- Trending Now:
താപനില ഒഴിവാക്കി എണ്ണയുടെ ഭാരം രേഖപ്പെടുത്താനും കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്
അളവ് കൃത്യമായി രേഖപ്പെടുത്തണമെന്ന് കേന്ദ്രം ഭക്ഷ്യ എണ്ണ കമ്പനികളോട് വ്യക്തമാക്കി. പാചക എണ്ണയിലെ അളവുമായി ബന്ധപ്പെട്ടുള്ള തട്ടിപ്പുകള്‍ തടയുന്നതിനായാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നീക്കം. പാചക എണ്ണയുടെ പാക്കേജിംഗുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പരിഷ്‌കരിച്ചു. ഭക്ഷ്യ എണ്ണയുടെ പാക്കിങ് സമയത്ത് പാക്കറ്റില്‍ എഴുതിയിരിക്കുന്ന ഭാരവും എണ്ണയുടെ അളവും തുല്യമാണെന്ന് ഉറപ്പുവരുത്താന്‍ നിര്‍മ്മാതാക്കളോട് കേന്ദ്രം ആവശ്യപ്പെട്ടു. താപനില ഒഴിവാക്കി എണ്ണയുടെ ഭാരം രേഖപ്പെടുത്താനും കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വ്യത്യസ്ത ഊഷ്മാവില്‍ ഭക്ഷ്യ എണ്ണയുടെ ഭാരം വ്യത്യസ്തമായിരിക്കും. ഉദാഹരണത്തിന്, സോയാബീന്‍ എണ്ണയുടെ ഭാരം 21 ഡിഗ്രിയില്‍ 919.1 ഗ്രാം ആയിരിക്കാം. എന്നാല്‍ 60 ഡിഗ്രിയില്‍ 892.6 ഗ്രാം ആയിരിക്കാം അതിന്റെ ഭാരം. നിലവില്‍, നിര്‍മ്മാതാക്കള്‍, ഭക്ഷ്യ എണ്ണയുടെ അളവിനോടൊപ്പം അതിന്റെ ഭാരം കൂടി പറയുന്നുണ്ട്.
ഉദാഹരണത്തിന് ഒരു ലിറ്റര്‍ വെളിച്ചെണ്ണയുടെ ഭാരം 910 ഗ്രാം ആയിരിക്കും. എന്നാല്‍ ചില നിര്‍മ്മാതാക്കള്‍ ഇതിനൊപ്പം താപനില കൂടി പറയും. അതായത് 60 ഡിഗ്രിയില്‍ 1020 ഗ്രാം എന്ന രീതിയില്‍ രേഖപ്പെടുത്താറുണ്ട്. ഇങ്ങനെ ഭാരം താപനിലയെ അടിസ്ഥാനമാക്കി രേഖപ്പെടുത്തുന്നത് വേണ്ട എന്നാണ് കേന്ദ്രത്തിന്റെ നിലപാട്. ഇതിലൂടെ തെറ്റായ അളവുകള്‍ രേഖപ്പെടുത്തുന്നത് തടയാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.
നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ കമ്പനികള്‍ക്ക് ആറ് മാസത്തെ സമയം അതായത് 2023 ജനുവരി 15 വരെ സമയം നല്‍കിയിട്ടുണ്ടെന്ന് സര്‍ക്കാരിന്റെ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. ഇതോടെ ഭക്ഷ്യ എണ്ണ നിര്‍മ്മാതാക്കള്‍ ഉല്‍പ്പന്നത്തിന്റെ ഭാരത്തിനൊപ്പം താപനില സൂചിപ്പിക്കാതെ മൊത്തം അളവ് രേഖപ്പെടുത്തേണ്ടതായി വരും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.