- Trending Now:
ഓണ്‍ലൈന്‍ വാതുവെപ്പു സൈറ്റുകളുടെ പരസ്യങ്ങളും ഇവ ഒളിച്ചു വെച്ചുള്ള പരസ്യങ്ങളും കാണിക്കുവാനോ സംപ്രേക്ഷണം ചെയ്യാനോ അനുമതി നല്‍കേണ്ടെന്നുള്ള കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ തീരുമാനത്തെ ഫാന്റസി സ്‌പോര്‍ട്ട്‌സ് രംഗത്തെ സ്വയം നിയന്ത്രണങ്ങള്‍ക്കായുള്ള ഇന്ത്യയിലെ ഏക സംവിധാനമായ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഫാന്റസി സ്‌പോര്‍ട്ട്‌സ് (എഫ്‌ഐഎഫ്എസ്) സ്വാഗതം ചെയ്തു. ഈ വിപത്തിനെതിരായ എഫ്‌ഐഎഫ്എസിന്റെ നിലപാടിനെ പ്രതിഫലിപ്പിക്കുന്ന രീതിയിലെ മന്ത്രാലയത്തിന്റെ നീക്കത്തെ ഫെഡറേഷന്‍ പ്രകീര്‍ത്തിച്ചു. ഉപഭോക്താക്കളുടെ താല്‍പര്യം സംരക്ഷിക്കുന്ന രീതിയില്‍ ഓഫ്‌ഷോര്‍ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തുകയും നിയന്ത്രിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത എഫ്‌ഐഎഫ്എസ് നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു.വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ഈ പ്രധാനപ്പെട്ട ചുവടുവെയ്പില്‍ നന്ദിയുണ്ടെന്ന് എഫ്‌ഐഎഫ്എസ് ഡയറക്ടര്‍ ജനറല്‍ ജോയ് ഭട്ടാചാര്യ പറഞ്ഞു. ഓഫ്‌ഷോര്‍ വാതുവെപ്പും ചൂതാട്ടവും പോലുള്ളവ ഉപഭോക്തൃ താല്‍പര്യങ്ങളെ മോശമായി ബാധിക്കുന്നില്ലെന്ന് ഉറപ്പു വരുത്താന്‍ ഓണ്‍ലൈന്‍ ഗെയിമിങ് രംഗത്തെ നിയമപരവും നിയമവിരുദ്ധവുമായ പ്രവര്‍ത്തകരെ വേര്‍തിരിച്ചു കാണിക്കേണ്ടതുണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അവബോധം വളര്‍ത്താന്‍ എഫ്‌ഐഎഫ്എസ് ശ്രമിക്കുന്നുണ്ട്. ഇവയുടെ അപകട സാധ്യതകളെ കുറിച്ച് ഇന്ത്യന്‍ പൗരന്‍മാരെ ബോധവല്‍ക്കരിക്കുന്നത് ഉറപ്പാക്കുന്നതും ഇവയില്‍ കുരുങ്ങിപ്പോകാതിരിക്കാന്‍ സഹായിക്കുന്നതുമാണ് മന്ത്രാലയത്തിന്റെ നീക്കം. ഇത്തരക്കാര്‍ക്കെതിരെ സര്‍ക്കാരിന്റെ മറ്റു വിഭാഗങ്ങളും ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഉപഭോക്തൃ താല്‍പ്പര്യം സംരക്ഷിക്കാനുള്ള വലുതും ക്രിയാത്മകവുമായ ഒരു നീക്കമായി ടിവി ചാനലുകള്‍, ഡിജിറ്റല്‍ വാര്‍ത്താ പ്രസാധകര്‍, ഒടിടി സംവിധാനങ്ങള്‍ എന്നിവര്‍ വാതുവെപ്പു സൈറ്റുകളുടെ പരസ്യങ്ങളും ഇവ ഒളിച്ചു വെച്ചുള്ള പരസ്യങ്ങളും പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്നു വിട്ടു നില്‍ക്കാന്‍ ആവശ്യപ്പെട്ട് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം 2022 ഒക്ടോബര്‍ മൂന്നിന് ഒരു അഡൈ്വസറി പുറപ്പെടുവിപ്പിച്ചിരുന്നു.
