട് 51ശതമാനം ഓഹരിയുള്ള സ്ഥാപനങ്ങള്‍ വാങ്ങുന്നതില്‍ സര്‍ക്കാരിനോ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും അനുമതിയില്ലെന്നാണ് കേന്ദ്ര ധനകാര്യ മന്ത്രാലയം വ്യക്തമാക്കുന്നത്. 2002ല്‍ ഡിസ്ഇന്‍വെസ്റ്റ്‌മെന്റ് മന്ത്രാലയത്തിന്റെ തീരുമാനം അറിയിച്ചാണ് തടസവാദം. ഇതോടെ സംസ്ഥാന സര്‍ക്കാരിന് പുതിയ വഴികള്‍ തേടേണ്ടി വരും.എന്തായാലും എച്ച്എല്‍എല്‍ വിട്ടുനല്‍കാതിരിക്കാന്‍ കേരളം പരമാവധി ശ്രമിക്കുമെന്നുറപ്പാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.