- Trending Now:
നിലവില്‍, ഇന്ത്യക്കു 73,000 സ്റ്റാര്‍ട്ടപ്പുകളുണ്ട്, അതില്‍ നൂറിലധികവും യൂണികോണുകളാണ്
പതിനായിരത്തില്‍പരം സ്റ്റാര്‍ട്ടപ്പുകള്‍ പ്രോത്സാഹിപ്പിക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. ജെനിസിസ് എന്ന സംരംഭത്തിന്റെ കീഴില്‍ 5 വര്‍ഷത്തിനുള്ളില്‍ ആയിരക്കണക്കിന് സ്റ്റാര്‍ട്ടപ്പുകള്‍ പ്രോത്സാഹിപ്പിക്കാനാണ് പദ്ധതിയെന്ന് ഇലക്ട്രോണിക്‌സ് ആന്റ് ഐടി മന്ത്രാലയം സെക്രട്ടറി അല്‍കേഷ് ശര്‍മ്മ പറഞ്ഞു. 3,161 സ്റ്റാര്‍ട്ടപ്പുകളും 473 ഇന്‍ക്യൂബേറ്ററുകളും നിലവില്‍ മൈറ്റ് വൈ സ്റ്റാര്‍ട്ടപ്പ് ഹബ്ബിനു കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഫണ്ടിന് വേണ്ടി ഒരു സ്റ്റാര്‍ട്ടപ്പും ഓടി നടക്കുന്നത് കണ്ടിട്ടില്ലെന്നും, പകരം, വളരാനുള്ള അവസരങ്ങള്‍ക്കായാണ് അവര്‍ പരിശ്രമിക്കുന്നതെന്നും ശര്‍മ്മ പറഞ്ഞു. ജൂലായില്‍ ആണ് കേന്ദ്രം GENESIS (Gen-Next Support for Innovative Startups) ലോഞ്ച് ചെയ്യുന്നത്. അതിനുള്ള മൊത്തം ചിലവ് 750 കോടി രൂപയായിരുന്നു. നിലവില്‍, ഇന്ത്യക്കു 73,000 സ്റ്റാര്‍ട്ടപ്പുകളുണ്ട്, അതില്‍ നൂറിലധികവും യൂണികോണുകളാണ്. സര്‍ക്കാര്‍, സ്റ്റാര്‍ട്ടപ്പുകളെ പ്രോഡക്റ്റ് വികസനത്തിന് സഹായിക്കുമെന്നും അത് ബിസിനസിന് സഹായകമാണെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.