ഓഫ്‌ഷോര്‍ വാതുവെപ്പു സംവിധാനങ്ങളെ കുറിച്ചു നേരിട്ടും പരോക്ഷമായും പരസ്യങ്ങള്‍ നല്‍കുന്നതിനെതിരെ വ്യക്തമായ നിലപാടാണ് സര്‍ക്കാര്‍ പുറപ്പെടുവിപ്പിച്ച അഡൈ്വസറിയില്‍ ഉള്ളത്. പ്രക്ഷേകര്‍ക്ക് എതിരെ നിയമ നടപടികള്‍ ഉണ്ടാകുമെന്നും അതില്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തിന്റെ മിക്കവാറും ഭാഗങ്ങളില്‍ വാതുവെപ്പും ചൂതാട്ടവും നിയമവിരുദ്ധമായതിനാല്‍ അതേക്കുറിച്ചു നേരിട്ടും പരോക്ഷമായും ഉള്ള പരസ്യങ്ങളും നിയമ വിരുദ്ധമാണെന്നും അത് ഇന്ത്യന്‍ ഉപഭോക്താക്കളെ കാണിക്കരുതെന്നും അഡൈ്വസറിയില്‍ വ്യക്തമാക്കുന്നു.വാര്‍ത്തകള്‍, പ്രത്യേകിച്ച് ഡിജിറ്റല്‍ മാധ്യമങ്ങളിലേത്, ഓഫ്‌ഷോര്‍ വാതുവെപ്പു വെബ്‌സൈറ്റുകള്‍ പോലുള്ളവയെ പരോക്ഷമായി പരസ്യം ചെയ്യാനുള്ള മാര്‍ഗമായി ഉപയോഗപ്പെടുത്തുന്നു എന്ന് മന്ത്രാലയം അതിന്റെ അഡൈ്വസറിയില്‍ വ്യക്തമായി ഉയര്‍ത്തിക്കാട്ടുന്നു. വാതുവെപ്പു വെബ്‌സൈറ്റിന്റേയും വാര്‍ത്താ പ്ലാറ്റ്‌ഫോമിന്റേയും ലോഗോകള്‍ സാമ്യമുള്ളതായിട്ടുള്ള കേസുകളും ഇതില്‍ സൂചിപ്പിക്കുന്നുണ്ട്. വാതുവെപ്പും ചൂതാട്ടവും ഇന്ത്യയിലെ മിക്കവാറും ഭാഗങ്ങളില്‍ നിയമവിരുദ്ധമായതിനാല്‍ അവയുടെ പ്രത്യക്ഷമോ പരോക്ഷമോ ആയ പരസ്യങ്ങളും നിയമവിരുദ്ധമാണെന്ന് അഡൈ്വസറി വ്യക്തമാക്കുന്നു. ഉപഭോ സംരക്ഷണ നിയമം 2019, കേബിള്‍ ടിവി നിയന്ത്രണ നിയമം 1995, ഐടി ചട്ടങ്ങള്‍ 2021 എന്നിവയും അഡൈ്വസറി പുറപ്പെടുവിപ്പിച്ചതില്‍ സൂചിപ്പിക്കുന്നുണ്ട്.ഫാന്റസി സ്‌പോര്‍ട്ട്‌സ് റെഗുലേറ്ററി അതോറിറ്റിയുടെ (എഫ്എസ്ആര്‍എ) പങ്ക് പുതിയ ചാര്‍ട്ടറില്‍ വ്യക്തമാക്കുന്നുണ്ട്. ഫാന്റസി സ്‌പോര്‍ട്ട്‌സ് രംഗത്ത് മികച്ച രീതികള്‍ ഒരേ രീതിയില്‍ പ്രോല്‍സാഹിപ്പിക്കാനുളള സ്വതന്ത്ര സ്വയം നിയന്ത്രണ സംവിധാനമാണ് ഈ അതോറിറ്റി. പ്രമുഖ മുന്‍ ജഡ്ജിമാരായ പഞ്ചാബ് ആന്റ് ഹരിയാന മുന്‍ ചീഫ് ജസ്റ്റീസ് ജസ്റ്റീസ് (റിട്ട) മുകുല്‍ മുഡ്ഗല്‍, ഡെല്‍ഹി ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റീസ് (റിട്ട) ജിഎസ് സിസ്റ്റാനി എന്നിവര്‍ പാനല്‍ അംഗങ്ങളും പ്രമുഖ ജൂറിസ്റ്റ് സുപ്രീം കോടതിയിലെ മുന്‍ ജഡ്ജി ജസ്റ്റീസ് (റിട്ട) എ കെ സിക്രി ചെയര്‍മാനും ആയുള്ളതാണ്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.