- Trending Now:
വിഷയത്തില്‍ 2 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്
ഓണ്‍ലൈന്‍ ഗെയിമിംഗ് പ്ലാറ്റ്ഫോമുകളിലെ വിജയികളോട് 'സ്വമേധയാ' നികുതി ഫയല്‍ ചെയ്യാനും അടയ്ക്കാനും നിര്‍ദ്ദേശിച്ച് കേന്ദ്ര ഐടി മന്ത്രാലയം. വരുമാനം സംബന്ധിക്കുന്ന വിവരങ്ങള്‍ കൃത്യമായി വെളിപ്പെടുത്താനും, പലിശ സഹിതം നികുതി അടയ്ക്കാനുമാണ് നിര്‍ദ്ദേശം. ഓണ്‍ലൈന്‍ ഗെയിമിംഗ്, കാസിനോകള്‍, കുതിരപ്പന്തയം എന്നിവയ്ക്ക് ജിഎസ്ടി ചുമത്തുന്നതിനുള്ള ശുപാര്‍ശകള്‍ അന്തിമമാക്കാനും കേന്ദ്രസര്‍ക്കാരിന് പദ്ധതിയുണ്ട്. വിഷയത്തില്‍ 2 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കമ്പനിയിലെ നിര്‍ണായക പദവി വഹിക്കാന്‍ ആളെ അന്വേഷിച്ച് ഗൗതം അദാനി... Read More
ഓണ്‍ലൈന്‍ ഗെയിമിംഗ് വ്യവസായം നിലവില്‍ 2,200 കോടിയിലധികം ജിഎസ്ടി സംഭാവന ചെയ്യുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്. ലെന്‍സ് ഗെയിംകിംഗ്, ഡ്രീം 11, നസാര ടെക്‌നോളജീസ് തുടങ്ങിയവയാണ് പ്രധാന ഓണ്‍ലൈന്‍ ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകള്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.