Sections

10 ലക്ഷം പേര്‍ക്ക് ജോലി നല്‍കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

Sunday, Oct 23, 2022
Reported By admin
job

ആദ്യഘട്ടത്തില്‍ റോസ്ഗാര്‍ മേളയില്‍ 75,000 ജീവനക്കാരെ നിയമിച്ചു


യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനും പൗരക്ഷേമം ഉറപ്പാക്കുന്നതിനുമുള്ള സര്‍ക്കാരിന്റെ സുപ്രധാന ചുവടുവയ്പായിരിക്കും ഇതെന്ന് കേന്ദ്രസര്‍ക്കാര്‍. റോസ്ഗാര്‍ മേളയില്‍ ആദ്യഘട്ടത്തില്‍ 75,000 ജീവനക്കാരെ നിയമിച്ചു. സറ്റഡ്,നോണ്‍ ഗസറ്റഡ് തസ്തികകളിലായി 38 സര്‍ക്കാര്‍ മന്ത്രാലയങ്ങളിലും വകുപ്പുകളിലും ആണ് പുതിയ റിക്രൂട്ട്മെന്റുകള്‍.

മന്ത്രാലയങ്ങളും വകുപ്പുകളും വഴിയും UPSC, SSC, റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് പോലുള്ള റിക്രൂട്ടിംഗ് ഏജന്‍സികള്‍ വഴിയും ആണ് ഈ റിക്രൂട്ട്മെന്റുകള്‍ നടപ്പാക്കുന്നത്. വേഗത്തിലുള്ള റിക്രൂട്ട്മെന്റിനായി, തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ ലളിതമാക്കുകയും ടെക്‌നോളജി കേന്ദ്രീകൃതമാക്കുകയും ചെയ്തിട്ടുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.